Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരട് ഫ്ളാറ്റുകൾ രണ്ടുമാസത്തിനകം പൊളിച്ചുമാറ്റാം; അനുമതി തേടി ബെംഗളൂരു ആസ്ഥാനമായ അക്യുറേറ്റ് ഡിമോളിഷേഴ്സ്; അനുമതി കിട്ടിയാൽ മലിനീകരണമില്ലാതെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാമെന്നും കമ്പനി സുപ്രീംകോടതിയിൽ; കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാർ മേത്ത; സോളിസിറ്റർ ജനറലിന്റെ പിന്മാറ്റം സർക്കാരിന് തിരിച്ചടി

മരട് ഫ്ളാറ്റുകൾ രണ്ടുമാസത്തിനകം പൊളിച്ചുമാറ്റാം; അനുമതി തേടി ബെംഗളൂരു ആസ്ഥാനമായ അക്യുറേറ്റ് ഡിമോളിഷേഴ്സ്; അനുമതി കിട്ടിയാൽ മലിനീകരണമില്ലാതെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാമെന്നും കമ്പനി സുപ്രീംകോടതിയിൽ; കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാർ മേത്ത; സോളിസിറ്റർ ജനറലിന്റെ പിന്മാറ്റം സർക്കാരിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഫ്‌ളാറ്റ് പൊളിക്കാൻ അനുമതി തേടി കാണിച്ച് സുപ്രീംകോടതിയിൽ ഹർജി. മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിക്കുന്ന ചുമതല ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് കാട്ടിയാണ് ബാംഗ്ലൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി അനുമതി തേടിയിരിക്കുന്നത്. കേടതി അനുവദിച്ചാൽ ഒരാഴ്‌ച്ചക്കുള്ളിൽ നടപടികൾ ആരംഭിക്കാനാകും എന്ന് അക്യുറേറ്റ് ഡിമോളിഷേഴ്‌സ് എന്ന കമ്പനി സമർപ്പിച്ച ഹർജിയിൽ പറയുന്നു. രണ്ട് മാസം കൊണ്ട് മലിനീകരണം ഇല്ലാതെ പൂർണമായും ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനാകും. 30 കോടി രൂപ ചെലവ് വരുമെന്നും കമ്പനി പറയുന്നു.

അതേസമയം, കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. താൻ ഹാദരാകില്ലെന്ന് കേരളത്തിന്റെ അഭിഭാഷകനെ തുഷാർ മേത്ത അറിയിച്ചു. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ സംസ്ഥാനത്തിനുവേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരെ നിയോഗിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാരിസ്ഥിക പ്രശ്‌നങ്ങളില്ലാതെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാം എന്ന് സമ്മതിച്ച് കമ്പനി രംഗത്തെത്തിയത്. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിനാണ് ഐഐടി നൽകിയത്. 35 മീറ്റർ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്‌ളാറ്റിനെന്നും പൊളിക്കുമ്പോൾ ഒരു കിലോമീറ്ററിലധികം പാരിസ്ഥിതിക പ്രശ്‌നമുണ്ടാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോൺക്രീറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു ഹെക്ടർ ഭൂമി വേണ്ടിവരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 450 കിലോ കോൺക്രീറ്റ് മാലിന്യം ഒരു സ്‌ക്വയർ മീറ്ററിൽ നിന്നു പ്രതീക്ഷിക്കുന്നു. 100,000 സ്‌ക്വയർ ഫീറ്റാണ് ആകെ കണക്കാക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിക്കാൻ നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും 65 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാനും താമസിക്കുന്നവരെ സംരക്ഷിക്കാനും നിയമവഴി തേടി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാൻ സന്നദ്ധമായി അക്യുറേറ്റ് ഡിമോളിഷേഴ്‌സ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെടാൻ സർവകക്ഷി പ്രതിനിധിസംഘത്തെ അയക്കാനും ധാരണയായി. ഐഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിടിച്ചുനിൽക്കാം എന്ന് കരുതിയിരുന്ന സംസ്ഥാന സർക്കാരാണ് കമ്പനിയുടെ വരവോടെ വെട്ടിലായിരിക്കുന്നത്.

സർവകക്ഷിയോഗത്തിലെ തീരുമാനം വന്നതിനുപിന്നാലെ, ഫ്‌ളാറ്റിലെ താമസക്കാർ കൊച്ചിയിൽ നടത്തിവന്ന റിലേസമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഒഴിപ്പിക്കൽ നടപടികളുമായി നഗരസഭാധികൃതരോ കളക്ടറോ മുന്നോട്ടുവന്നാൽ സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP