Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തിൽ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയിൽ വച്ച് കണ്ടപ്പോൾ തന്റെ പുതിയ 'ബിഎംഡബ്യൂ കാർ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട് എടീ... എന്റെ ബിഎംഡബ്യുവിൽ ലെഫ്റ്റ് സൈഡിൽ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ചോദിച്ച മരയൂള ജയസൂര്യയോട് പറയുന്നത്

സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തിൽ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയിൽ വച്ച് കണ്ടപ്പോൾ തന്റെ പുതിയ 'ബിഎംഡബ്യൂ കാർ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട്  എടീ... എന്റെ ബിഎംഡബ്യുവിൽ ലെഫ്റ്റ് സൈഡിൽ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ചോദിച്ച മരയൂള ജയസൂര്യയോട് പറയുന്നത്

എൻ.കെ.ജയകുമാർ

 മരയൂള

ണ്ട് ദിവസം മുമ്പ് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഡെഡിക്കേഷൻ പ്രകടിപ്പിക്കുന്ന നായകനടനായ ജയസൂര്യയുടെ ഒരു പ്രസ്താവന ഒരു ഓൺലൈൻ മാധ്യമത്തിൽ വായിച്ചപ്പോൾ എന്റെ/ നമ്മുടെ ഫേസ്‌ബുക്ക് ഫ്രണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഓർത്തു പോയി .

കുറച്ച് മാസം മുമ്പ് പ്രസ്തുത സുഹൃത്ത് വിവാഹം കഴിക്കാനായി ഒരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും അവൾ നിരാകരിക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്തിന് അടച്ചുറുപ്പുള്ള വീടില്ലെന്നോ മറ്റോ ആയിരുന്നു ആ നിരാകരണത്തിന് കാരണം. ഈ സുഹൃത്ത് പിന്നീട് കഠിനമായി അദ്ധ്വാനിക്കുകയും പുതിയ വീട് പണിത് അതിന്റെ കൊത്ത് പണികളുള്ള പൂമുഖ വാതിലിന്റെ ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം ആ പെൺകുട്ടി ഇയാളുടെ പ്രൊപ്പോസ്സ് നിരാകരിച്ച് വേറൊരാളുടെ കൂടെ ഒളിച്ചോടിയതിനെപ്പറ്റി മെൻഷൻ ചെയ്തിരുന്നു. തന്റെ വീടിന് വാതിലില്ല എന്ന കാരണം കൊണ്ട് തന്നെ നിരാകരിച്ച പെണ്ണ് ഇപ്പോൾ ഭർത്താവിന്റെ കൂടെ താമസിക്കുന്നത് പുറത്തേക്ക് തുപ്പിയാൽ അടുത്ത വീട്ടുകാരന്റെ ഉമ്മറത്ത് വീഴുന്ന തരത്തിൽ കൺജസ്റ്റഡായ, ദരിദ്രർ മാത്രം താമസിക്കുന്ന ഒരു കോളനിയിലാണ് എന്ന ടൈപ്പിലായിരുന്നു.

തന്റെ പ്രേമം നിരാകരിച്ചവൾ ഇപ്പോൾ അനുഭവിക്കുന്നതിൽ ആനന്ദം കൊള്ളുന്ന രീതിയിലുള്ള ആ സഖാവിന്റെ പോസ്റ്റിന് മറുപടിയായി ഏകദേശം ഇപ്രകാരം ഞാൻ ഒരു കമന്റിട്ടു. 'അവളുടെ വീടിന് വാതിലില്ലെങ്കിലും അവൾക്ക് സ്വകാര്യതയില്ലെങ്കിലും ഒരു പക്ഷേ അവളാവും ഏറ്റവും സന്തോഷമുള്ള പെണ്ണുങ്ങളിൽ ഒരുവൾ! കാരണം അവളാഗ്രഹിക്കുന്ന, അവളെയാഗ്രഹിക്കുന്ന ഒരുവന്റെ മാറിൽ ചേർന്നാണ് അവൾ ഇന്ന് കഴിയുന്നത്. രണ്ട് നേരം പട്ടിണിയാണെങ്കിലും അവൾക്കത് വിഷയമാവില്ല. അവൾ നഷ്ടപ്പെടുത്തിയതൊന്നും അവന്റെ മാറിലെ ചൂടിനും ഒരു നേരം മാത്രം കിട്ടുന്ന കഞ്ഞിയെക്കാളും അവൾക്ക് വിലയുണ്ടാവില്ല അവളുടെ വീടിന് വാതിലും ജനലുമില്ലെങ്കിലും കീറ്റപ്പായയിലാണ് കിടപ്പെങ്കിലും ഭർത്താവ് അവളുടെ കൂടെയുണ്ടെങ്കിൽ മറ്റെല്ലാം അവൾക്ക് വെറും തൃണമാവും' എന്ന്.

ആ സുഹൃത്തിന് കാലം കാത്തു വച്ച പങ്കാളി വരാനിരിക്കുന്നതേയുള്ളുവെന്ന് സ്വന്തമനുഭവത്തിൽ നിന്ന് ഞാൻ ഉപദേശിക്കുകയും ചെയ്തുവന്ന്. ഹിന്ദിയിൽ കാമുകൻ എന്ന് പേരുള്ള അയ്യാളുടെ കഴിഞ്ഞ ദിവസങ്ങളിലെ വാട്‌സാപ്പ് സ്റ്റാറ്റസ് കാണുമ്പോൾ എന്റെ ജീവിതാനുഭവവും ഉപദേശവും അച്ചട്ടായി എന്നും എനിക്ക് തോന്നുന്നുണ്ട്.

ജയസൂര്യ ഇംപ്രൊവൈസ് ചെയ്ത് വന്ന നടനാണ്. അയ്യാളുടെ ആദ്യകാല ചിത്രങ്ങൾ കണ്ടാൽ ഇന്നയാൾ നേടിയെടുത്ത സ്ഥാനത്തെത്തിയത് എങ്ങനെയെന്ന് അദ്ഭുതം തോന്നും. 'ബട്ടർഫ്‌ളൈസ് ഓൺ വീൽ' എന്ന അരുൺകുമാർ ചിത്രം മുതൽ ഇങ്ങ് 'ക്യാപ്റ്റൻ' വരെ ജയസൂര്യ നമ്മളെ ഞെട്ടിച്ചു കളഞ്ഞതാണ്. അഭിനയകലയിൽ അയ്യാൾ മിടുക്കനാണെങ്കിലും ചിന്തകളിലും പെരുമാറ്റങ്ങളിലും അയാൾ വെറും 'മരയൂള' ആണ് എന്ന് ആദ്യം മനസ്സിലായത് പത്ത് പതിനഞ്ച് വർഷം മുമ്പത്തെ മനോരമയിലെ ഒരു പ്രാദേശിക വാർത്തയിൽ നിന്നാണ്.

2004ൽ അയാൾ റാന്നി സെന്റ് തോമസ് സ്‌കൂളിൽ ഒരു പരിപാടിക്ക് വന്നു. പത്രക്കാർക്ക് വേണ്ടി 'പ്രസ്' എന്നെഴുതിയ ഏരിയയിൽ നിന്ന പെൺകുട്ടികളോട് അവിടെ നിൽക്കുന്ന നിങ്ങളെ ആരെങ്കിലും 'പ്രസ്' ചെയ്യണം എന്നാഗ്രഹമുള്ളതുകൊണ്ടാണോ അവിടെ നിൽക്കുന്നത് എന്നാണ് ജയസൂര്യ തമാശ വിളയിക്കാനായി ചോദിച്ചത്. പിന്നെ ദ്വയാർത്ഥങ്ങളുടെ മാലപ്പടക്കം വേറെ. വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും രക്ഷിതാക്കളും ആ പരിപാടിക്കുണ്ടായിരുന്നു. ഞങ്ങൾ മലമൂടന്മാർക്കത് സുഖിച്ചില്ല. കൂവലായി, പ്രതിഷേധമായി, മാപ്പ് പറയിക്കലായി, അങ്ങനെ ആകെ കച്ചറയായി.

പിന്നീട് ജയസൂര്യയുടെ ഓരോ ഇന്റർവ്യൂ/ പ്രസ്താവന കേട്ടാലും ഒരു കൾച്ചറില്ലായ്മ ഫീൽ ചെയ്യുന്നത് എന്റെ കൾച്ചറില്ലായ്മയുടെ ഭാഗമായിട്ടാണോ എന്നാണ് എനിക്ക് സംശയം തോന്നിയിട്ടുള്ളത്. ഇന്റർവ്യൂവിലും മറ്റും തന്റെ ഭാര്യയെയും മക്കളെയും അതിദയനീയമായി പ്രൊമോട്ട് ചെയ്യുന്നത് മറ്റൊരു മലയാള സിനിമ സെലിബ്രെറ്റിയിലും കണ്ടതായി എനിക്കോർമ്മയില്ല. രണ്ട് വർഷം മുമ്പ് എതോ ഒരു ഷോർട്ട് ഫിലിം ഈച്ചക്കോപ്പിയടിച്ച് അത് തന്റെ മകൻ സംവിധാനം ചെയ്തതാണ് എന്ന പേരിൽ ജയസൂര്യ പുറത്തിറക്കിയത് ഓർമ്മ വരുന്നു. അത് പോട്ടെ അവരുടെ ജീവിതം അവരുടെ സന്തോഷം.

കഴിഞ്ഞ ദിവസം ജയസൂര്യയുടെതായി ഞാനൊരു പ്രസ്താവന ഒരു ഓൺലൈൻ മാധ്യമത്തിൽ വായിച്ചു. അയാൾ സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തിൽ അയാളെ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയിൽ വച്ച് കണ്ടത്രേ തന്റെ പുതിയ 'BMW' കാർ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട് പറഞ്ഞ മാസ്സ് ഡയലോഗിനെപ്പറ്റിയായിരുന്നു ആ വാർത്ത.

'' എടീ... എന്റെ BMW ൽ ലെഫ്റ്റ് സൈഡിൽ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ആ സ്ത്രീയോട് ജയസൂര്യ ചോദിച്ച് 'തേച്ച'വളോടുള്ള പ്രതികാര സുഖം തീർത്തത്രേ!

മരയൂള... BMWയിൽ കറങ്ങുന്ന പാഴ് എന്നൊക്കെയേ എനിക്ക് പറയാൻ പറ്റുന്നുള്ളു... ചെറ്റ... തെണ്ടി തുടങ്ങിയ പദങ്ങളൊക്കെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിന്റെ വെളിച്ചത്തിൽ ഉപയോഗിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല.

ഈ ഊള.. മരയൂള പെണ്ണുങ്ങളെപ്പറ്റി എന്താണ് വിചാരിച്ചിരിക്കുന്നത്? BMWവും സ്വർണ്ണവും പ്രതാപവും കാണുന്നയിടത്ത് മലർന്ന് വീഴുന്നവരെന്നോ? കാറും വീടും പത്രാസ്സുമാണ് പെണ്ണുങ്ങൾക്ക് വലുതെന്നോ? ഇവൻ അങ്ങനെത്തെ പെണ്ണിനെയേ കണ്ടിട്ടുണ്ടാവുള്ളൂ.

ചില പെണ്ണുങ്ങളുടെ ശരീരം BMW വിൽ കിട്ടിയെന്നിരിക്കും പക്ഷേ അവളുടെ മനസ്സ് കിട്ടണമെങ്കിൽ... ഒരു BMWയും പോരാതെ വരും. അവൾക്ക് വിലപിടിച്ചത് എന്ന് മറ്റുള്ളവർ കരുതുന്നതൊന്നും ഒരു പുല്ലുമാവില്ല. അവൾക്ക് സ്വയം തോന്നണമത്. അവനെപ്പറ്റി വിചാരിക്കുമ്പോൾ, അവന്റെ പേര് കേൾക്കുമ്പോൾ അവളുടെ അടിവയറ്റിൽ നിന്ന് മുകളിലേക്കൊരു തണുപ്പുയരണം. അത് ലഭിക്കുന്നതല്ല, സംഭവിക്കുന്നതാണ്. BMW ന്റെ ഇടത് സീറ്റിൽ ഇരിക്കുന്ന ഇവന്റെ ഭാര്യയെക്കാൾ സുഖവും സന്തോഷവുമാവും ആ സ്ത്രീക്ക് അവൾ തിരഞ്ഞെടുത്ത പങ്കാളിയുടെ സൈക്കിളിന്റെ കാരിയറിൽപ്പോലും ഇരുന്ന് യാത്ര ചെയ്യുമ്പോൾ കിട്ടുക. ബൈക്ക് ഔർ കാർ ദൂർ ദൂർ കി ബാത് ഹൈ ...

പോട്ടെ ... ഈ പ്രസ്താവന വായിച്ചപ്പോൾ തനിക്ക് എന്ത് വിലയാണ് തന്റെ ഭർത്താവ് കരുതിയിരിക്കുന്നത് എന്ന് ജയസൂര്യയുടെ ഭാര്യയ്ക്ക് മനസ്സിലായിക്കാണണം. മുൻ കാമുകിയായ സ്ത്രീയുടെ നിരാകരണം കൊണ്ട് കിട്ടിയ സ്ഥാനം മാത്രമാണ് ഈ ഭാര്യ പദവി എന്നാണല്ലോ അതിന്റെയർത്ഥം. അവൾ നിരാകരിച്ചില്ലായിരുന്നുവെങ്കിൽ ജയസൂര്യയുടെ രേതസ്സിൽ ജനിച്ച രണ്ട് മക്കളും വേറെ ഗർഭപാത്രത്തിൽപ്പിറന്നേനെ.. ആഹാ .... അന്തസ്സ്..... !

ദയനീയം തന്നെ ആ സ്ത്രീയുടെ അവസ്ഥ. ഇവനൊക്കെ എങ്ങനെ ഇത്തരം ഊളത്തരം പറയാനും ചിന്തിക്കാനും കഴിയുന്നു.

എന്റെ ഓട്ടോറിക്ഷ ഡ്രൈവർ സുഹൃത്തൊക്കെ എത്രയോ ഉന്നതനാണ് ജയസൂര്യയെ അപേക്ഷിച്ച്. ഞാൻ അയാളുടെ ചിന്തയിലെ തെറ്റ് പറഞ്ഞപ്പോൾ അയാൾക്കന്നത് മനസ്സിലായിരുന്നു. കാറും വീടുമൊന്നും പ്രണയത്തിൽ നിരർത്ഥകമാണ്.

ഹൈപ്പോതിക്കലായ ഒരു ക്വസ്റ്റ്യനുണ്ട്. ഒരു ചിന്താ പരീക്ഷണം. നിങ്ങൾക്കും പങ്കാളിക്കും കൂടി ഗർഭമുണ്ടായെന്ന് വയ്ക്കുക. പക്ഷേ ദൗർഭാഗ്യവശാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ അതലസിപ്പോയി. എന്നിരുന്നാലും നിങ്ങൾക്ക് കുഞ്ഞിന് വേണ്ടിയുള്ള അതിയായ ആഗ്രഹമുള്ളതുകൊണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഗർഭമുണ്ടായി. കുഞ്ഞ് മിടുക്കി/മിടുക്കനായി ജനിച്ചു. കുഞ്ഞിന്റെ കളി ചിരി കണ്ടപ്പോൾ അലസിപ്പോയ ഗർഭം കൂടി അലസിപ്പോവാതെയിരുന്നുവെങ്കിൽ, ഒരു കുഞ്ഞായി ജനിച്ചിരുന്നുവെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുമോ എന്നതാണ് ചോദ്യം

അങ്ങനെ ആഗ്രഹം തോന്നുന്നതിൽ തെറ്റുണ്ടോ? ഇല്ലയെന്ന് ആദ്യം നമുക്ക് തോന്നാം. പക്ഷേ ആ കുഞ്ഞ് ജനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നിങ്ങളുടെ കൈയിൽ ഇളംചിരി തൂകുന്ന കുഞ്ഞ് ജനിക്കുകയേയില്ലായിരുന്നു പകരം മറ്റൊരു കുഞ്ഞായിരിക്കും കൈയിലുണ്ടാവുക എന്ന സത്യം ഓർക്കുമ്പോൾ ഒരു ആന്തലോടെ അവനെ/ അവളെ നിങ്ങൾ മാറോട് ചേർക്കും.

ലഭിക്കാതെ പോയ ഇണയുടെ കാര്യവും അത്രയേയുള്ളൂ. പിന്നെ അവൾ/ അവൻ വന്നിരുന്നുവെങ്കിൽ ഇപ്പോഴത്തെ നശൂലം പിടിച്ച സാധനത്തെ സഹിച്ച് ജീവിക്കേണ്ടിവരില്ലായിരുന്നു എന്ന് കരുതുന്നവർക്ക് മുൻകാമുക/കാമുകിയെ അമ്പലനടയിൽക്കാണുമ്പോൾ ഫ്രസ്‌ട്രേഷനിളകുന്നതിൽ തെറ്റില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP