Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന

സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സത്താറിന്റെ മരണാനന്തരച്ചടങ്ങുകളിൽ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണവുമായി സത്താറിന്റ രണ്ടാം ഭാര്യ നസീം ബീന. ഗുരുതര ആരോപണങ്ങളാണ് സത്താറിന്റെ ബന്ധുക്കൾക്കും ആദ്യഭാര്യയായ ജയഭാരതിക്കും എതിരെ നസീം ബീന ഉയർത്തിയിരിക്കുന്നത്. ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ ബന്ധുക്കൾ ശ്രമിച്ചതായും സത്താറിന്റെ മൃതദേഹത്തിന്റെ അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ലെന്നും നസീം ബീന ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.ജയഭാരതിയുടെയും മകൻ കൃഷ് സത്താറിന്റെയും നടുവിലാണ് താൻ നിന്നത് എന്നാൽ മാധ്യമങ്ങളിൽ പെടാതിരിക്കാനായി തന്നെ അവർ പിന്നിലേക്ക് തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും അവർ പറഞ്ഞു.

1979ൽ ആണ് സത്താറും അന്ന് സൂപ്പർ നായികയായിരുന്ന ജയഭാരതിയും വിവാഹിതരാകുന്നത്. 30 വർഷം മുൻപ് 1987ലാണ് ഇവർ വേർപിരിയുന്നത്. പിന്നീട് 2011ലാണ് നസീം ബീനയെ സത്താർ വിവാഹം കഴിക്കുന്നത്.നിയമപ്രകാരം താൻ സത്താറിന്റെ ഭാര്യയാണ്. സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല.സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് സത്താറിനെ വിവാഹം ചെയ്യുന്നത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളർന്ന വീട്ടിൽ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താർ ഇടക്കിടെ പറയാറുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠൻ തന്റെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നൽകുന്ന നാലായിരം രൂപയും ചേർത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. നസീം ബീന പറയുന്നു ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയിരുന്നില്ല. ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്. ഏറ്റവുമൊടുവിൽ അതീവ ഗുരുതരമായപ്പോൾ മാത്രമാണ് ജയഭാരതിയും മകനും കാണാൻ വന്നതെന്നും മകൻ പണം തരാൻ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് കരൾ മാറ്റിവെയ്ക്കാൻ സത്താർ തയാറാകാതെയിരുന്നതെന്നും നസീം ബീന ആരോപിക്കുന്നു.

ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും... ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്... അതുചെയ്യരുത്... തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.

കെ.നാരായണൻ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലാണ് സത്താറും ജയഭാരതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബീന. അതും ജയഭാരതിയുടെ നായകവേഷത്തിൽ! സിനിമയിൽ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് സൂപ്പർസ്റ്റാർ നായിക ജയഭാരതിക്കൊപ്പം. സ്വാഭാവികമായും സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

ബീനയിലെ സത്താർജയഭാരതി കൂട്ടുകെട്ട് ഹിറ്റായി. തുടർന്ന് പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. അടുത്ത സുഹൃത്തുക്കളായപ്പോൾ ജയഭാരതി എന്ന താരത്തെപ്പറ്റി കൂടുതൽ മനസിലാക്കുകയായിരുന്നു സത്താർ. സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മനസ് മറ്റാരും തിരിച്ചറിയപ്പെടാതെ ജയഭാരതിയിലുണ്ടെന്ന് സത്താർ തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ ജീവിതത്തിലേക്ക് സത്താർ ജയഭാരതിയെ ക്ഷണിച്ചു. 1979-ൽ അവർ വിവാഹിതരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP