Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ ഓണാഘോഷം വർണാഭമായി

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ ഓണാഘോഷം വർണാഭമായി

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയ സംഘടിപ്പിച്ച ഓണാഘോഷം അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന കോട്ടയം സ്വദേശികളുടെ കൂട്ടായ്മയുടെ പ്രതീകമായി അംഗങ്ങൾ ഫിലഡൽഫിയാ സെന്റ്തോമസ്സീറോ മലബാർപള്ളിയുടെ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി ഈവർഷത്തെ ഓണാഘോഷം ഒരുവർണ്ണവിസ്മയമാക്കി. വൈകുന്നേരം നാലുമണിയോടുകൂടി താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മഹാരാജനെവേദിയിലേക്ക് ആനയിക്കുകയും തുടർന്ന് അസോസിയേഷൻ പ്രസിഡണ്ട് ജോബി ജോർജ് വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കാണികൾക്കൊരു ദൃശ്യവിരുന്നായി കോട്ടയം അസോസിയേഷൻ വിമൻസ്ഫോറം പ്രവർത്തകർ ചേർന്നൊരുക്കിയ തിരുവാതിരകളി അരങ്ങേറുകയും ചെയ്തു .മാത്യു ഐപ്പിന്റെ മാവേലി വേഷം പ്രൗഢഗംഭീരമായിരുന്നു.

പ്രോഗ്രാംകോർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ കലാപരിപാടികൾക്ക് നേതൃത്വംനൽകി. കുര്യൻ രാജൻ എംസിയായി പ്രവർത്തിച്ചു. സാബു പാമ്പാടിയും പുത്രി ജെസ്ലിനും ചേർന്നൊരുക്കിയ ഗാനസന്ധ്യയിൽ മറ്റുഅസോസിയേഷൻ അംഗങ്ങളും ഗാനങ്ങൾ ആലപിച്ചു. അജി പണിക്കർ നേതൃത്വംനൽകുന്ന നൂപുരഡാൻസ് അക്കാഡമിയിലെ കുട്ടികൾ ഒരുക്കിയ നൃത്തപരിപാടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. ചാരിറ്റി കോർഡിനേറ്റർ ജീമോൻ ജോർജ് നടപ്പുവർഷത്തെ ചാരിറ്റിപ്രവർത്തങ്ങളുടെ ഭാഗമായി വിജയകരമായി പൂർത്തീകരിച്ച ഭവനദാനപദ്ധതിയെക്കുറിച്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റ്ചാരിറ്റിസൊസൈറ്റിക്ക് കൈമാറിയ ധനസഹായത്തെക്കുറിച്ചും തുടർന്ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ചാരിറ്റിപ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. അസോസിയേഷൻ സെക്രട്ടറി സാജൻ വർഗീസ് കൃതജ്ഞത അറിയിച്ചു.

അസോസിയേഷൻ അംഗങ്ങൾവീടുകളിൽ നിന്ന് പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ വിഭവസമൃദ്ധമായിരുന്നു ഈവർഷത്തെ ഓണാഘോഷം വിജയകരമാക്കുവാൻ കോട്ടയം അസോസിയേഷൻ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോൺ പി വർക്കി, ബെന്നി കൊട്ടാരത്തിൽ, സാബു ജേക്കബ്, ജീമോൻ ജോർജ്, കുര്യൻ രാജൻ, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, സാബു പാമ്പാടി, സരിൻ ചെറിയാൻ കുരുവിള, വർക്കി പൈലോ എന്നിവർ നേതൃത്വംനൽകി.സാബു ജേക്കബ് (പിആർഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP