Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം എസ് വൈ എസ് സാന്ത്വനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം വാരം

തിരുവനന്തപുരം എസ് വൈ എസ് സാന്ത്വനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം വാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റീജ്യനൽ ക്യാൻസർ സെന്ററിലും ശ്രീചിത്രയിലുമെത്തുന്ന രോഗികൾക്ക് അഭയ കേന്ദ്രമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി റീജ്യനൽ കാൻസർ സെന്ററിനരികിൽ നിർമ്മിച്ച സാന്ത്വനകേന്ദ്രം ഒക്ടോബർ രണ്ടാം വാരം നാടിന് സമർപ്പിക്കും. 25,000 സ്‌ക്വയർഫീറ്റിൽ നാലു നിലകളിലായാണ് സാന്ത്വനകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

സംഘടനയുടെ ജി സി സി ഘടകമായ ഐ സി എഫിന്റെ സഹായത്തോടെ 10 കോടി രൂപയോളം ചെലവഴിച്ചാണ് നിർമ്മിച്ച സാന്ത്വനകേന്ദ്രം നിർമ്മിച്ചത്. വാർഡുകൾ, ഡോർമെറ്ററി, റൂമുകളിലായി 300 രോഗികൾക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദൂര സ്ഥലങ്ങളിൽ നിന്ന് വിദഗ്ധ ചികിത്സക്കായി ആർ സി സി യിലും ശ്രീചിത്രയിലുമെത്തുന്ന രോഗികൾക്ക് സാന്ത്വനകേന്ദ്രം ഏറെ സഹായകമാകും. മൂന്നു നേരവും സൗജന്യ ഭക്ഷണമൊരുക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. എസ് വൈ എസിന് കീഴിൽ നടക്കുന്ന മുഴുവൻ സാന്ത്വന പ്രവർത്തനങ്ങളുടെയും ഹെഡ്ക്വോട്ടേഴ്സും തിരുവനന്തപുരത്തെ സാന്ത്വനം കേന്ദ്രമായിരിക്കും. തിരുവനന്തപുരത്ത് നടന്ന സുന്നീ പ്രസ്ഥാനിക സംഗമത്തിൽ എ സൈഫുദ്ദീൻ ഹാജി ചെയർമാനും സിദ്ദീഖ് സഖാഫി നേമം ജനറൽ കൺവീനറുമായി ഉദ്ഘാടന പരിപാടികൾക്ക് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

യോഗത്തിൽ അബ്ദുർറഹ്മാൻ സഖാഫി പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. സയ്യിദ് ഖലീൽ റഹ്മാൻ തങ്ങൾ, കെ എം ഹാശിം ഹാജി, മുഹമ്മദ് സിയാദ് കളിയിക്കാവിള, മുഹമ്മദ് ശരീഫ് സഖാഫി, ത്വാഹാ മള്ഹരി ആലംകോട്, ഷറഫുദ്ദീൻ പോത്തൻകോട്, മുഹമ്മദ് റാഫി നെടുമങ്ങാട്, സാബിർ സൈനി നടയറ പ്രസംഗിച്ചു. നേമം സിദ്ദീഖ് സഖാഫി സ്വാഗതം പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP