Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ

സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും... ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്... അതുചെയ്യരുത്... തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.-ജയഭാരതിയുമായുള്ള വേർപിരയിലിനെ കുറിച്ച് സത്താർ തന്നെ പറഞ്ഞ വാക്കുകളാണ് ഇത്. ജീവിതയാത്രയിൽ വഴി പിരിയേണ്ടി വന്നെങ്കിലും ജയഭാരതി തന്നെയായിരുന്നു സത്താറിന്റെ എക്കാലത്തെയും പ്രണയനായിക. വേർപിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറിൽ നിന്നു വിട്ടുപോയില്ല. മരണം വരേയും അത് സത്താർ നെഞ്ചിലേറ്റി. ഇന്ന് പുലർച്ചെയാണ് ആലുവയിലെ സ്വകാര്യാശുപത്രിയിൽ നടൻ സത്താർ അന്തരിച്ചത്.

മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താർജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വർഷത്തിനുള്ളിൽ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സത്താർ സ്വന്തമാക്കി. ആലുവ യുസി കോളജിൽ യൂണിയൻ സെക്രട്ടറിയായിരുന്നു കടുങ്ങല്ലൂർക്കാരൻ സത്താർ. ഈ ചുറുചുറുക്കാണ് സത്താറിനെ ജയഭാരിയുടെ മനസ്സിലെ താരമാക്കിയത്. കെ.നാരായണൻ സംവിധാനം ചെയ്ത ബീന എന്ന ചിത്രത്തിലാണ് സത്താറും ജയഭാരതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബീന. അതും ജയഭാരതിയുടെ നായകവേഷത്തിൽ. സിനിമയിൽ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. പുതുമുഖമായ സത്താർ പാടി അഭിനയിക്കേണ്ടത് ജയഭാരതിക്കൊപ്പം.

സത്താർ ടെൻഷനിലായി. അന്നു സത്താറിന് ധൈര്യം കൊടുത്തു കൂടെ നിന്നത് ജയഭാരതി ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി. അത് വിവാഹത്തിലും എത്തി. ബീനയിലെ സത്താർജയഭാരതി കൂട്ടുകെട്ട് ഹിറ്റായി. തുടർന്ന് പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടികൾ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. തന്റെ ജീവിതത്തിലേക്ക് സത്താർ ജയഭാരതിയെ ക്ഷണിച്ചു. 1979-ൽ അവർ വിവാഹിതരായി. പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമ്മാതാവായി. ഇതൊന്നും വിജയിച്ചില്ല. ഇത് വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു.

ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് പ്രതിസന്ധികൾ എത്തിച്ചത്. സത്താർ ഓർമയാകുമ്പോൾ മൺമറയുന്നത് മലയാളസിനിമയിലെ ആക്ഷൻ സിനിമകളുടെ ഒരുകാലഘട്ടമാണ്. എഴുപതുകളുടെ നടുവിൽ കാമറയ്ക്കു മുന്നിലെത്തിയ സത്താർ എൺപതുകളുടെ പകുതിവരെ മലയാളത്തിലെ തിരക്കേറിയ മുൻനിര താരമായിരുന്നു സത്താർ 2012ൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ഡി.കെ. എന്ന കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

1975ൽ ആലുവ യു.സി കോളജിൽ ചരിത്രവിദ്യാർത്ഥിയായി എം.എയ്ക്ക് പഠിക്കുമ്പോൾ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടാണ് ഒരുകൈനോക്കിയത്. വിൻസെന്റ് സംവിധാനം ചെയ്ത അനാവരണത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിൽ സത്താർ അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. ഒരു വർഷം 16 സിനിമകളിൽവരെ വേഷമിട്ട തിരക്കുള്ള നടനായിരുന്നു സത്താർ. ജയൻ, സുകുമാരൻ, സോമൻ, രതീഷ് തുടങ്ങിയവർക്കൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്ന് മലയാളസിനിമ കളറിലേക്ക് മാറിയ 80 കളുടെ ആദ്യംവരെ നിറഞ്ഞുനിന്നു.

മമ്മൂട്ടി-മോഹൻലാൽ ദ്വയം രംഗം കീഴടക്കാൻ തുടങ്ങിയതോടെയാണ് സത്താർ വില്ലൻവേഷങ്ങളിലേക്ക് ചുവടുമാറിയത്. ശരപഞ്ജരം എന്ന വിഖ്യാത ജയൻ ചിത്രത്തിൽ നായകനൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്തു. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ച സത്താർ അവസരങ്ങൾ കുറഞ്ഞപ്പോൾ ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടു.

വിവാദത്തിന് പുതു തലം നൽകി രണ്ടാം ഭാര്യ

അതിനിടെ സത്താറിന്റെ മരണത്തിന് പിന്നാലെ പുതിയ വിവാദവുമെത്തുകയാണ്. അവസാന നാളുകളിൽ നടൻ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്ന് ഇവരുടെ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഷമീർ ഒറ്റത്തൈക്കൽ പറഞ്ഞു. മുൻ ഭാര്യയും മകനും സത്താർ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്തതായി ഷമീർ ആരോപിച്ചു. 2011 സെപ്റ്റംബർ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദർ പള്ളിയിൽ നടന്ന മതപരമായ ചടങ്ങിൽ സത്താർ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടർന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താർ താമസിച്ചിരുന്നത്.

സത്താർ രോഗിയായതുമുതൽ ചികിത്സയ്‌ക്കെല്ലാം സാമ്പത്തിക സഹായം നൽകിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. അടുത്തയിടെ ആലുവയിൽ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തിൽ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, തർക്കത്തിനൊടുവിൽ അവർ ഫോൺ വച്ചതായി സത്താർ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീർ പറയുന്നു. ഏകദേശം ഒരാഴ്ച മുൻപ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയിൽ സന്ദർശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തുവത്രെ.

ഇതേത്തുടർന്ന് നസീം ബീന സത്താറിനെ ആശുപത്രിയിൽ ചെന്ന് പരിചരിക്കുന്നത് നിർത്തുകയായിരുന്നു. സത്താർ പുനർവിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയിൽ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP