Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി

ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: കേരളത്തിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ ഓണം ബംബർ ലോട്ടറി അടിച്ചതുകൊല്ലം കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവലറി സെയിൽസ്മാന്മാരായ ആറംഗ സംഘത്തിനാണ്. ഇന്ന് വരെ കേട്ടിട്ടില്ലാത്ത അത്ര വലിയ തുക സമ്മാനമായി നൽകും എന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റ് എടുത്തത്. എന്നാൽ സമ്മാനം ലഭിച്ച ആറംഗ സംഘം ടിക്കറ്റ് എടുത്തത് സിനിമാ കഥയെ പോലും വെല്ലുന്ന രീതിയിലാണ്. 300 രൂപ ആയിരുന്നു ടിക്കറ്റ് വില എന്നതുകൊണ്ട് തന്നെ ചുങ്കത്ത് ജൂവലറിയിലെ ആറ് പേരും ടിക്കറ്റ് എടുത്തിരുന്നില്ല. വൈകിട്ട് ചായകുടിക്കാൻ പോയപ്പോൾ തോന്നിയ ഒരു ബുദ്ധിയാണ് ഇന്ന് ആറ് പേരെയും കോടീശ്വരന്മാരാക്കി മാറ്റിയത്.

ജൂവലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിൻ, രംജിം, രാജീവൻ എന്നിവരാണ് ഓണം ബംബർ സമ്മാനം നേടിയ ഭാഗ്യശാലികൾ.വൈകുന്നേരം ചായ കുടിക്കാൻ പോകുന്നതിന് മുൻപാണ് ഇവർ ഒരുമിച്ച് ചേർന്ന് പണം പങ്ക് വെച്ച് ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. ആദ്യം അഞ്ച് പേർ ചേർന്ന് ഒരു ടിക്കറ്റ് എടുക്കാം എന്ന ധാരണയിലായിരുന്നു പോയത്. എന്നാൽ പിന്നീട് സംഘത്തിലുണ്ടായിരുന്ന റോണി സുബിനെ നിർബന്ധിച്ച് ഷെയർ ഇടാൻ പറയുകയായിരുന്നു. എന്നാൽ പിന്നെ എന്ത്‌കൊണ്ട് നമുക്ക് രണ്ട് ടിക്കറ്റ് എടുത്ത് കൂട എന്ന ചിന്തിച്ചാണ് ഇവർ ഒരുമിച്ച് നൂറ് രൂപ വീതം പങ്കിട്ട് രണ്ട് ഓണം ബംബർ ലോട്ടറി എടുക്കാൻ തീരുമാനിച്ചത്.

രണ്ട് ടിക്കറ്റിന് 600 രൂപ ആയിരുന്നു ചെലവ്, ഓരോരുത്തർക്കും നൂറ് രൂപ വീതം. ടിക്കറ്റ് എടുക്കുമ്പോൾ ഇവർ ഒരിക്കലും ഇതി പ്രതീക്ഷിച്ചിരുന്നില്ല ഒന്നാം സമ്മാനം തങ്ങൾക്ക് ലഭിക്കുമെന്ന്. ഇന്ന് ഉച്ചയ്ക്ക് ടിവിയിൽ ഓണം ബംബറിന്റെ നറുക്കെടുപ്പ് എല്ലാവരും ഒരുമിച്ച് ആണ് കണ്ടത്. തൽസമയ ദൃശ്യമായി തങ്ങൾ എടുത്ത ടിക്കറ്റുകൾ ഒന്നിന്റെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ സന്തോഷം അലയടിക്കുന്നഅന്തരീക്ഷമായി മാറി. പരസ്പരം കെട്ടിപ്പിടിച്ചാണ് അവർ സന്തോഷം പ്രകടിപ്പിച്ചത്. ഉത്സവാന്തരീക്ഷമായി മാറുകയായിരുന്നു ജൂവലറി പിന്നീട്. ജീവനക്കാർക്ക് ലഡു വിതരണം ചെയ്തും വലിയ ആഘോഷങ്ങൾ പിന്നാലെ വരും എന്ന് പറഞ്ഞുമാണ് ഭാഗ്യദേവതയുടെ ഇഷ്ടപുത്രന്മാർ ആഘോഷിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി പുറത്തിറക്കിയ ഓണം ബംബർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 12 കോടിയാണ് ഇവരുടെ കൂട്ടായ ശ്രമത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.ജൂവലറിക്ക് മുൻപിലുള്ള ലോട്ടറിക്കടയിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തത്. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേർക്കുമായി ലഭിക്കുക. ഠങ160869 ടിക്കറ്റിനാണ് വിജയം കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പ് അവർ കൂട്ടായി മേടിച്ച അതേ ടിക്കറ്റാണ് വിജയിച്ചത്.അപ്രതീക്ഷിതമായി ഭാഗ്യം ലഭിച്ചതിന്റെ അമ്പരപ്പ് മാറിയിട്ടില്ല, ആറ് പേർക്കും. ആദ്യത്തെ ഞെട്ടൽ തീർന്നപ്പോൾ ആറ് പേരും കൂടി കൂട്ടത്തോടെ ഒരു ഫോട്ടോയുമെടുത്തു. ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്മാർക്ക് അഭിനന്ദനപ്രവാഹമാണ്. ലോട്ടറി അട്ടിയയാൾക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ കൈയിൽ കിട്ടും. ഒന്നാംസമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേർക്കുണ്ട്.

ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകൾ വിറ്റു. വൈകീട്ടോടെ ബാക്കിയും ഏജന്റുമാർ വാങ്ങി. രേഖകൾ കൃത്യമാണെങ്കിൽ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്നുമാസംവരെ സമ്മാനംകിട്ടാൻ വൈകുന്നത്. ബംബർ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാർക്കും വമ്പൻ കമ്മിഷനും നൽകുന്നുണ്ട്. 300 രൂപയാണ് വിൽപ്പന വിലയെങ്കിലും അതിന്റെ മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് 267.86 രൂപയാണ്. ഇതുപ്രകാരം ഒരു ബംബർ ടിക്കറ്റ് വിൽക്കുമ്പോൾ 50 മുതൽ 60 രൂപവരെ കമ്മിഷൻ കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP