Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശ്വകലാ സാംസ്‌കാരിക വേദിയും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി നോർക്ക ഹെല്പ് ഡസ്‌ക് വഴി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി

വിശ്വകലാ സാംസ്‌കാരിക വേദിയും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി നോർക്ക ഹെല്പ് ഡസ്‌ക് വഴി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ

മനാമ: വിശ്വകലാ സാംസ്‌കാരിക വേദി, ബഹ്റൈൻ കേരളീയ സമാജം (ബി.കെ. എസ്) നോർക്ക ഹെല്പ് ഡസ്‌ക് വഴി അംഗങ്ങൾക്ക് നോർക്ക തിരിച്ചറിയൽ കാർഡുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടു. വിശ്വകലാ അംഗങ്ങളിൽ നിന്നും ശേഖരിച്ച അപേക്ഷാ ഫോമുകൾ ബി.കെ. സ് പ്രെസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി. രഘു എന്നിവർക്ക് വിശ്വകലാ സാംസ്‌കാരിക വേദി പ്രെസിഡന്റ് ശിവദാസ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ എന്നിവർ കൈമാറി.

ബി.കെ എസ് വൈസ് പ്രെസിഡന്റ് പി.എൻ. മോഹൻരാജ്, നോർക്ക ഹെല്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിശ്വകലാ വൈസ് പ്രെസിഡന്റ് ഉണ്ണികൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ഷനോദ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP