Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോൻ ബനേഗാ ക്രോർപതി'യിൽ കോടിപതിയായി സർക്കാർ സ്‌കൂൾ പാചകക്കാരി; പ്രതിമാസ ശമ്പളം 1500 രൂപ വാങ്ങുന്ന ബബിതാ ടാഡെ സ്വന്തമാക്കിയത് സ്വപ്‌നനേട്ടം; പണം കിട്ടിയാൽ മൊബൈൽ ഫോൺ വാങ്ങുമെന്ന ബബിതയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ബിഗ് ബിയും

'കോൻ ബനേഗാ ക്രോർപതി'യിൽ കോടിപതിയായി സർക്കാർ സ്‌കൂൾ പാചകക്കാരി; പ്രതിമാസ ശമ്പളം 1500 രൂപ വാങ്ങുന്ന ബബിതാ ടാഡെ സ്വന്തമാക്കിയത് സ്വപ്‌നനേട്ടം; പണം കിട്ടിയാൽ മൊബൈൽ ഫോൺ വാങ്ങുമെന്ന ബബിതയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ബിഗ് ബിയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 'കോൻ ബനേഗാ ക്രോർപതി'യിൽ കോടിപതിയായി സർക്കാർ സ്‌കൂൾ പാചകക്കാരി. ഒപ്പം തന്റെ ഒരേ ഒരു ആഗ്രഹമായ മൊബൈൽഫോണും വാങ്ങി നൽകിയിരിക്കുകയാണ് പരിപാടിയുടെ അവതാരകനായ അമിതാഭ് ബച്ചൻ. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു സർക്കാർ സ്‌കൂളിൽ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിതാ ടാഡെയാണു ഈ സ്വപ്നനേട്ടം കൈവരിച്ചത്. പണം കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് താൻ ഒരു മൊബൈൽ ഫോൺ വാങ്ങുമെന്നായിരുന്നു ബബിതാ ടാഡെയുടെ മറുപടി.

സോണി എന്റർടെയ്‌മെന്റ് ചാനലിൽ അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതിയുടെ 11-ാം എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണ് ബബിത. സ്‌കൂളിൽ 450 ഓളം കുട്ടികൾക്കു ഭക്ഷണമൊരുക്കുന്ന ബബിതയ്ക്ക് പാചകജോലി വലിയ ഇഷ്
മാണ്. വേതനം കുറവാണെങ്കിലും അതിൽ പരാതിയുമില്ല. ജോലിക്ക് ചെറുപ്പം വലിപ്പം എന്നൊന്നില്ലെന്നാണ് ബബിതയുടെ നിലപാട്. ഈ എപ്പിസോഡ് ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെങ്കിലും ഇപ്പോൾ തന്നെ വിജയകഥ വൈറലായിരിക്കുകയാണ്. ഇന്ന് രാത്രി 9 മണിക്കാണ് ബബിതയുടെ എപ്പിസോഡിന്റെ പ്രക്ഷേപണം. ഈ എപ്പിസോഡിൽ ആദ്യ വിജയി ആയത് സനോജ് രാജ് എന്നയാളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP