Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മൾ ആ തോക്ക് നശിപ്പിക്കുന്നത് പോലെ; അയാൾ ഒരു ആയുധം മാത്രം; അയാളെപ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാർത്ഥ ട്രിഗർ; എതിർക്കേണ്ടത് അതിന് പിന്നിലുള്ള ശക്തികളെയെന്ന് സൂര്യ  

'ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മൾ ആ തോക്ക് നശിപ്പിക്കുന്നത് പോലെ; അയാൾ ഒരു ആയുധം മാത്രം; അയാളെപ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാർത്ഥ ട്രിഗർ; എതിർക്കേണ്ടത് അതിന് പിന്നിലുള്ള ശക്തികളെയെന്ന് സൂര്യ   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഗാന്ധിയെ വധിച്ച ഗോഡ്സെയല്ല അതിന് പിന്നിലുള്ള ശക്തികളെയാണ് എതിർക്കേണ്ടതെന്ന് നടൻ സൂര്യ. പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷൻ പരിപാടിയിൽ വച്ചാണ് സൂര്യ നിലപാട് വ്യക്തമാക്കിയത്.സൂര്യയ്‌ക്കൊപ്പം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കാപ്പാൻ സെപ്റ്റംബർ 20-നാണ് റിലീസ് ചെയ്യുക. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹൻലാൽ എത്തുന്നത്.ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു സൂര്യയുടെ മറുപടി.

'ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അതേ ചൊല്ലി ഇന്ത്യയിൽ വ്യാപകമായി ജാതി-മത സംഘർഷങ്ങളുണ്ടായി. ഗോഡ്സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോൾ പെരിയാർ പറഞ്ഞത് ഇങ്ങനെയാണ്; 'ഗോഡ്സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം'

പെരിയാർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവർ നിന്നപ്പോൾ പെരിയാർ അവരോട് പറഞ്ഞു; ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മൾ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാൾ ഒരു ആയുധം മാത്രമാണ്.അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാർത്ഥ ട്രിഗർ. പെരിയാറിന്റെ ഈ വാക്കുകൾ ഇന്നും പ്രസക്തമാണ്.'-സൂര്യ പറഞ്ഞു.ബൊമാൻ ഇറാനി, ആര്യ, സയ്യേഷ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയൻ', 'മാട്രാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP