Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുത്തൻ കാശ്മീർ പുതിയ പറുദീസ; വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കി മാറ്റും; ഇനി ഡൽഹിയിൽ നിന്നുള്ള നേട്ടങ്ങൾ കശ്മീരിൽ എത്തും; ലക്ഷക്കണക്കിന് ജനങ്ങൾ അത് അനുഭവിക്കുമെന്നും നരേന്ദ്ര മോദി; രാജ്യത്തിന് ലഭിച്ചിരുന്ന പല ഗുണങ്ങളും കശ്മീരിന് ലഭിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി

പുത്തൻ കാശ്മീർ പുതിയ പറുദീസ; വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കി മാറ്റും; ഇനി ഡൽഹിയിൽ നിന്നുള്ള നേട്ടങ്ങൾ കശ്മീരിൽ എത്തും; ലക്ഷക്കണക്കിന് ജനങ്ങൾ അത് അനുഭവിക്കുമെന്നും നരേന്ദ്ര മോദി; രാജ്യത്തിന് ലഭിച്ചിരുന്ന പല ഗുണങ്ങളും കശ്മീരിന് ലഭിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

നാസിക്; കശ്മീരിനെ വീണ്ടും പറുദീസയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. അതേസമയം പ്രത്യേക പദവി കാരണം രാജ്യത്തിന് ലഭിച്ചിരുന്ന പല ഗുണങ്ങളും കശ്മീരിന് ലഭിച്ചിരുന്നില്ലെന്ന സർക്കാർ നിലപാട് മോദി ആവർത്തിച്ചു

പുതിയ കാശ്മീർ, പുതിയ പറുദീസയെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി റാലിയിൽ നടത്തി.'ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നൽകിയിരുന്നു. രാജ്യം ഇപ്പോൾ ആ പാതയിലേക്ക് നീങ്ങുകയാണ് എന്നതിൽ ഞാൻ തൃപ്തനാണ് -മോദി റാലിയിൽ പറഞ്ഞു'.

'നമ്മൾ എന്നും പറഞ്ഞിരുന്ന കാര്യമാണ് കശ്മീർ നമ്മുടേതാണ് എന്നത്. എന്നാലിപ്പോൾ ഓരോ ഇന്ത്യക്കാരനും പുതിയൊരു മുദ്രാവാക്യം ഉയർത്തുകയാണ്. ഒരു പുതിയ കശ്മീർ സൃഷ്ടിക്കും എന്നതാണത്. വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കി മാറ്റും'. പല സർക്കാർ പദ്ധതികളും കശ്മീരിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഈ തടസ്സം നീങ്ങുകയാണ്. ഇനി ഡൽഹിയിൽ നിന്നുള്ള നേട്ടങ്ങൾ കശ്മീരിൽ എത്തും. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ നേട്ടങ്ങൾ ലഭിക്കുമെന്നും മോദി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP