Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗോള വിപണിയിൽ എണ്ണ വില കൂടിയതോടെ ഇന്ധന വില വർദ്ധിപ്പിച്ച് ന്യൂസിലന്റും; വരും ദിവസങ്ങളിൽ വില ഉയരുമെന്ന സൂചനയിൽ പമ്പുകളിൽ തിരക്ക് കൂടി; പല നഗരങ്ങളിലും വില ഉയർന്ന് തുടങ്ങി

ആഗോള വിപണിയിൽ എണ്ണ വില കൂടിയതോടെ ഇന്ധന വില വർദ്ധിപ്പിച്ച് ന്യൂസിലന്റും; വരും ദിവസങ്ങളിൽ വില ഉയരുമെന്ന സൂചനയിൽ പമ്പുകളിൽ തിരക്ക് കൂടി; പല നഗരങ്ങളിലും വില ഉയർന്ന് തുടങ്ങി

സ്വന്തം ലേഖകൻ

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വർധിച്ചതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന് സൂചന. ആഗോള വിലയിൽ ഉണ്ടായ വില വർദ്ധനവിന് പിന്നാലെ പല നഗരങ്ങളിലും വില ഇതിനോടകം തന്നെ ഉയർത്തിയിട്ടുമുണ്ട്.മാത്രമല്ല വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.

വിലയിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവ് വന്നേക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തന്നത്. ഇതോടെ ഇന്നലെ മുതൽ രാജ്യത്തെ പമ്പുകളിൽ വാഹനങ്ഹളുടെ നീണ്ട നിരയാണ്.ഇന്ധന കമ്പനികളായ ഇസഡ് എനർജി, ബിപി എന്നിവ വില ഉയർത്തുന്നതിന്റെ ഭാഗമായി ചിലയിടങ്ങളിൽ 33 സെന്റ് വില വർദ്ധിച്ചതായും റിപ്പോർട്ടു്ണ്ട്. ബിപി ആറ് സെന്റ് വരെ വില ഉയർത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് സൗദി അരാംകോയിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അരാംകോയുടെ അബ്‌ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകൾ പതിച്ചത്. ഇതേ തുടർന്ന് പ്ലാന്റ് ഭാഗികമായും താൽക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സൗദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരൽ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് ഒഴുകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP