Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ തിരഞ്ഞെടുപ്പ് ലാക്കാക്കി അമിത്ഷാ മോഡലിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ആലോചിച്ച് സർക്കാർ; അപകടം മണത്ത് താമസം എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റി മുൻ പൊതുമരാമത്ത് മന്ത്രി; എംഎൽഎ ഹോസ്റ്റലിലോ നിയമസഭാ വളപ്പിലോ അല്ലെങ്കിൽ തന്റെ അനുമതി വേണ്ടെന്ന് സ്ഥിരീകരിച്ച് സ്പീക്കർ; മുസ്ലിം ലീഗ് നേതാവ് പാലാരിവട്ടം അഴിമതിക്കേസിൽ ഈയാഴ്ച അറസ്റ്റിലായേക്കുമെന്ന് സൂചന

പാലാ തിരഞ്ഞെടുപ്പ് ലാക്കാക്കി അമിത്ഷാ മോഡലിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ആലോചിച്ച് സർക്കാർ; അപകടം മണത്ത് താമസം എംഎൽഎ ഹോസ്റ്റലിലേക്ക് മാറ്റി മുൻ പൊതുമരാമത്ത് മന്ത്രി; എംഎൽഎ ഹോസ്റ്റലിലോ നിയമസഭാ വളപ്പിലോ അല്ലെങ്കിൽ തന്റെ അനുമതി വേണ്ടെന്ന് സ്ഥിരീകരിച്ച് സ്പീക്കർ; മുസ്ലിം ലീഗ് നേതാവ് പാലാരിവട്ടം അഴിമതിക്കേസിൽ ഈയാഴ്ച അറസ്റ്റിലായേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസിൽ, മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മേൽ കുരുക്ക് മുറുകി. എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ ടി.ഒ.സൂരജിന്റെ വെളിപ്പെടുത്തലാണ് ഇബ്രാംഹിം കുഞ്ഞിനെ വെട്ടിലാക്കിയത്. അറസ്റ്റുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ കഴിയുകയാണ്. മുൻ മന്ത്രിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്താണ് വേണ്ടതെന്ന കാര്യത്തിൽ യുഡിഎഫും ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.

അറസ്റ്റുണ്ടായാൽ അത് അമിത്ഷാ മോഡലിലുള്ള പകപോക്കലാണെന്നായിരിക്കും യുഡിഎഫിന്റെ വ്യാഖ്യാനം. ഇതുയർത്തി പ്രക്ഷോഭത്തിനും മുന്നണി മുതിർന്നേക്കും. കേന്ദ്രത്തിൽ, പി.ചിദംബരം, ഡി.കെ.ശിവകുമാർ അടക്കമുള്ള നേതാക്കളെ പൂട്ടാൻ അമിത്ഷാ പ്രയോഗിച്ച തന്ത്രം അവർക്കെതിരെയുള്ള കേസുകളിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തുക എന്നതാണ്. ഇതേ തന്ത്രമാണ് ഇപ്പോൾ പിണറായി സർക്കാരും പയറ്റുന്നതെന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.

അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണോ?

നിയമസഭാ വളപ്പിൽ നിന്നോ എംഎ‍ൽഎ. ഹോസ്റ്റലിൽനിന്നോ എംഎൽഎാെരുടെ അറസ്റ്റിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണം. എന്നാൽ, ആരും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ രണ്ടിടത്തുനിന്നുമല്ലാതെ എംഎ‍ൽഎ.മാരുടെ അറസ്റ്റിന് അനുമതി ആവശ്യമില്ല. അറസ്റ്റിനുശേഷം സ്പീക്കറെ വിവരം അറിയിച്ചാൽ മതി.

ഇബ്രാഹിം കുഞ്ഞ് ഭയന്നത് സംഭവിച്ചു

കേസിൽ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്റെ നിർണായക വെളിപ്പെടുത്തലാണ് ഫ്ൈള ഓവർ നിർമ്മാണത്തിന് മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന മുന്മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്‌ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.

തന്റെ കൈകൾ ശുദ്ധമെന്ന് മുന്മന്ത്രി

പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അഴിമതിയിൽ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

കാത്തിരുന്നു കാണാൻ യുഡിഎഫ്

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. അഴിമതി ആരുകാണിച്ചാലും സംരക്ഷിക്കില്ല. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതു പോരാ. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണമെന്നും പാലാ തിരഞ്ഞെടുപ്പ് യോഗത്തിൽ പിണറായി വിജൻ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് യുഡിഎഫ് സംശയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന് പിന്തുണയുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. അഴിമതിക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞിന് യു.ഡി.എഫ്. എല്ലാ പിന്തുണയും നൽകും. ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്ത് രേഖാപരമായി തെറ്റുണ്ടായിട്ടില്ലെന്നു പാർട്ടിയുടെ പരിശോധനയിൽ വ്യക്തമായതാണ്. ടി.ഒ. സൂരജിന്റേത് ആരോപണമല്ലേ, ആരോപണം ആർക്കും ഉന്നയിക്കാം. അതൊന്നും വസ്തുതയല്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP