Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയുടെ കർണാടക മോഡൽ അട്ടിമറിക്ക് ഒരു മുഴം നീട്ടിയെറിഞ്ഞ് കോൺഗ്രസ്; രാജസ്ഥാനിൽ ആറ് ബിഎസ്‌പി എംഎൽഎമാർ കോൺഗ്രസിൽ; `വർഗ്ഗീയ ശക്തികളെ ഇവിടെ നിന്ന് തുരത്തണം`; രാജസ്ഥാനെ അശോക്ജിയെക്കാൾ സ്‌നേഹിക്കുന്ന മറ്റൊരാളില്ല; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കൂറ് മാറിയ എംഎൽഎമാർ; രാജസ്ഥാനിൽ ബിജെപി പ്രതീക്ഷകൾ അവസാനിച്ചു

ബിജെപിയുടെ കർണാടക മോഡൽ അട്ടിമറിക്ക് ഒരു മുഴം നീട്ടിയെറിഞ്ഞ് കോൺഗ്രസ്; രാജസ്ഥാനിൽ ആറ് ബിഎസ്‌പി എംഎൽഎമാർ കോൺഗ്രസിൽ; `വർഗ്ഗീയ ശക്തികളെ ഇവിടെ നിന്ന് തുരത്തണം`; രാജസ്ഥാനെ അശോക്ജിയെക്കാൾ സ്‌നേഹിക്കുന്ന മറ്റൊരാളില്ല; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കൂറ് മാറിയ എംഎൽഎമാർ; രാജസ്ഥാനിൽ ബിജെപി പ്രതീക്ഷകൾ അവസാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കർണാടകയിൽ ന്യൂനപക്ഷ സർക്കാർ ആയിരുന്ന കോൺഗ്രസ് ജെഡിഎസ് കൂട്ടുകക്ഷിയെ താഴെയിറക്കിയത് എംഎൽഎമാരുടെ കൂറുമാറ്റമാണ്. ഗോവയിലും സ്ഥിതി സമാനമായിരുന്നു. ഇപ്പോഴിതാ രാജസ്ഥാനിലും എംഎൽഎമാരുടെ കൂറുമാറ്റം തന്നെയാണ് വിഷയം ഗോവയിലും കർണാടകയിലും തിരിച്ചടിയാണ് നേരിട്ടത് എങ്കിൽ രാജസ്ഥാനിൽ പക്ഷേ കോൺഗ്രസിന് ആശ്വാസം പകരുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാൻ നിയമസഭയിലെ ആറ് ബിഎസ്‌പി എംഎൽഎമാരും ഇപ്പോൾ കോൺഗ്രസിലേക്ക് കൂറുമാറിയിരിക്കുകയാണ്. ഇതൊടെ ഇരുന്നൂറ് അംഗ സഭയിൽ ന്യൂനപക്ഷ സർക്കാരായിരുന്ന കോൺഗ്രസ് ഇനി മുതൽ ഭൂരിപക്ഷ സർക്കാർ ആയി മാറിക്കഴിഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും കർണാടക മോഡൽ അട്ടിമറിക്ക് ബിജെപി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിഎസ്‌പി എംഎൽഎമാർ കോൺഗ്രസ് എത്തിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾക്കൊടുവിലാണ് ബിഎസ്‌പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത് എന്നാണ് സൂചന. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖാൻ സിങ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേറിയ എന്നീ ബിഎസ്‌പി എംഎൽഎമാരാണ് തങ്ങൾ കോൺഗ്രസിൽ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്.

വർഗ്ഗീയ ശക്തികളോട് ശക്തമായി പോരാടുക, സംസ്ഥാനത്തിന്റെ വികസനത്തിനായി വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസിൽ എത്തിയിരിക്കുന്നത്. അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാൾ നന്നായി രാജസ്ഥാന് വേണ്ടി പ്രവർത്തിക്കാൻ മറ്റാർക്കും സാധിക്കില്ല എന്നാണ് കോൺഗ്രസിൽ ചേർന്ന പുതിയ എംഎൽഎമാർ പറഞ്ഞത്.തങ്ങൾ കോൺഗ്രസിൽ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബിഎസ്‌പി എംഎൽഎമാരും കൂടി ഇന്നലെ രാജസ്ഥാൻ സ്പീക്കർക്ക് സിപി ജോഷിക്ക് കത്ത് നൽകിയിരുന്നു.

2018-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ നൂറ് സീറ്റുകളിൽ കോൺഗ്രസ് ജയിച്ചിരുന്നു. ആറ് എംഎൽഎമാരുള്ള ബിഎസ്‌പിയും 13 സ്വതന്ത്രന്മാർ വിജയിച്ചതിൽ 12 പേരും കോൺഗ്രസിന പിന്തുണ അറിയിച്ചിരുന്നു. സിപിഎമ്മിന് രണ്ട് സീറ്റും ബിജെപിക്ക് 73 സീറ്റുമാണ് സംസ്ഥാനത്ത് കക്ഷിനില. മറ്റുള്ളവർക്ക് 6 സീറ്റും ലഭിച്ചു. ബിഎസ്‌പിക്ക് പുറമെ 13 സ്വതന്ത്രന്മാരിൽ 12 പേരുടെ പിന്തുണയും സ്വന്തമാക്കിയാണ് കോൺഗ്രസ് കഴിഞ്ഞ വർഷം സർക്കാരുണ്ടാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP