Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമ പ്രവർത്തന രംഗത്തെ പുതു സാധ്യതകൾ പരിചയപ്പെടുത്തി 'ഓൺ എയർ' മീഡിയ വർക് ഷോപ്പ്

മാധ്യമ പ്രവർത്തന രംഗത്തെ പുതു സാധ്യതകൾ പരിചയപ്പെടുത്തി 'ഓൺ എയർ' മീഡിയ വർക് ഷോപ്പ്

സ്വന്തം ലേഖകൻ

പാലക്കാട്: ഓൺ എയർ മീഡിയ പേഴുങ്കര ഓർഫനേജിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല മാധ്യമ പ്രവർത്തന രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതായി. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് ഓൺ എയർ മീഡിയ രക്ഷാധികാരി ബഷീർ ഹസൻ നദ് വി ഉദ്ഘാടനം ചെയ്തു.മജീദ് തത്തമംഗലം അധ്യക്ഷത വഹിച്ചു.നൗഷാദ് മുഹ് യുദ്ദീൻ, സലാം മേപ്പറമ്പ്, സക്കീന ബാനു, ലുഖ്മാൻ ആലത്തൂർ, ശംസിയ ഹമീദ് എന്നിവർ സംസാരിച്ചു.

ദൃശ്യ മാധ്യമ രംഗം, മൊബൈൽ ജേണലിസം,നവ മാധ്യമ രംഗത്തെ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങൾ എന്നിവ വിവിധ സെഷനുകളിൽ പരിശീലനങ്ങളോടെ ചർച്ച ചെയ്തു. വി എം നൗഷാദ് ആലവി, സാജിദ് അജ്മൽ, സുഹൈർ അലി തിരുവിഴാംകുന്ന്, കെ.എം സാബിർ അഹ്‌സൻ, സക്കീർ ഒതളൂർ, ഷമീർ ബാബു എന്നിവർ ക്ലാസുകൾ നയിച്ചു.കാമ്പ് ഞായറാഴ്ച സമാപിച്ചു. ത്വാഹ, ഫാരിസ്, റമീസ്, റാഷിഖ് അസ് ലം, സുബൈർ, സാബിത്, അഫ്‌സൽ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP