Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: മദ്യലഹരി കൂടിയപ്പോൾ പാതിരാത്രിക്ക് 10-ാം ക്ലാസിൽ പഠിക്കുന്ന കാമുകിയെ കാണാൻ മോഹം. പതിവായി സംസാരിച്ചിരുന്നത് കാമുകിയുടെ വീടിന്റെ ജനലഴികൾക്ക് അപ്പുറവും ഇപ്പുറവും നിന്നാണ്. ഇക്കുറി അത് മടുത്തു. പകരം കതക് തുറന്ന് പെൺകുട്ടിയുടെ മുറിയിൽ കടന്നു. പിന്നെ പീഡനം(വദനസുരതം). അതിനിടയിൽ അറിയാതെ ഉറങ്ങിപ്പോയി. പെൺകുട്ടിയുടെ കട്ടിലിൽ കൂർക്കം വലിച്ച് ഉറക്കം. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ മകളുടെ കട്ടിലിൽ ഒരുത്തൻ കൂർക്കം വലിച്ചുറങ്ങുന്നു. വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പൊക്കിയത് പുലർച്ചെ. അവർ വിളിച്ചുണർത്തിയപ്പോൾ കാമുകന് സ്ഥലകാലബോധമില്ല. താൻ എവിടെയാണ് എന്നൊക്കെ മറുചോദ്യം. പെൺകുട്ടിയോട് ചോദിച്ചപ്പോൾ ചെറിയ തോതിലുള്ള പീഡനം നടന്നുവെന്ന് സൂചന നൽകി.

ഒടുക്കം വനിതാ പൊലീസ് എത്തി വിശദമായി ചോദിച്ചപ്പോൾ ഒന്നര വർഷം മുൻപ് മറ്റൊരു രണ്ടു തവണ പീഡിപ്പിച്ചുവെന്ന കഥയും പുറത്ത്. രായ്ക്കു രാമാനം രണ്ടിനെയും പൊലീസ് തൂക്കി അകത്താക്കി. മല്ലപ്പള്ളി കല്ലൂപ്പാറ ശാസ്താങ്കൽ വാക്കയിൽ വീട്ടിൽ കിരൺ അലക്സ് (27), ചെങ്ങരൂർ പയ്യമ്പള്ളിൽ സിജു മാമൻ (21) എന്നിവരെയാണ് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കിരൺ ഞായറാഴ്ച രാത്രി മദ്യലഹരിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തി. ഇരുവരും പതിവായി ജനലിന് അപ്പുറം ഇപ്പുറം നിന്നാണ് സംസാരിച്ചിരുന്നത്.

മദ്യം തലയ്ക്ക് പിടിച്ചതിനാൽ ഇക്കുറി കിരൺ കുട്ടിയുടെ മുറിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് അവിടെ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് കഴിഞ്ഞ വർഷം മെയ്‌ മാസത്തിൽ നടന്ന പീഡനകഥ പുറത്തു വന്നത്. ഈ കഥയിലെ നായകൻ സിജു മാമനായിരുന്നു. പള്ളിപ്പെരുന്നാളിനിടെ കണ്ടു മുട്ടിയ സിജു അന്നു തന്നെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അവളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു തവണയാണ് ഇയാൾ പീഡിപ്പിച്ചത്. അതിന് ശേഷം യാതൊരു ബന്ധവും പെൺകുട്ടിയുമായി ഇല്ലായിരുന്നു. ഇന്നലെ പൊലീസ് തെരഞ്ഞു ചെല്ലുമ്പോഴാണ് തനിക്ക് കിട്ടിയ പണി സിജുവിനും മനസിലായത്. വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP