Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐ.എം.എ.യുടെ പ്രതിഷേധ ദിനം

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐ.എം.എ.യുടെ പ്രതിഷേധ ദിനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രണ്ട് മണിക്കൂർ വീതം എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്‌ക്കരിക്കുകയും പ്രതിഷേധദിനം ആചരിക്കുകയും ചെയ്യുന്നു.

കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് പൂർണ പിന്തുണ നൽകിക്കൊണ്ടാണ് ഐ.എം.എ സമരം ചെയ്യുന്നത്. അന്നേ ദിവസം ഡോക്ടർമാരും മറ്റിതര ജീവനക്കാരും യോഗം കൂടുകയും ഇത്തരം അക്രമങ്ങൾക്കെതിരേയും ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കുകയും ചെയ്യും.

കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കനത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരമെന്ന് തിരുവനന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ആർ. അനുപമ, സെക്രട്ടറി ഡോ. ആർ. ശ്രീജിത്ത് എന്നിവർ അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP