Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഫീസിലെ കെട്ടിക്കിടന്ന ഫയലുകൾക്കുള്ളിൽ പാമ്പുകൾക്ക് സുഖവാസം; ഫയൽ പരിശോധിക്കാനെത്തിയ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു; ഫയൽ തിരയുന്നതിനിടെ കാലിന് പാമ്പ് കടിയേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളജിൽ; മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കെട്ടിക്കിടന്ന ഫയൽ പരിശോധിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ

ഓഫീസിലെ കെട്ടിക്കിടന്ന ഫയലുകൾക്കുള്ളിൽ പാമ്പുകൾക്ക് സുഖവാസം; ഫയൽ പരിശോധിക്കാനെത്തിയ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു; ഫയൽ തിരയുന്നതിനിടെ കാലിന് പാമ്പ് കടിയേറ്റ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളജിൽ; മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കെട്ടിക്കിടന്ന ഫയൽ പരിശോധിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളൂ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിനെ കെട്ടിക്കിടന്ന ഫയൽ പരിശോധിക്കുന്നതിനിടെ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസിലെ സി സെക്ഷനിൽ ജോലി ചെയ്യുന്ന ചാപ്പനങ്ങാടി സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ സുബ്രമണ്യനാണ്(44) കടിയേറ്റത്. മലപ്പുറത്തെ ഓഫീസ് വരാന്തയിൽ സൂക്ഷിച്ചിരുന്ന കെട്ടികിടന്ന ഫയലാണ് സുബ്രഹ്മണ്യൻ ഇന്ന് പരിശോധിച്ചിരുന്നത്.രാവിലെ 11 മണിയോടെയാണ് സംഭവം. ഫയൽ തിരയുന്നതിനിടെ ഇദ്ദേഹത്തിന്റെ കാലിൽ കടിയേൽകുകയായിരുന്നു. തുടർന്ന് കാലിൽ നീർക്കെട്ട് അനുഭവപ്പെട്ടതോടെ സഹപ്രവർത്തകരോട് പാമ്പുകടിയേറ്റെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു.

ഇതോടെ സുബ്രമണ്യനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് രക്ത സാമ്പിൾ പരിശോധിച്ചെങ്കിലും വിഷാംശമൊന്നും കണ്ടെത്താനായിട്ടില്ല.കടിച്ചത് ചേരയാണെന്ന സംശയവുമുണ്ട്. കാലിൽ കടിച്ചതിന്റെ ചെറിയ മുറിവുണ്ട്. ഇന്നു ഓഫീസിൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷന്റെ ഓഡിറ്റ് നടന്ന് വരികയായിരുന്നു. ഇതിനായി സ്ഥല പരിമിതി കാരണം ഓഫീസിലെ വരാന്തയിൽ സൂക്ഷിച്ചിരുന്ന ഫയലുകളിൽ ആവശ്യമായ രേഖ തിരയുന്നതിനിടെയാണ് സംഭവം നടന്നത്. ഡി ഡി ഇ ഓഫീസിലെ സ്ഥലപരിമിതി ജീവനക്കാരെയും ഫയലുകളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

പ്രധാനപ്പെട്ട പല രേഖകളും ഓഫീസിലെ വരാന്തയിൽ കിടന്ന് നശിക്കുകയാണ്.അതേ സമയം ഓഫീസിലെ വൃത്തിഹീനമായും, യാതൊരു സൗകര്യവുമില്ലാതെ ഫയലുകൾ കൂട്ടിയിട്ടത് ഇനിയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പരാതി ഉയർന്നിട്ടുണ്ട്. സ്ഥലത്ത് വൃത്തിഹീനമായ അവസ്ഥയാണ്. ഇവിടെ കൃത്യമായ മാറാല തട്ടുകയോ, അടിച്ചുവാരി വൃത്തിയാക്കുകയോ ചെയ്യാത്തതും ഇഴ ചെന്തുക്കൾക്ക് ഇവിടെ തമ്പടിക്കാൻ സൗകര്യമൊരുക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സംഭവത്തെ കുറിച്ചു ഓഫീസ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുമ്പും സമാനമായ രീതിയിൽ അപകടം പല ഓഫീസുകളിലും ഉണ്ടായിട്ടുണ്ടെന്ന പരാതികളും ഉയരുന്നുണ്ട്.

പലപ്പോഴും പാമ്പ് അടക്കമുള്ള ഇഴ ചന്തുക്കൾ ഫയലുകൾക്കുള്ളിൽ കാണുന്നത് പതിവാണെങ്കിലും കടിക്കുകയും, അപകടം ഉണ്ടാവുകയും ചെയ്തിട്ടില്ല. ഇത്തരം ഇഴ ചെന്തുക്കൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് പല ഉദ്യോഗസ്ഥരും ഇത്തരം ഫയലുകൾ എടുക്കാനും പരിശോധിക്കാനുംവരെ മടികാണിക്കുന്നതും പതിവാണ്.അതേ സമയം ഓഫീസിലെ സ്ഥലപരിമിതി ജീവനക്കാരെയും ഫയലുകളെയും ഒരുപോലെ ബുദ്ധിമുട്ടുക്കുന്നുണ്ടെന്നും പ്രധാനപ്പെട്ട പല രേഖകളും ഓഫീസിലെ വരാന്തയിൽ കിടന്ന് നശിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെട്ടു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ഫയലുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകരവും, അലമാരകളും സജജ്മാക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP