Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണവും വെള്ളവും നൽകാതെ വളർത്തു നായയെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം; പൊലീസ് സഹായത്തോടെ മതിൽ ചാടിക്കടന്ന് പൂട്ടിയിട്ട മുറി തുറന്നപ്പോൾ കണ്ടത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ മൃതപ്രായനായി കിടക്കുന്ന നായയെ; ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ചത്തതോടെ വീട്ടമ്മയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്

ഭക്ഷണവും വെള്ളവും നൽകാതെ വളർത്തു നായയെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം; പൊലീസ് സഹായത്തോടെ മതിൽ ചാടിക്കടന്ന് പൂട്ടിയിട്ട മുറി തുറന്നപ്പോൾ കണ്ടത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ മൃതപ്രായനായി കിടക്കുന്ന നായയെ; ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ചത്തതോടെ വീട്ടമ്മയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ട വളർത്തുനായ ചത്ത സംഭവത്തിൽ വീട്ടമ്മയ്‌ക്കെതിരെ കേസ്. കാര്യാട്ടുകര പ്രശാന്തി നഗറിലെ ബിസിലിക്കെതിരേയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്തത്. കുറച്ച് ദിവസങ്ങളായി ഇവർ നായയ്ക്ക് ഭക്ഷണമൊന്നും നൽകാതെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. രണ്ടാഴ്ചയായി നായയുടെ ദയനീയ കുര തുടർന്നതിനാൽ നാട്ടുകാരുടെ പരാതിയനുസരിച്ച് മൃഗസ്നേഹി സംഘടനയായ പോസിന്റെ പ്രവർത്തക പ്രീതി ശ്രീവത്സൻ ഇടപെട്ടു. ഗേറ്റ് പൂട്ടിക്കിടന്നതിനാൽ പൊലീസ് സഹായത്തോടെ മതിൽ ചാടിക്കടന്നാണ് നായയെ കണ്ടെത്തിയത്.

വാടകയ്ക്കാണ് ഇവർ ഇവിടെ താമസിക്കുന്നത്. വീടിന്റെ വാതിലിൽ മുട്ടിയിട്ടും തുറക്കാൻ ഇവർ തയാറായില്ല. നായയെ പൂട്ടിയിട്ട മുറി നിർബന്ധിച്ച് തുറപ്പിച്ചപ്പോൾ മലമൂത്രവിസർജനം നടത്തി, വൃത്തിഹീനമായ അന്തരീക്ഷത്തിൽ നായയുടെ അവസ്ഥ ദാരുണമായിരുന്നു. ഷിറ്റിയു എന്ന ജാപ്പനീസ് ബ്രീഡിൽപ്പെട്ട ഒരു വയസ് പ്രായമുള്ളതാണ് നായ, ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തു. തുടർന്ന് പ്രീതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ജഡം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ബിസിലിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP