Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിക്ക് മതേതര മുഖം നൽകാൻ അബ്ദുള്ളക്കുട്ടിയെ പള്ളിയോടത്തിൽ കയറ്റി; ഓണസദ്യ ഹറാമല്ല ഹലാലാണെന്ന് കുട്ടിയുടെ പ്രഖ്യാപനം: ശരീരശുദ്ധിയും വാക്ശുദ്ധിയുമുള്ളവർ വേണം പള്ളിയോടത്തിൽ കയറാനെന്ന് കരക്കാർ; ഷർട്ടിട്ടു കൊണ്ട് കയറിയത് തെറ്റെന്നും വിമർശനം: അബ്ദുള്ളക്കുട്ടി വീണ്ടും പുലിവാൽ പിടിക്കുന്നു

ബിജെപിക്ക് മതേതര മുഖം നൽകാൻ അബ്ദുള്ളക്കുട്ടിയെ പള്ളിയോടത്തിൽ കയറ്റി; ഓണസദ്യ ഹറാമല്ല ഹലാലാണെന്ന് കുട്ടിയുടെ പ്രഖ്യാപനം: ശരീരശുദ്ധിയും വാക്ശുദ്ധിയുമുള്ളവർ വേണം പള്ളിയോടത്തിൽ കയറാനെന്ന് കരക്കാർ; ഷർട്ടിട്ടു കൊണ്ട് കയറിയത് തെറ്റെന്നും വിമർശനം: അബ്ദുള്ളക്കുട്ടി വീണ്ടും പുലിവാൽ പിടിക്കുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തന്റെ നയങ്ങൾ കാരണം എന്നും പുലിവാൽ പിടിക്കുന്ന ഒരാളാണ് മുൻ എംപി എപി അബ്ദുള്ളക്കുട്ടി. സിപിഎമ്മിൽ തുടങ്ങി ബിജെപിയിൽ എത്തി നിൽക്കുന്ന കുട്ടിയുടെ ഏറ്റവും പുതിയ വിവാദം ആറന്മുള പള്ളിയോട പ്രവേശനമാണ്. ബിജെപിക്ക് മതേതരമുഖം നൽകാൻ വേണ്ടി ജില്ലയിലെ നേതാക്കളാണ് അബ്ദുള്ളക്കുട്ടിയുമായി ആറന്മുള വള്ളസദ്യയ്ക്ക് എത്തിയത്. സദ്യ കഴിച്ച ശേഷം അബ്ദുള്ളക്കുട്ടി പള്ളിയോടത്തിൽ കയറുകയും ചെയ്തു. അതാണിപ്പോൾ വിവാദത്തിന് കാരണമായത്. ബിജെപിക്കാരുടെ നാടകം കരക്കാരുടെ ചെലവിൽ വേണ്ട എന്നതാണ് സംസാര വിഷയം. ചെന്നിത്തല പള്ളിയോട കരക്കാർക്കൊപ്പമാണ് ഇന്നലെ അബ്ദുള്ളക്കുട്ടി വള്ളസദ്യയിൽ പങ്കെടുത്തത്. ഹിമ എസ് നായർ നടത്തിയ വള്ളസദ്യയിലേക്ക് അബ്ദുള്ളക്കുട്ടിയെയും ക്ഷണിക്കുകയായിരുന്നു.

വള്ളസദ്യ ഏറ്റവും ഹൃദ്യമായ അനുഭവമാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഓണസദ്യ ഹറാമാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ച മതഭ്രാന്തന്മാരോട് ഓണസദ്യയാണ് ശരിയായ ഹലാലായ ഭക്ഷണമെന്ന് ഓർമ്മിപ്പിക്കാനും അബ്ദുള്ളക്കുട്ടി മറന്നില്ല. വള്ളസദ്യ കഴിഞ്ഞ് ചെന്നിത്തല പള്ളിയോടത്തിൽ കയറുകയും ചെയ്തു. ബിജെപി നേതാക്കളായ എംവിഗോപകുമാർ, എം അയ്യപ്പൻകുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടി പള്ളിയോടത്തിൽ കയറിയത് ആചാരലംഘനമാണെന്ന് കരനാഥന്മാർ അഭിപ്രായപ്പെടുന്നു.

പാർത്ഥ സാരഥി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി നൽകുന്ന മാല ചാർത്തി പള്ളിയോടത്തെ കരയിൽ നിന്നും വള്ളസദ്യയ്ക്കായി വഴിപാടുകാർ സ്വീകരിക്കുന്നത് മുതൽ ഇതിൽ ഭഗവത് സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. മന:ശുദ്ധി, ശരീരശുദ്ധി, വാക് ശുദ്ധി
എന്നിവയെല്ലാം ഇതിന് അടിസ്ഥാനമാണ്.എത്ര ഉന്നതർ എത്തിയാലും ഷർട്ട്മാറ്റിയ ശേഷം മേൽ മുണ്ട് ധരിച്ചാണ് പള്ളിയോടത്തിൽ പ്രവേശിക്കുന്നത്. പള്ളിയോടം മാലിപ്പുരകളിൽ വിശ്രമിക്കുമ്പോൾ പോലും കരക്കാർ ഈ ആചാരം ലംഘിക്കാറില്ല. എന്നാൽ ഇതിന് കടക വിരുദ്ധമായാണ് ഇന്നലെ നടന്നതെന്നും ഇതിനുചില പള്ളിയോട സേവാസംഘം ഭാരവാഹികൾ കൂട്ട് നിന്നതായും കരക്കാർ ആരോപിക്കുന്നു. അബ്ദുള്ളക്കൂട്ടിയും കൂടെ വന്ന നേതാക്കളും ഷർട്ട് ധരിച്ചാണ് പള്ളിയോടത്തിൽ കയറിയത്. ഇതാണ് വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP