Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1918ൽ അഞ്ച് കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ തിരിച്ച് വരുന്നു; ഏത് നിമിഷവും ലോകത്തിൽ ആഞ്ഞ് വീശാവുന്ന പനിയിൽ വീണ് 36 മണിക്കൂർ കൊണ്ട് 80 കോടി ജനങ്ങൾ മരിക്കും; ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ

1918ൽ അഞ്ച് കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ തിരിച്ച് വരുന്നു; ഏത് നിമിഷവും ലോകത്തിൽ ആഞ്ഞ് വീശാവുന്ന പനിയിൽ വീണ് 36 മണിക്കൂർ കൊണ്ട് 80 കോടി ജനങ്ങൾ മരിക്കും; ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒരു നൂറ്റാണ്ട് മുമ്പ് അഥവാ 1918ൽ അഞ്ച് കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ തിരിച്ച് വരുന്നുവെന്ന ആശങ്ക ശക്തമായി. ഏത് നിമിഷവും ലോകത്തിൽ ആഞ്ഞ് വീശാവുന്ന പനിയിൽ വീണ് 36 മണിക്കൂർ കൊണ്ട് 80 കോടി ജനങ്ങൾ മരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ചുരുളഴിയുകയാണിവിടെ. ഇന്നത്തെ ആധുനിക ലോകത്ത് ജനങ്ങളിൽ മിക്കവരും വ്യാപകമായി സഞ്ചരിക്കുന്നതിനാൽ ഇത്തരം ഫ്ലൂ പണ്ടത്തേതിനേക്കാൾ വേഗത്തിൽ പടരുമെന്നും ഇതിലൂടെ സ്ഥിതിഗതികൾ വഷളാകുമെന്നുമുള്ള ആശങ്കയും ശക്തമായിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് നയിക്കുന്ന ദി ഗ്ലോബൽ പ്രിപ്പേർഡ്നെസ് മോണിറ്ററിങ് ബോർഡ് ( ജിപിഎംബി) എന്ന പേരിലുള്ള ഒരു സംഘം ഹെൽത്ത് എക്സ്പർട്ടുകളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കി ഈ ഫ്ലൂവിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ഫ്ലൂ ഇപ്പോൾ വന്നാൽ എളുപ്പം പടർന്ന് പിടിക്കുമെന്നും അത് മില്യൺ കണക്കിന് പേരെ നാമാവശേഷമാക്കുമെന്നും രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത് രാജ്യസുരക്ഷ അവതാളത്തിലാക്കി അസ്ഥിരതയുണ്ടാക്കുമെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.

എബോള പോലുള്ള മാരകരോഗങ്ങളെ തടയുന്നതിൽ കടുത്ത പാളിച്ചകളുണ്ടായിട്ടുള്ളതിനാൽ സ്പാനിഷ് ഫ്ലൂവിനെ തടയാൻ നിലവിലെ സംവിധാനങ്ങൾ തീർത്തും അപര്യാപ്തമാണെന്നാണ് ' എ വേൾഡ് അറ്റ് റിസ്‌ക്' എന്ന പേരിലുള്ള റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്.ലോകാരോഗ്യ സംഘടനയുടെ മുൻ ഡയറക്ടർ ജനറലും മുൻ നോർവീജിയൻ പ്രധാനമന്ത്രിയുമായ ഡോ. ഗ്രോ ബാർലെം ബ്രുൻഡ്ട്ലാൻഡും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസിന്റെ സെക്രട്ടറി ജനറലുമായ അൽഹാഡ്ജ് അസിയുമായണ് ജിപിഎംബിയെ നയിക്കുന്നത്.

ഇത് സംബന്ധിച്ച മുന്നറിയിപ്പ് തങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ലോക നേതാക്കൾ അവഗണിക്കുകയായിരുന്നുവെന്നാണ് ഈ റിപ്പോർട്ടിന് പുറകിൽ പ്രവർത്തിച്ചവർ ആരോപിക്കുന്നത്. തങ്ങൾ ഇത് സംബന്ധിച്ച് മുന്നോട്ട് വച്ച മിക്ക നിർദ്ദേശങ്ങളും നടപ്പിലാക്കാതിരിക്കുകയും അൽപം മാത്രം നടപ്പിലാക്കുകയുമായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു.

ലോകമാകമാനമുള്ള നല്ലൊരു വിഭാഗം ജനസഞ്ചയത്തെ കൊന്നൊടുക്കാൻ പ്രാപ്തിയുള്ളതും വരും വർഷങ്ങളിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതുമായ രോഗങ്ങളെക്കുറിച്ചുള്ള പ്രവചനം ഈ റിപ്പോർട്ടിലുണ്ട്. എബോള, സിക, നിപാ വൈറസ്, അഞ്ച് തരത്തിലുള്ള ഫ്ലൂ എന്നിവയാണിതിൽ ഉൾപ്പെടുന്നത്.

118-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്‌ളൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ചു കോടിയിലേറെപ്പേരും (ലോകമഹായുദ്ധ കാലത്തു യുദ്ധം സംബന്ധിച്ച വാർത്തകൾക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സ്‌പെയിൻ ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിച്ചു. അവിടെയുള്ളവർ വളരെ കൃത്യമായിത്തന്നെ ഈ രോഗത്തെപ്പറ്റിയറിഞ്ഞു. അങ്ങനെയാണ് രോഗം സ്‌പെയിനിലാണു പൊട്ടിപ്പുറപ്പെട്ടതെന്ന പ്രചാരവും സ്പാനിഷ് ഫ്‌ളൂ എന്ന പേരുമുണ്ടായത്.

സ്പാനിഷ് ഫ്‌ളൂ ലോകത്തെ മൂന്നിൽ ഒരാളെയെന്ന വിധം ബാധിച്ചെങ്കിലും പലരും രോഗം മാരകമാകാതെ രക്ഷപ്പെട്ടിരുന്നു. ചിലരാകട്ടെ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടിപ്പിച്ചുള്ളൂ. യുഎസ് സൈന്യത്തിൽ നിന്നു പടർന്ന സ്പാനിഷ് ഫ്‌ളൂവിൽ മരിച്ചവരിലേറെയും ചെറുപ്പക്കാരും സൈനികരുമായിരുന്നു. യുദ്ധം കാരണം ദാരിദ്ര്യവും പോഷകാഹാരക്കുറവും ശക്തമായിരുന്നതാണ് 1918ൽ അഞ്ചു കോടി പേർ മരിക്കാനുള്ള പ്രധാന കാരണമായത്. ഭൂരിപക്ഷം പേരും രോഗപ്രതിരോധശേഷി കുറഞ്ഞവരായിരുന്നെന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP