Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടിൽ താമസിക്കാം പക്ഷി-മൃഗാദികളെയും സസ്യ-ജീവി ജാലങ്ങളെയും അടുത്തറിയാം; വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ ക്യാമ്പ് ഒരുക്കി വനം വകുപ്പ്; താമസവും ഭക്ഷണവുമുൾപ്പടെ സൗജന്യമായി നൽകുന്നത് പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന ബോധം സൃഷ്ടിക്കാൻ

കാട്ടിൽ താമസിക്കാം പക്ഷി-മൃഗാദികളെയും സസ്യ-ജീവി ജാലങ്ങളെയും അടുത്തറിയാം; വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ ക്യാമ്പ് ഒരുക്കി വനം വകുപ്പ്; താമസവും ഭക്ഷണവുമുൾപ്പടെ സൗജന്യമായി നൽകുന്നത് പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന ബോധം സൃഷ്ടിക്കാൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ലോകപ്രശസ്തമായ തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതം കേന്ദ്രീകരിച്ച് നടന്നുവരുന്ന 3 ദിവസം നീളുന്ന സൗജന്യ നേച്ചർ ക്യാമ്പുകൾ നവ്യനുഭവം പകരുന്നുണ്ടെന്നാണ് പങ്കാളികളാവുന്ന വിദ്യാർത്ഥിളിലേറെപ്പേരും അഭിപ്രായപ്പെടുന്നത്.ഭാവി ജീവിതം സുരക്ഷിതമാവണമെങ്കിൽ പ്രകൃതിയെ കേടുകൂടാതെ സംരക്ഷിക്കണം എന്നതിരിച്ചറിവ് വിദ്യാർകൾക്ക് പകർന്നുനൽകുയാണ് പഠനക്യാമ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.ഇതിനായിട്ടാണ് വനവാസവും കാനനപാതകൾ വഴിയുള്ള ട്രക്കിംഗും മറ്റും ഉൾപ്പെടുത്തി നേച്ചർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.വനയാത്രകളും താമസവും ഭക്ഷണവും തികച്ചും സൗജന്യം.വിദ്യാർത്ഥികൾക്കായി വനംവകുപ്പാണ് ഇത്തരത്തിലൊരു കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതികൊണ്ട് വനംവകുപ്പ് ലക്ഷ്യമിടുന്നത്

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നേച്ചർ സ്റ്റഡി ക്യാമ്പുകളിൽ പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ.ആർ സുഗതൻ ക്ലാസ്സുകൾ നയിക്കും.ഇടുക്കി വൈൽഡ് ലൈഫ് വാർഡനാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നേച്ചർ ക്യാമ്പിന് അനുമതി നൽകുന്നത്.ഇതിനായി സ്ഥാപനങ്ങളും വ്യക്തികളും പ്രത്യേക അപേക്ഷ സമർപ്പിക്കണം.മൂന്ന് ദിവസത്തെ നേച്ചർ ക്യാമ്പിലെ ആദ്യദിനം വൈകിട്ട് നാല് മണിയോടുകൂടിയാണ് ആരംഭിക്കുന്നത്. ആദ്യപടിയായി വരുന്ന വിദ്യാർത്ഥികളുടെ പേർ രജിസ്റ്റർ ചെയ്യുകയും പിന്നീട് അധികൃതരും ക്യാമ്പംഗങ്ങളും പരസ്പരം പരിജയപ്പെടുകയും ചെയ്യുന്നു.ശേഷം ക്യാമ്പിനെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നും ലഘുവിരണവും ഉണ്ടാവും.

2500 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ പെരിയാർ തീരത്ത് സ്ഥിതിചെയ്യുന്ന വന പ്രദേശമാണ് തട്ടേക്കാട് പക്ഷിസങ്കേതം.സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനപ്രദേശത്തുണ്ട്. 322 ഇനം പക്ഷികളും 46-ഇനം മൃഗങ്ങളും 222 ഇനം പ്രാണികളും 32 ഇഴ ജന്തുക്കളും 29-ഇനം തവളകളും ഈ വനപ്രദേശത്ത് ഉള്ളതായി സർവ്വെകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.സമീത്ത് സ്ഥിതിചെയ്യുന്ന പെരിയാറിൽ 55 ഇനം മത്സ്യങ്ങളുണ്ടെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് ഡോ.ആർ സുഗതൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ക്യാമ്പിൽ ഒരു ബാച്ചിൽ നാൽപ്പതോളം വിദ്യാർത്ഥികളെയാണ് സാധാരണയായി ഉൾക്കൊള്ളിക്കാറുള്ളിക്കുന്നത്. ഇവരെ നാല് ഗ്രൂപ്പായി തിരിക്കുകയും ചെയ്യുന്നു. പക്ഷിസങ്കേതത്തിൽ കൂടുതലായി കണ്ടുവരുന്ന പക്ഷിമൃഗാദികളുടെ പേരുകളാണ് ഈ ഗ്രൂപ്പുകൾക്ക് നൽകുക.തുടർന്ന് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത പഠന ശകലങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം ഏഴുമണിയോടുകൂടി വനം വന്യജീവി സമ്പത്തിനെകുറിച്ചോ പ്രകൃതി സംരക്ഷണത്തിനെകുറിച്ചോ പഠന ക്ലാസ് നടക്കും. 8 മണിയോടെ നാടൻ കഞ്ഞിയും കറിയുമുള്ള അത്താഴം മുമ്പിലെത്തും.

ശേഷം വിദ്യാർത്ഥികളും വനം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുമായി വിശദമായ പരിചയപ്പെടലും ആശയവിനിമയങ്ങളും നടക്കും. പത്തുമണിയോടുകൂടി ആദ്യ ദിവസത്തെ പഠന ക്യാമ്പ് അവസാനിക്കും.പുലർച്ചെ ഉണരുന്ന ക്യാമ്പംഗങ്ങൾക്ക് മതിവരുവോോളം കിളികളുടെ കളകളാരവം ശ്രവിക്കാം.നേരം പുലരുമ്പോൾ മുതൽ നേർച്ചർ ക്യാമ്പിന്റെ പ്രധാന വേദിയായ ഡോർമെറ്ററിക്ക് ചുറ്റും പലവർണ്ണങ്ങളിലുള്ള പക്ഷികളെത്തുന്നപറന്നുനടക്കുന്നതും ഇവിടുത്തെ ഹൃദ്യമായ കാഴ്ചകളിലൊന്നാണ്.ക്യാമ്പിലെ രണ്ടാം ദിവസത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം 8 മണിയോടുകൂടി വന മേഖലയിലേക്ക് യാത്ര തിരിക്കുയ്ക്കും.നീർച്ചാലുകളും പുൽമേടുകളും ദുർഘട പാതകളും മലകളും താണ്ടിയാണ് വനയാത്ര മുന്നേറുക.

പോകുന്ന വഴികളിൽ കാണപ്പെടുന്ന മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പക്ഷി-മൃഗാതികളെക്കുറിച്ചുമെല്ലാം ഗൈഡുകൾ വിവരണം നൽകും.ചില ദിവസങ്ങളിൽ ഡോ.ആർ സുഗതനും ക്യാമ്പംഗങ്ങൾക്കൊപ്പം കൂടും.കൃത്യമായ സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും അനിഗമിക്കും.വന നിരീക്ഷണത്തിൽ ക്യാമ്പംഗങ്ങൾ കണ്ട കാഴ്ചകളെക്കുറിച്ച് വിശകലം ചെയ്യുന്ന സെക്ഷനാണ് പിന്നീട് നടക്കുക. ഡോക്ടർ ആർ സുഗതനും പരിചയ സമ്പന്നരായ വനംവകുപ്പ് ജീവനക്കാരും ഇതിൽ പങ്കാളികളാവും.

ക്യാമ്പംഗങ്ങളുടെ സംശയങ്ങൾക്ക് മറുപിടി നൽകും.4 മണിക്കുശേഷം ശേഷം ക്യാമ്പംഗങ്ങൾക്ക് പക്ഷി സങ്കേതത്തിലെ പൂമ്പാറ്റ ഉദ്യാനം , ഇന്റെർപ്രെറ്റേഷൻ സെന്റർ , അനിമൽ റീഹാബിലിറ്റേഷൻ സെന്റർ , മെഡിസിനൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ എന്നിവിടങ്ങൾ സന്ദർശിക്കുകന്നതിന് സൗക്രയമേർപ്പെടുത്തും.തുടർന്ന് വനം വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും , എങ്ങനെ വനം വകുപ്പിൽ ജോലി നേടാം എന്നതിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി പങ്കിടും.

8 മണിയോടുകൂടി രാത്രി ഭക്ഷണം.തുടർന്ന് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കലാപ്രകടനത്തിന് അധികൃതർ വേദിയൊരുക്കും.ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അസാനിക്കും.3-ാം ദിവസം പുലർച്ചെ ക്യാമ്പംഗങ്ങളെ പക്ഷിസങ്കേതത്തിന്റെ ടൂറിസം സോണിൽ കൊണ്ടുപോകുകയും പക്ഷി നിരീക്ഷണത്തിന് അവസരമൊരുക്കുകയും ചെയ്യും. വനത്തിൽ നിന്നും തിരിച്ചെത്തിയശേഷം പ്രഭാത ഭക്ഷണം. തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ പുത്തൻ അറിവുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുന്നതാണ് അടുത്ത സെക്ഷൻ.ഇതിനെ അടിസ്ഥാവനമാക്കി ക്വസ് മത്സരവും നടക്കും.

ഉച്ചയോടുകൂടി സമാപന ചടങ്ങ് ആരംഭിക്കും .ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വനം വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും.മൂന്ന് ദിവസം നീളുന്ന ക്യാമ്പ് കഴിഞ്ഞ് വിടപറയാൻ നേരം വിദ്യാർത്ഥികൾ പങ്കിടുന്ന സ്നേഹാദരങ്ങൾ തങ്ങൾക്ക് പറഞ്ഞറിക്കാനാവാത്ത് സംതൃപ്തിയാണ് സമ്മാനിക്കുന്നതെന്ന് ഡോ.ആർ സുഗതനും ഒപ്പമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.ലോകപ്രശസ്ത പക്ഷിശാത്രജ്ഞൻ ഡോ.സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതൻ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ബേർഡ് മോണിറ്ററി സെല്ലിന്റെ അധ്യക്ഷൻ എന്ന നിലയിലും പ്രവർത്തിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP