Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

108 ആംബുലൻസ് സർവ്വീസ് നേരിട്ട് നടത്തിയപ്പോൾ ചെലവ് 212 കോടി; ആദ്യ ടെൻഡർ ക്ഷണിച്ചപ്പോൾ നിശ്ചയിച്ചതും അതേ തുക; കുത്തക ഭീമനായ ജിവികെഇഎംആർഐ രംഗത്തെത്തിയപ്പോൾ റീടെൻഡർ ഇരട്ടിത്തുകയ്ക്കും; സർവ്വീസുകൾ പതിച്ച് നൽകിയത് നിരവധി തവണ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിക്ക്; സർക്കാർ ഖജനാവിന് നഷ്ടം 200 കോടി രൂപ; പിണറായി സർക്കാർ ഉദ്ഘാടനം നിർവ്വഹിച്ച `കനിവ് 108` പദ്ധതിയിലും അഴിമതി ആരോപണം

108 ആംബുലൻസ് സർവ്വീസ് നേരിട്ട് നടത്തിയപ്പോൾ ചെലവ് 212 കോടി; ആദ്യ ടെൻഡർ ക്ഷണിച്ചപ്പോൾ നിശ്ചയിച്ചതും അതേ തുക; കുത്തക ഭീമനായ ജിവികെഇഎംആർഐ രംഗത്തെത്തിയപ്പോൾ റീടെൻഡർ ഇരട്ടിത്തുകയ്ക്കും; സർവ്വീസുകൾ പതിച്ച് നൽകിയത് നിരവധി തവണ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിക്ക്; സർക്കാർ ഖജനാവിന് നഷ്ടം 200 കോടി രൂപ; പിണറായി സർക്കാർ  ഉദ്ഘാടനം നിർവ്വഹിച്ച `കനിവ് 108` പദ്ധതിയിലും അഴിമതി ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവഹിച്ച 'കനിവ് 108' പദ്ധതിയെക്കുറിച്ചുള്ള വിവാദം കനക്കുന്നു.പാലാരിവട്ടം പാലത്തേക്കാൾ വലിയ അഴിമതിയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത 'കനിവ് 108' എന്ന പദ്ധതിയെന്നാണ് ആരോപണം ഉയരുന്നത്. ടെൻഡറിലെ അഴിമതി തന്നെയാണ് 'കനിവ് 108'പദ്ധതിയെ വിവാദമാക്കി നിലനിർത്തുന്നത്. ഈ രംഗത്തെ കുത്തക ഭീമനായ ജിവികെഇഎംആർഐ 5 വർഷത്തേക്ക് കരാർ നൽകുമ്പോൾ സർക്കാർ ഖജനാവിന് 200 കോടി നഷ്ടമാകുമെന്നാണ് സൂചനകൾ. ഈ ഖജനാവ് ചോർത്തൽ പ്രക്രിയ സിഎജി റിപ്പോർട്ടിലും സ്ഥാനം പിടിക്കുമെന്നാണ് സൂചനകൾ. അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ്-108'ന്റെ കേന്ദ്രീകൃത കോൾസെന്ററിന്റെ ഉദ്ഘാടനമാണ് ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചത്

നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത് വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമനാണ്.ഇതാണ് ആംബുലൻസ് പദ്ധതിയെ വിവാദത്തിലേക്ക് കൂപ്പുകുത്തിക്കുന്നത്. ജിവികെഇഎംആർഐക്ക് കരാർ നൽകാൻ വേണ്ടി കരാർ തിരുത്തിയതായാണ് ആരോപണം ഉയരുന്നത്. ഒരു ആംബുലൻസിനു ഒരു മാസം ചെലവ് ഒരു ലക്ഷത്തിൽ താഴെ മാത്രം എന്ന് തെളിഞ്ഞിരിക്കെ രണ്ടു ലക്ഷത്തോളം രൂപയാണ് 'കനിവ് 108'പദ്ധതിക്ക് പുതിയ കമ്പനിക്ക് വേണ്ടി സർക്കാർ ചെലവിടാൻ പോകുന്നത്. ഈ സാഹചര്യത്തിലാണ് ഖജനാവിന് 200 കോടി നഷ്ടത്തിലേക്ക് എത്തിക്കുന്നത്.

കേരളത്തിലെ 108 ആംബുലൻസ് നടത്തിപ്പ് ഈ കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കം വിവാദം ആദ്യമേ ക്ഷണിച്ചു വരുത്തിയിരുന്നു. 2018 മാർച്ചിൽ എത്തിയ 'കനിവ് 108' പദ്ധതിയുടെ ആദ്യ ടെൻഡർ 218 കോടി രൂപയുടേത് ആയിരുന്നു. 108 ആംബുലൻസ് പദ്ധതി കേരളത്തിൽ റൺ ചെയ്യുന്ന സമയം തന്നെയാണ് ആദ്യ ടെൻഡർ ഇറക്കുന്നത്. നിലവിലെ ചെലവ് അനുസരിച്ച് 212 കോടി മതിയാവുമെന്നായിരിക്കെയാണ് ആദ്യ ടെൻഡർ 218 കോടി രൂപയാക്കിയത്. നിലവിലെ കുത്തക ഭീമൻ ജിവികെഇഎംആർഐയ്ക്ക് വേണ്ടിയാണ് ഈ ടെൻഡർ തിരുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായി ഏകദേശം ഇരട്ടി തുകയ്ക്ക് .

ഏകദേശം 414 കോടി രൂപയ്ക്കാണ് പുതിയ ടെൻഡർ ഇറക്കിയിരിക്കുന്നത്. നിലവിലെ ടെൻഡർ നിബന്ധനകൾ പ്രകാരം ഈ കമ്പനിക്ക് മാത്രമേ ടെൻഡർ ഏറ്റെടുക്കാൻ കഴിയൂ എന്ന് മനസിലാക്കിയാണ് ഇവർ ആവശ്യപ്പെട്ട പ്രകാരം ഖജനാവിന് 200 കോടിയോളം നഷ്ടമാകുന്ന ടെൻഡർ വന്നത് എന്നാണു സൂചന. സർക്കാർ നടത്തുമ്പോൾ 212 കോടി രൂപ മാത്രം ആവശ്യമായി വരുമ്പോഴാണ് ഖജനാവ് ചോർത്തുന്ന ടെൻഡർ ഇറക്കി സർക്കാർ തന്നെ ജിവികെഇഎംആർഐയെ സഹായിക്കുന്നത്. 2014 ൽ തന്നെ ഈ കമ്പനിക്ക് എതിരെ സിഎജി റിപ്പോർട്ട് ഉള്ളതായാണ് ലഭിക്കുന്ന വിവരം. ഈ കമ്പനിക്ക് തന്നെയാണ് വഴിവിട്ട സഹായം ലഭിക്കുന്നത്.

ആംബുലൻസുകൾ സ്വന്തമായി വാങ്ങി നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ചെയ്യുന്നത് പോലെ സർവീസ് സർക്കാർ നേരിട്ട് നടത്തിയാൽ പകുതി തുക മാത്രമേ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടേണ്ടി വരൂ എന്ന് കണക്കുകളിൽ തെളിയുന്നത്. വിവിധ സർക്കാരുകൾ ബ്‌ളാക്ക് ലിസ്റ്റ് ചെയ്യുകയും എജി റിപ്പോർട്ടിൽ അഴിമതി കമ്പനി എന്ന പരാമർശം വരുകയും ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് നടത്തിപ്പ് കൈമാറുമ്പോൾ ഈ ഇടപാടിൽ അടിമുടി അഴിമതി പ്രകടം എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2018 മാർച്ചിൽ ഇതേ കരാറിനു സർക്കാർ തീരുമാനിച്ചിരുന്നു. അന്ന് ടോട്ടൽ കോസ്റ്റ് 43 കോടി രൂപയായിരുന്നു.

അന്ന് സർക്കാർ പറഞ്ഞത് കരാർ എടുക്കുന്ന ആൾക്ക് രണ്ടു കോടി രൂപ ടേൺ ഓവറും 25 വണ്ടികൾ കൈകാര്യം ചെയ്തുള്ള പരിചയവും വേണം എന്നായിരുന്നു. എന്നാൽ ഈ ടെൻഡർ നവംബറിൽ 83 കോടി രൂപ ടേൺ ഓവർ എന്നാക്കി മാറ്റി. കാരണം ജിവികെഇഎംആർഐ നൽകിയ ബിഡ് പ്രതിവർഷം 83 കോടി ടേൺ ഓവറിന്റെതായിരുന്നു. രണ്ടു കോടി ടേൺ ഓവർ 25 കോടി എന്നാക്കിയപ്പോൾ മൂന്നു നാല് കമ്പനികൾ നിലവിലുണ്ടായിരുന്നു.പക്ഷെ 150 കോടി ടേൺ ഓവർ 150 വണ്ടി എന്നാക്കിയപ്പോൾ എല്ലാ കമ്പനികളും പുറത്തായി. ഇന്ത്യയിൽ തന്നെ ഇത്രയും ടേൺ ഓവറും ആംബുലൻസ് കൈകാര്യം ചെയ്യുന്നതുമായ വേറെ കമ്പനിയില്ല. അതുകൊണ്ട് തന്നെ ടെൻഡർ ജിവികെഇഎംആർഐയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്നും വ്യക്തമായി. ഇതോടൊപ്പം ആരോപണങ്ങളും ഉയരുകയും ചെയ്തു.

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ സൗജന്യമായി ലഭ്യമാക്കാനുള്ള ട്രോമാ കെയർ ശൃംഖലയാണ് ഇപ്പോൾ സജ്ജമായത്. ആദ്യഘട്ടമായി 101 ആംബുലൻസുകൾ നിരത്തിലിറങ്ങി. 108 ൽ വിളിച്ചോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ആംബുലൻസ് സേവനം തേടാം. ആംബുലൻസ് ശൃംഖലകളെ 24 മണിക്കൂർ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണം. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രങ്ങളിലാണ് ഈ ആംബുലൻസുകൾ ലഭ്യമാക്കുന്നത്.

ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിൽ 24 മണിക്കൂറും പ്രർത്തിക്കുന്ന അത്യാധുനിക കോൾസെന്ററും ഇതിനോടൊപ്പമുണ്ട്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോൾസെന്ററിൽ സേവനമനുഷ്ടിക്കുന്നത്. . കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോൾ എത്തുന്നത് ഈ കേന്ദ്രീകൃത കോൾ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയർ വഴി കോൾസെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോൾ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകൾ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാൾ കോൾ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നൽകിയാൽ പരിമിതമായ സമയത്തിനുള്ളിൽ ഇടപെടാനാകും. കോൾ സെന്ററിലെ മോണിറ്ററിൽ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാൽ അതിന് തൊട്ടടുത്തുള്ള ആംബുലൻസ് ഏതെന്ന് തിരിച്ചറിയാൻ സാധിക്കും.

ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷനുമാണ് ഉണ്ടാകുക. ആംബുലൻസിൽ ജി.പി.എസും മേപ്പിങ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കൽ ടെക്നീഷന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാർട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവർത്തിച്ചില്ലെങ്കിൽ മറ്റൊന്നിൽകൂടി വിവരം കൈമാറാനാണിത്. കോൾ സെന്ററിൽ നിന്നും മെഡിക്കൽ ടെക്നീഷനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷൻ നൽകുന്നു. അപകടത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ചെന്തെങ്കിലും മുൻകരുതലുകൾ എടുക്കണമെങ്കിൽ കോൺഫറൻസ് കോൾ മുഖാന്തിരം വിളിച്ച ആളും മെഡിക്കൽ ടെക്നീഷനുമായി കണക്ട് ചെയ്തു കൊടുക്കുന്നു.ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കാൻ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിൽ ഈ മാസം 25 മുതൽ ആംബുലൻസിന്റെ സേവനങ്ങൾ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ 101 ആംബുലൻസുകളാണ് ഫ്ളാഗ് ഓഫ് ചെയ്തത്. പക്ഷെ ടെൻഡറിലെ അഴിമതികൾ ഈ ആംബുലൻസ് സർവീസിന് മേൽ നിലവിൽ കരിനിഴൽ വിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP