Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രണ്ണൻ കോളേജിലെ എബിവിപിയുടെ കൊടിമരം തകർത്ത് എസ്എഫ്‌ഐ; കൊടിമരം ഇളക്കിയത് യൂണിയൻ വിജയാഘോഷത്തിന് പിന്നാലെ; കോളേജിലെ ഭാരവാഹികളോട് വിശദീകരണം തേടുമെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം

ബ്രണ്ണൻ കോളേജിലെ എബിവിപിയുടെ കൊടിമരം തകർത്ത് എസ്എഫ്‌ഐ; കൊടിമരം ഇളക്കിയത് യൂണിയൻ വിജയാഘോഷത്തിന് പിന്നാലെ; കോളേജിലെ  ഭാരവാഹികളോട് വിശദീകരണം തേടുമെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; ബ്രണ്ണൻ കോളേജ് ക്യാംപസിൽ സ്ഥാപിച്ചിരുന്ന എബിവിപി കൊടിമരം തകർത്തു. രണ്ടാമതായി സ്ഥാപിച്ച കൊടിമരമാണ് വീണ്ടും തകർക്കപ്പെട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയാഘോഷത്തിനിടെയാണ് സംഭവം. പിക്കാസ് കൊണ്ട് വെട്ടിയ കൊടിമരം പിന്നെ കയറിട്ട് വലിച്ചു താഴ്‌ത്തുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോളേജിലെ എസ്എഫ്‌ഐ ഭാരവാഹികളോട് വിശദീകരണം തേടുമെന്നും എസ്എഫ്‌ഐ അറിയിച്ചു. നേരത്തെ ക്യാംപസിൽ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൾ തന്നെ നേരിട്ട് എടുത്തു മാറ്റിയത് വാർത്തയായിരുന്നു. ഇതിനു ശേഷം എബിവിപി ജാഥയായി എത്തിയാണ് കോളേജ് ക്യാംപസിൽ വീണ്ടും കൊടിമരം സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP