Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി അസോസിയേഷൻ ഓഫ് ടല്ലഹാസ്സി ഓണാഘോഷപരിപാടികൾ നടത്തി

മലയാളി അസോസിയേഷൻ ഓഫ് ടല്ലഹാസ്സി ഓണാഘോഷപരിപാടികൾ നടത്തി

ജോയിച്ചൻ പുതുക്കുളം

ടല്ലഹാസ്സി : മലയാളി അസോസിയേഷൻ ഓഫ് ടല്ലഹാസ്സി (MAT) 2019 സെപ്റ്റംബർ 14 ന്ഫോർട്ട് ബ്രേഡൻ കമ്യൂണിറ്റി സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷപരിപാടികൾ നടത്തി . ചിത്രഗിരി , ജിൻസിപ്രഷീൽ ,ഷീജ അരുൺ എന്നിവരുടെ പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കംകുറിച്ചു .

അസോസിയേഷൻ പ്രസിഡന്റ്് പ്രഷീൽ കളത്തിൽ അംഗങ്ങളെ അഭിസംബോധനചെയ്തു സംസാരിക്കുകയും ഓണാശംസകൾ നേരുകയുംചെയ്തു. അസോസിയേഷൻ ട്രഷറർ സോണിയ പ്രദീപ് സ്വാഗത പ്രസംഗം നടത്തുകയും കലാപരിപാടികളുടെ അവതാരികയായും പ്രവർത്തിച്ചു
ഓമന ഭരതൻ, .ലില്ലി അക്കരപ്പുറം, ലാലി ആൽബർട്ട് എന്നിവർചേർന്ന് നിലവിളക്കിൽ ദീപംതെളിച്ച് വർണശബളമായ പരിപാടികൾക്ക് തുടക്കംകുറിച്ചു.

ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും മുതിർന്ന കുട്ടികൾ വിശദീകരിച്ചു .തുടർന്ന് കുട്ടികളുടെ ഫാഷൻഷോ, സിനിമാറ്റിക് ഡാൻസ്, സ്‌കിറ്റ് തുടങ്ങിയപരിപാടികളും അരങ്ങേറി. മിനി സിനിലും സംഘവും അവതരിപ്പിച്ച തിരുവാതിര സദസ്യർഒരുപോലെ ആസ്വദിച്ചു. ഡോക്ടർ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലൊരുക്കിയ അതിമനോഹരമായ പൂക്കളം അംഗങ്ങൾക്കും കുട്ടികൾക്കും ഒരുദൃശ്യവിരുന്നുതന്നെ ആയിരുന്നു.

തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക്ശേഷം ആവേശകരമായ വടംവലിമത്സരങ്ങൾനടന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കു ംകുട്ടികൾക്കും പ്രത്യേകം വടംവലി മത്സരങ്ങൾ ഉണ്ടായിരുന്നു. ചിത്ര ഗിരി അവതാരികയായ അംഗങ്ങളുടെയും കുട്ടികളുടെയും ഗാനങ്ങൾ കോർത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റ്കൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ ഭാരവാഹിയായ അരുൺജോർജ് നന്ദിരേഖപ്പെടുത്തി .

2018 ലെ പ്രളയനാളുകളിൽ കേരളത്തിന്റെ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷനൽകുന്ന പദ്ധതിയിലേക്ക് സംഭാവന സമാഹരണവും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP