Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനം തടഞ്ഞ് പ്രവേശനം നിഷേധിച്ചതും നേർക്കുനേർ വെല്ലുവിളിയുമായി ഏറ്റുമുട്ടിയതുമൊക്കെ പഴയകഥ; മമത ബാനർജി ഡൽഹിയിൽ എത്തിയത് പഴയ ഊഷ്മളമായ ബന്ധം വീണ്ടും പൊടിതട്ടിയെടുക്കാൻ; വിവാദ വിഷയങ്ങൾ ഒന്നും പരാമർശിക്കാതെ സൗഹൃദത്തോടെ മടക്കം; ബംഗാളിലേക്ക് പറക്കും മുമ്പ് സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചു; ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള അനുമതിയും ലഭിച്ചതായി സൂചന

വിമാനം തടഞ്ഞ് പ്രവേശനം നിഷേധിച്ചതും നേർക്കുനേർ വെല്ലുവിളിയുമായി ഏറ്റുമുട്ടിയതുമൊക്കെ പഴയകഥ; മമത ബാനർജി ഡൽഹിയിൽ എത്തിയത് പഴയ ഊഷ്മളമായ ബന്ധം വീണ്ടും പൊടിതട്ടിയെടുക്കാൻ; വിവാദ വിഷയങ്ങൾ ഒന്നും പരാമർശിക്കാതെ സൗഹൃദത്തോടെ മടക്കം; ബംഗാളിലേക്ക് പറക്കും മുമ്പ് സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചു; ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള അനുമതിയും ലഭിച്ചതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാഷ്ട്രീയ തന്ത്രങ്ങളിൽ ദീദിയെ വെല്ലാൻ ആരുണ്ട്? തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കും അമിത് ഷായ്ക്കും ബംഗാൾ മണ്ണിൽ കാൽ കുത്താൻ ഇടം കൊടുക്കാതെ അടവുകൾ പയറ്റിയ മമത ബാനർജി അല്ല ഇപ്പോൾ. പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് പറക്കും മുമ്പ മമത പറഞ്ഞു: ഇതൊരു ഭരണഘടനാപരമായ ചുമതല നിർവഹിക്കൽ മാത്രം. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുടർഭരണത്തിന് ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണ്.

എൻഡിഎ സർക്കാർ രണ്ടാം വട്ടം ഉജ്ജ്വല വിജയം നേടിയ ശേഷം ഇതാദ്യമായാണ് മമത പ്രധാനമന്ത്രിയെ കാണുന്നത്. 2018 ൽ വിശ്വഭാരതി സർവകലാശാലയിൽ വച്ചായിരുന്നു ഇരുവരുടെയും ഒടുവിലത്തെ കൂടിക്കാഴ്ച. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന അവർ നീതി ആയോഗിന്റെ യോഗവും ബഹിഷ്‌കരിച്ചിരുന്നു.

ഇത്തവണ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു, ഒരുപക്ഷേ കൂടുതൽ. പ്രധാനമന്ത്രിയെ അവർ പശ്ചിമ ബംഗാൾ സന്ദർശിക്കാൻ ക്ഷണിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ കൽക്കരി ഖനിയായ ദിയോച്ച പച്ചമി ഉദ്ഘാടനം ചെയ്യാനാണ് ക്ഷണം. ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കിയ നിയമസഭയുടെ തീരുമാനം കേന്ദ്രം അംഗീകരിക്കണമെന്നു മമത മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മമത പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പറഞ്ഞു. ബി.എസ്.എൻ.എൽ, റെയിൽവെ, കൽക്കരി തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് മമത പറഞ്ഞു. മോദിയുടെ ജന്മദിനത്തിന്റെ ിറ്റേദിവസമായ ബുധനാഴ്ച ന്യൂഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോദിക്കായി മധുരപലഹാരങ്ങളും കുർത്തയും കരുതിയാണ് മമത എത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്ന് മമത ബാനർജി പറഞ്ഞു.

മോദിയുമായി കൂടിക്കാഴ്ച നടത്താൻ ചൊവ്വാഴ്ച ന്യൂഡൽഹിയിലേക്ക് പുറപ്പെടാനെത്തിയ മമതാ ബാനർജി കൊൽക്കത്താ വിമാനത്താവളത്തിൽവെച്ച് പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്നിനെ ആകസ്മികമായി കണ്ടുമുട്ടിയതും വാർത്തയായിരുന്നു. ഝാർഖണ്ഡിലെ ധൻബാദിലെ രണ്ടുദിവസത്തെ സന്ദർശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊൽക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെൻ.ഇരുവരും ആശംസകൾ കൈമാറി. മമത യശോദാ ബെന്നിന് ഒരു സാരിയും സമ്മാനിച്ചു.

മമതയുടെ മാറുന്ന രാഷ്ട്രീയ തന്ത്രം

.തിരഞ്ഞെടുപ്പ് പ്രചരണസമയം മുതൽ ബംഗാളിൽ ബിജെപി തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ പതിവാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ബംഗാളിൽ മുന്നേറ്റമുണ്ടാക്കിയ ബിജെപിയെ വലിയ വെല്ലുവിളിയായിട്ടാണ് തൃണമൂൽ കോൺഗ്രസ് കണക്കാക്കുന്നത്. സംഘർഷത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ ബംഗാൾ ഗവർണർ കേശവ്‌നാഥ് തൃപാഠി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. ബംഗാളിൽ ക്രമസമാധാന നില തകർന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തിയിരുന്നു. അതേസമയം സംഘർഷം നിയന്ത്രണ വിധേയമാണെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു.അതേസമയം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയർന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷായുടേതുൾപ്പടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ ഹെലികോപ്ടർ നിലത്തിറക്കാൻ അനുമതി നൽകാതെ ബിജെപിയെ ബംഗാൾ മുഖ്യമന്ത്രി പ്രകോപിപ്പിച്ചിരുന്നു. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനേക്കാളും ബിജെപിയെ ചോദ്യശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചതും മമതയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിയുടെ കണ്ണിലെ കരടായി മമത മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ബംഗാളിലും കേരളത്തിലും പാർട്ടി പ്രവർത്തകരെ എതിരാളികൾ കൊലപ്പെടുത്തുന്നതായി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സംഘർഷം ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മമത ബാനർജി ആരോപിച്ചു. 2021വരെയാണ് നിലവിലെ മമത ബാനർജി സർക്കാരിന്റെ കാലാവധി. ഏതായാലും മോദിയുമായുള്ള സന്ദർശനത്തോടെ മമത തന്ത്രങ്ങൾ അഴിച്ചുപണിയുകയാണെന്ന് കരുതുന്നവരും കുറവല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP