Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻസ്റ്റഗ്രാം പ്രണയം സഫലമായ സന്തോഷത്തിൽ സിദ്ധാർഥും കാതറിനും; സ്‌നേഹത്തിന് മുന്നിൽ ജാതിയും മതവും ഭാഷയും ദേശവും മാറി നിന്നതോടെ പാലക്കാട് സ്വദേശി താലി ചാർത്തിയത് പോർച്ചുഗൽ സ്വദേശിനിക്ക്

ഇൻസ്റ്റഗ്രാം പ്രണയം സഫലമായ സന്തോഷത്തിൽ സിദ്ധാർഥും കാതറിനും; സ്‌നേഹത്തിന് മുന്നിൽ ജാതിയും മതവും ഭാഷയും ദേശവും മാറി നിന്നതോടെ പാലക്കാട് സ്വദേശി താലി ചാർത്തിയത് പോർച്ചുഗൽ സ്വദേശിനിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ഇൻസ്റ്റഗ്രാം പ്രണയം സഫലമായതിന്റെ സന്തോഷത്തിൽ പാലക്കാട് സ്വദേശി സിദ്ധാർഥും പോർച്ചുഗൽകാരിയായ കാതറിൻ മരിയയും. സ്‌നേഹത്തിന് മുന്നിൽ മതവും ജാതിയും ഭാഷയും ദേശവും വേഷവുമെല്ലാം മാറിനിന്നതോടെ നഞ്ചുണ്ടാപുരത്ത് താമസിക്കുന്ന പാലക്കാട് യാക്കര സ്വദേശി ടി.ആർ.അശോക്-ശൈലജ ദമ്പതികളുടെ മകൻ ടി. എ. സിദ്ധാർഥ് എന്ന 34കാരൻ പോർച്ചുഗലിലെ കാതറിൻ മരിയ ഡിസൂസ മാർട്ടിനോ ലൊബേറ്റോയുടെ കഴുത്തിൽ താലി ചാർത്തി. കഴിഞ്ഞ 16ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി പരിസരത്തെ ധന്വന്തരി ക്ഷേത്രത്തിൽ ഹിന്ദുമതാചാരമനുസരിച്ചായിരുന്നു വിവാഹ കർമങ്ങൾ.

ടാൻസാനിയയിൽ ബിബിടിസി പ്ലാന്റേഷനിൽ ഉദ്യോഗസ്ഥനായ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിലൂടെയാണ് കാതറിനെ പരിചയപ്പെട്ടത്. ലണ്ടനിൽ ആർക്കിയോളജി പഠനം പൂർത്തിയാക്കിയതാണ് കാതറിൻ. പരിചയം വളർന്നപ്പോൾ കാതറിൻ ടാൻസാനിയയിലെത്തി സിദ്ധാർഥിനെ കണ്ടു. രണ്ടുപേർക്കും പൊതുവായി ഏറെ ഇഷ്ടങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിത യാത്രയിൽ ഒരുമിച്ച് സഞ്ചരിക്കാൻ തീർച്ചയാക്കി. വിവരമറിഞ്ഞപ്പോൾ രണ്ടാളുടെയും മാതാപിതാക്കൾ എതിർത്തില്ല. സിദ്ധാർഥ് കാതറിന്റെ മാതാപിതാക്കളെയും നേരിൽ പോയി കണ്ടു. ഇരു വീട്ടുകാരുടെയും സമ്മതം ലഭിച്ചതോടെ വിവാഹം കഴിക്കാൻ ഇരുവരും കേരളത്തിലേക്കെത്തി.

നേരത്തെ വാൽപാറ ബിബിടിസി പ്ലാന്റേഷനിൽ ജോലി ചെയ്ത സിദ്ധാർഥിന് രണ്ട് വർഷം മുൻപാണ് ടാൻസാനിയയിലേക്ക് സ്ഥലംമാറ്റമായത്. വൈകാതെ രണ്ടുപേരും ടാൻസാനിയയിലേക്ക് പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP