Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി അബോധവസ്ഥയിലാക്കിയതും ബലാത്സംഗം ചെയ്തതും മകൻ; വീഡിയോ പകർത്തിയത് അമ്മ; ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത് സഹോദരിയും ഭർത്താവും ചേർന്ന്'; കാമുകനും കുടുംബവും ചേർന്ന് യുവതിയെ വഞ്ചിച്ചത് ചത്തീസ്ഗഡിൽ

ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി അബോധവസ്ഥയിലാക്കിയതും ബലാത്സംഗം ചെയ്തതും മകൻ; വീഡിയോ പകർത്തിയത് അമ്മ; ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത് സഹോദരിയും ഭർത്താവും ചേർന്ന്'; കാമുകനും കുടുംബവും ചേർന്ന് യുവതിയെ വഞ്ചിച്ചത് ചത്തീസ്ഗഡിൽ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി; ചത്തീസ്ഗഡിൽ യുവതിയെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കാമുകനാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതും കുടുംബത്തിന്റെ ഒത്താശയോടെ നടപ്പിലാക്കിയതും. അമ്മയാണ് ആസൂത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

കാമുകനായ യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ അമ്മ ക്യാമറയിൽ പകർത്തി. സഹോദരിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; കുടുംബത്തിന്റെ നിർദ്ദേശനാസുരണം മകൻ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേർന്ന് പെൺകുട്ടിയെ അനുഭാവപൂർവം സ്വാഗതം ചെയ്ത ശേഷം മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകുകയായിരുന്നു. പിന്നാലെ യുവാവ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കാണിച്ച് ഭീക്ഷണിപ്പെടുത്തി കുടുംബം പണം ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് നാലുലക്ഷം രൂപയും ഈ കുടുംബം കൈക്കലാക്കിയിരുന്നു. എന്നാൽ ഭൂമി വിറ്റ വകയിൽ പെൺകുട്ടിയുടെ അച്ഛൻ നാല് ലക്ഷം രൂപ നൽകിയിരുന്നു. ഈ പണം എവിടെയെന്ന് പിതാവ് അന്വേഷിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP