Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാറിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ഗുണ്ടകൾ; ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിനോട് പക വീട്ടിയത് വടിവാളും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ഭവന ഭേദനത്തിന് കേസെടുത്ത് മൂന്ന് ഗുണ്ടകളെ പൊക്കി; പൊലീസിനെ വെട്ടിച്ച് കായലിൽ ചാടി പ്രധാന പ്രതി കൊച്ചനി

ബാറിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ഗുണ്ടകൾ; ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിനോട് പക വീട്ടിയത് വടിവാളും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ഭവന ഭേദനത്തിന് കേസെടുത്ത് മൂന്ന് ഗുണ്ടകളെ പൊക്കി; പൊലീസിനെ വെട്ടിച്ച് കായലിൽ ചാടി പ്രധാന പ്രതി കൊച്ചനി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്യപിച്ച് ബാറിൽ അടിയുണ്ടാക്കിയതിന് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് പൊലീസുകാരനോട് പക വീട്ടി ഗുണ്ടകൾ. കൊല്ലം ചവറ പൊലീസ് സ്‌റ്റേഷൻ എഎസ്‌ഐ വിനോദിന്റെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഗുണ്ടകൾ പക വീട്ടിയത്. ഇവരെ പിടികൂടാൻ പൊലീസ് പിന്നീട് നടത്തി. ശ്രമത്തിൽ മൂന്ന് പേർ പൊലീസിന്റെ വലയിലായെങ്കിലും മുഖ്യപ്രതി കൊച്ചനി പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപെട്ട് കായലിൽ ചാടി.

ബാറിലുണ്ടായ അടിപിടിയെ തുടർന്ന് കുപ്രസിദ്ധ ഗുണ്ട കൊച്ചനിയെയും സഹോദരിയുടെ മകനെയും കഴിഞ്ഞ ദിവസം ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐ വിനോദ് ഇരുവരെയും ചോദ്യം ചെയ്യുകയും വിരലടയാളവും ഫോട്ടോയും എടുത്ത ശേഷം വിട്ടയ്ക്കുകയും ചെയ്തു. പിന്നാലെ കൊച്ചനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗുണ്ടാ സംഘം എഎസ്‌ഐയുടെ വടക്കും ഭാഗത്തെ വീട്ടിലെത്തി.

വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തി. ഈ സമയം പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ കേസിലാണ് നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കാവനാട് സ്വദേശി ഡാനിഷ് ജോർജ്, ചവറയിൽ നിന്നുള്ള പ്രമോദ്, പന്മന സ്വദേശി മനു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന കാറും രണ്ടു സ്‌കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കായലിൽ ചാടി നീന്തി രക്ഷപ്പെട്ട മുഖ്യപ്രതി കൊച്ചനിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP