Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ

പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന്  ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: പൊട്ടിത്തെറിക്കാതെപോയ ഒരു ലാൻഡ് ക്രൂയിസ് മിസൈൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ആ വാർത്താ സമ്മേളനം ലോകത്തിൽ തന്നെ ആദ്യമായിരുന്നു. അതായിരുന്നു സൗദി പ്രതിരോധ വക്താവ് തുർക്കി-അൽ-മാലിക്കിയുടെ വാർത്താസമ്മേളനത്തിൽ സംഭവിച്ചത്. ക്രൂയിസ് മിസൈൽ കണ്ട് മാധ്യമ പ്രവർത്തകർ മാത്രമല്ല ലോകവും നടുങ്ങുകയായിരുന്നു. കാരണം അത് ഇറാനെ പച്ചയ്ക്ക് തുറന്നു കാട്ടുകയാണ്. ഇത് യുദ്ധത്തിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.തങ്ങളുടെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് തെളിവുകൾ പുറത്തുവിടാനാണ് വാർത്താ സമ്മേളനത്തിൽ സൗദി ക്രൂയിസ് മിസൈൽ ഹാജരാക്കിയത്.

ഇറാന്റെ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച, അല്ലെങ്കിൽ കൈമാറിയ ആയുധങ്ങളാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, അതാണ് പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സൗദി വാർത്താസമ്മേളനം നടത്തിയത്. ഇതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത പ്രതിരോധത്തിലായി.ആക്രമണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡ്രോണുകളുടെയും മറ്റ് മിസൈലുകളുടെയും അവശിഷ്ടങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇതുവരെ സൗദിക്ക് നേരെ ഇറാൻ പിന്തുണയ്ക്കുന്നവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 113 പേരാണെന്ന് സൗദി വ്യക്തമാക്കി. 1030 പേർക്ക് പരിക്കേറ്റു.

വൻതോതിൽ നാശനഷ്ടങ്ങളുണ്ടെന്നും കണക്കുകൾ നിരത്തി സൗദി പറയുന്നു. അമേരിക്കയുടെ സഹായത്തോടെയാണ് ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് സൗദി തെളിയിച്ചത്.എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായത് വ്യക്തമായും വടക്ക് ഭാഗത്തു നിന്നാണെന്നും അതുകൊണ്ട് യെമന്റെ ഭാഗത്ത് നിന്നല്ല ആക്രമണങ്ങളെന്നത് സൗദി പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി. മിസൈലുകൾ തൊടുത്തത് ഇറാന്റെ സഹായത്തോടെയാണെന്നും സൗദി വ്യക്തമാക്കുന്നു.ഇറാന്റെ സൈനികശക്തി പ്രകടനത്തിൽ അവതരിപ്പിച്ച അതേ ഡ്രോണുകളുടെ മാതൃകയിലുള്ള ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചിത്രങ്ങൾ സഹിതം സൗദി ചൂണ്ടിക്കാട്ടി.

ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് തന്നെ ഇറാനാണ് ആക്രമണത്തിന് പിന്നിൽ എന്നത് തെളിയിക്കുന്നുവെന്ന് പ്രതിരോധ വക്താവ് തുർക്കി-അൽ-മാലിക്കി പറഞ്ഞു. ''തീർച്ചയായും ഇതിനെതിരെ നടപടിയുണ്ടാകു''മെന്ന് സൗദി മുന്നറിയിപ്പ് നൽകുന്നു. എങ്ങനെയെന്ന കാര്യം പിന്നീട് തെളിയിക്കും. ആക്രമണങ്ങളെയെല്ലാം സൗദിയുടെ പ്രതിരോധവിഭാഗം കർശനമായി നേരിട്ടിട്ടുണ്ട്. സ്വന്തം പ്രതിരോധവിഭാഗത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും സൗദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇപ്പോഴും ഇറാൻ ഇക്കാര്യം നിഷേധിക്കയാണ്. അമേരിക്കയ്ക്ക് നൽകിയ കത്തിൽ ആക്രമണത്തിന് പിന്നിൽ പങ്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്.ശനിയാഴ്ച പുലർച്ചെ 3.31-നും 3.42-നുമാണ് സൗദി അരാംകോയുടെ ഖുറൈസ് എണ്ണപ്പാടത്തും, ഇതിനടുത്തുള്ള അബ്ഖ്വെയ്ഖ് സംസ്‌കരണശാലയിലും വൻ ആക്രമണമുണ്ടായത്. മണിക്കൂറുകളെടുത്താണ് എണ്ണ സംസ്‌കരണശാലയിലെ തീയണച്ചത്. എണ്ണസംസ്‌കരണശാലയിലും എണ്ണപ്പാടത്തും ആക്രമണമുണ്ടാക്കിയ നാശം ചെറുതല്ല. ഇന്ന് മാത്രം, സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി ഇടിഞ്ഞു. ദിവസം 97 ലക്ഷം ബാരൽ എണ്ണയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ അത് നേരെ പകുതിയായി.

ഇന്ന് ആകെ 50 ലക്ഷമായി ഈ ഉത്പാദനം കുറഞ്ഞു. ഇത് ആഗോള എണ്ണ ഉത്പാദനത്തെയും ഗുരുതരമായി ബാധിച്ചു. ആകെയുള്ള എണ്ണ ഉത്പാദനം അഞ്ച് ശതമാനം ഇടിഞ്ഞു.യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സൗദിയും യുഎഇയും നേതൃത്വം നൽകുന്ന മധ്യപൂർവദേശത്തെ സഖ്യത്തിനെതിരെ 2015 മുതൽ നിലകൊള്ളുന്നവരാണ് ഹൂതി വിമതർ.ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന വിമർശനം അമേരിക്ക ഉന്നയിച്ചുകഴിഞ്ഞു. ഇറാന്റെ മണ്ണിൽ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്.

എന്നാൽ അദ്ദേഹം അതിന് തെളിവുകളൊന്നും മുന്നോട്ടുവച്ചില്ല. ഈ ആരോപണം ഇറാൻ ശക്തമായി നിഷേധിച്ചു. ഇറാനെതിരെ ആക്രമണം നടത്താൻ കാരണം കണ്ടെത്തുകയാണ് അമേരിക്കയെന്നാണ് ഇറാനിയൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവേദ് സാരിഫ് വ്യക്തമാക്കി.സൗദി അറേബ്യയാകട്ടെ, ഈ ഭീകരപ്രവർത്തനത്തെ, കൃത്യമായി എതിരിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചടിക്കാനുള്ള ശേഷി സൗദിക്കുണ്ടെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇതിന് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ ഒരു സൈനിക നീക്കത്തിന്, സൗദിക്കൊപ്പമുണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP