Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ ഫണ്ട് മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതിന് കടിഞ്ഞാണിടാൻ മോദി സർക്കാർ; എൻജിഒകളിലെ ഓരോ അംഗവും ഫണ്ട് നിയമവിരുദ്ധ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം; എഫ്‌സിആർഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ്

വിദേശ ഫണ്ട് മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതിന് കടിഞ്ഞാണിടാൻ മോദി സർക്കാർ; എൻജിഒകളിലെ ഓരോ അംഗവും ഫണ്ട് നിയമവിരുദ്ധ കാര്യങ്ങൾക്ക് വിനിയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം; എഫ്‌സിആർഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മതപരിവർത്തനം നടത്താനായി വിദേശ ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സംഘടനകൾക്ക കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ. എൻജിഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സർക്കാരിനെ ബോധിപ്പിക്കണം. സന്നദ്ധ സംഘടനകൾക്കു ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സംഭാവനകളുടെയും ഉപഹാരങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്തണം. 25,000 രൂപ വരെയായിരുന്നു നേരത്തെയുള്ള പരിധി. സമുദായ സൗഹാർദം തകർക്കുംവിധം മതപരിവർത്തനം നടത്തിയ വ്യക്തികളെ പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നത്. വിദേശഫണ്ട് കൈപ്പറ്റുന്ന എൻജിഒകളിലെ ഡയറക്ടർമാരോ മുതിർന്ന ഉദ്യോഗസ്ഥരോ മാത്രം നൽകേണ്ടിയിരുന്ന സത്യവാങ്മൂലമാണ് എല്ലാവർക്കും ബാധമാക്കിയത്. വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നിയമ (എഫ്‌സിആർഎ) പ്രകാരം 2011-ൽ കൊണ്ടുവന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ പുതിയ ഉത്തരവിലാണു പുതിയ വിവാദ നിർദ്ദേശം.

പണം വകമാറ്റുകയോ ദേശവിരുദ്ധ പ്രവർത്തികൾക്കോ നിയമവിരുദ്ധ കാര്യങ്ങൾക്കോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നു നേരത്തെ അപേക്ഷകർ മാത്രമാണ് സത്യവാങ്മൂലം നൽകേണ്ടിയിരുന്നത്. ഇനി മുതൽ എൻജിഒയിലെ എല്ലാ അംഗങ്ങളും ഇതേ ഉറപ്പ് സർക്കാരിനു നൽകണം. വിദേശ യാത്രയിൽ എൻജിഒ അംഗം അടിയന്തര ചികിൽസ നേടിയാൽ ഒരു മാസത്തിനകം സർക്കാരിനെ അറിയിക്കണം. ആശുപത്രിച്ചെലവിന്റെ സ്രോതസ്സ്, പണത്തിനു രൂപയുമായുള്ള വിനിമയമൂല്യം, എങ്ങനെയാണ് പണം ലഭിച്ചത് തുടങ്ങിയവ ഉൾപ്പെടുത്തണം. നേരത്തെ ഇതെല്ലാം രണ്ടു മാസത്തിനുള്ളിൽ അറിയിച്ചാൽ മതിയായിരുന്നു. ലഭിക്കുന്ന വിദേശ ഫണ്ടുകൾ ഒരു കാരണവശാലും മതപരിവർത്തനത്തിനോ മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കോ ഉപയോഗിക്കില്ലെന്നും എൻജിഒയിലുള്ള എല്ലാ അംഗങ്ങളും ഉറപ്പു നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

വിദേശത്തുനിന്നു ഫണ്ട് ലഭിക്കുന്ന നിരവധി എൻജിഒകൾ ആദിവാസികളെ മതപരിവർത്തനം നടത്തുന്നതിനും ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്. മാവോയിസ്റ്റുകൾക്കും ഐഎസ്, ജമാഅത്ത് ഇസ്ലാമി ഹിന്ദ് എന്നിങ്ങനെയുള്ള ഭീകര സംഘടനകൾക്കു ചില എൻജിഒകൾ സഹായം നൽകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 18,000ലേറെ എൻജിഒകൾ എഫ്‌സിആർഎ നിയമം ലംഘിച്ചതായി കണ്ടെത്തി രജിസ്‌ട്രേഷൻ റദ്ദാക്കിയതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP