Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനറേറ്റർ കാർ ബോഗികൾ ഒഴിവാക്കി സീറ്റുകൾ ഉള്ള കോച്ചുകൾ ഉൾപ്പെടുത്താൻ പദ്ധതിയിട്ട് റെയിൽവേ; പ്രതിവർഷം പ്രതീക്ഷിക്കുന്നത് 800 കോടി രൂപയുടെ ലാഭം; പുതിയ പദ്ധതിയിലൂടെ ഇന്ധന ചിലവും മലിനീകരണവും കുറയ്ക്കാനാകുമെന്ന് വിലയിരുത്തൽ

ജനറേറ്റർ കാർ ബോഗികൾ ഒഴിവാക്കി സീറ്റുകൾ ഉള്ള കോച്ചുകൾ ഉൾപ്പെടുത്താൻ പദ്ധതിയിട്ട് റെയിൽവേ; പ്രതിവർഷം പ്രതീക്ഷിക്കുന്നത് 800 കോടി രൂപയുടെ ലാഭം; പുതിയ പദ്ധതിയിലൂടെ ഇന്ധന ചിലവും മലിനീകരണവും കുറയ്ക്കാനാകുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ട്രെയിനുകളിൽ ഘടിപ്പിച്ചിട്ടുള്ള ജനറേറ്റർ കാർ ബോഗികൾ ഒഴിവാക്കി പകരം യാത്രക്കാർക്കുള്ള സീറ്റുകൾ ഉള്ള കോച്ചുകൾ അധികമായി ഘടിപ്പിക്കാൻ പദ്ധതിയിട്ട് റെയിൽവെ. പ്രതിവർഷം ഇതിലൂടെ 800 കോടി ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.500ൽ അധികം ട്രെയിനുകളിലാണ് ജനറേറ്റർ കാറുകൾ നിലവിൽ ഉപയോഗിക്കുന്നത്. ഇവ പൂർണമായും ഒഴിവാക്കുകയാണെങ്കിൽ 20,000 സീറ്റുകൾ കൂടുതലായി ഘടിപ്പിക്കാൻ സൗകര്യം ലഭിക്കും.

ഇത്തരത്തിൽ ജനറേറ്റർ കാർ ബോഗികൾ ഉള്ള ട്രെയിനുകളിൽ പുതിയ പദ്ധതിയിലൂടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനാകും. ട്രെയിനിലെ എസി, ഫാൻ, ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ജനറേറ്റർ കാറുകൾ മുഖാന്തിരമാണ്. ഇവ ഒഴിവാക്കി പകരം ഇലക്ട്രിക് ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിക്കുന്നതിലൂടെ ജനറേറ്റർ കാറുകൾ ഒഴിവാക്കാനാണ് ആലോചിക്കുന്നത്. ഇന്ധന ചെലവ് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇതിന് പുറമെയാണ് കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതിലൂടെ ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭിക്കുന്ന അധിക വരുമാനവും. ഒരു ട്രെയിനിൽ 144 ബെർത്തുകൾ കൂടുതൽ ഘടിപ്പിക്കാമെന്നാണ് റെയിൽവെയുടെ കണക്ക്. ഇത്തരത്തിൽ പ്രതിവർഷം 800 കോടിയുടെ ലാഭമാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി യാത്രക്കാർക്ക് സുരക്ഷിതവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി, പ്രധാന സ്റ്റേഷനുകളിൽ ലിഫ്റ്റുകൾ / എസ്‌കലേറ്ററുകൾ, പ്ലാസ്റ്റിക് ബോട്ടിൽ ക്രഷർ മെഷീനുകൾ, തുടങ്ങിയ വിവിധ അവശ്യ നടപടികൾ ഇന്ത്യൻ റെയിൽവേ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP