Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി കാണാനും സഞ്ചാരികളെ കൂട്ടാനും കോസ്റ്റ വിക്ടോറിയ എത്തുന്നു; ഇന്ത്യയിലെ ക്രൂസ് ടൂറിസം രംഗത്തിന് പുത്തൻ പ്രതീക്ഷ; മുംബൈ മുതൽ കൊച്ചിവരെ 4 രാത്രിയും കൊച്ചി മുതൽ മാലദ്വീപ് വരെ 3 രാത്രിയും ഉല്ലാസ യാത്ര; മുംബൈമാലദ്വീപ് യാത്രയ്ക്കു നികുതികൾ ഉൾപ്പെടെ 39,800 രൂപ മുതലും കൊച്ചിമാലദ്വീപ് നിരക്ക് 28,890 രൂപ മുതലും; ക്രൂസിലെ മോഹിപ്പിക്കും യാത്രയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം  

കൊച്ചി കാണാനും സഞ്ചാരികളെ കൂട്ടാനും കോസ്റ്റ വിക്ടോറിയ എത്തുന്നു; ഇന്ത്യയിലെ ക്രൂസ് ടൂറിസം രംഗത്തിന് പുത്തൻ പ്രതീക്ഷ; മുംബൈ മുതൽ കൊച്ചിവരെ 4 രാത്രിയും കൊച്ചി മുതൽ മാലദ്വീപ് വരെ 3 രാത്രിയും ഉല്ലാസ യാത്ര; മുംബൈമാലദ്വീപ് യാത്രയ്ക്കു നികുതികൾ ഉൾപ്പെടെ 39,800 രൂപ മുതലും കൊച്ചിമാലദ്വീപ് നിരക്ക് 28,890 രൂപ മുതലും; ക്രൂസിലെ മോഹിപ്പിക്കും യാത്രയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കൊച്ചി കാണാനും ഇവിടെനിന്ന് സഞ്ചാരികളെ കയറ്റിക്കൊണ്ടുപോകാനും കോസ്റ്റ വിക്ടോറിയ എത്തുന്നു. ഇന്ത്യയിലെ ക്രൂസ് ടൂറിസം രംഗത്തിന് പുത്തൻ പ്രതീക്ഷയാണ് കോസ്റ്റ വിക്ടോറിയയുടെ വരവ്. ഇറ്റലിയിലെ പ്രമുഖ ആഡംബരക്കപ്പൽ സർവീസ് കമ്പനിയായ കോസ്റ്റ ക്രൂസ് മുംബൈഗോവമംഗലാപുരംകൊച്ചി-മാലദ്വീപ് സഞ്ചാരത്തിന് നവംബർ 9നു തുടക്കമിടുന്നു.

13നു രാവിലെ കൊച്ചിയിലെത്തുന്ന കപ്പൽ വൈകിട്ട് 6ന് ഇവിടെനിന്നു പുറപ്പെടും. 14ന്റെ പകൽ അറബിക്കടലിലൂടെ സഞ്ചാരം. 15നു രാവിലെ 7നു മാലദ്വീപിൽ നങ്കൂരമിടും. 15നു പകൽ മാലദ്വീപുകൾ കണ്ട്, വൈകിട്ട് കപ്പലിലെത്തി അത്താഴം കഴിച്ച് അന്തിയുറങ്ങി, 16ന് രാവിലെയോ ഉച്ചയ്ക്കുശേഷമോ വിമാനമാർഗം മടങ്ങാം. ഇതാണ് ആദ്യയാത്രയുടെ ചുരുക്കം. പിന്നീട് 2020 മാർച്ച് വരെ ഇതേറൂട്ടിൽ പല സർവീസുകളുണ്ടാകും. കൊളംബോ കൂടി ഉൾപ്പെടുത്തിയേക്കും.

കോസ്റ്റ വിക്ടോറിയയുടെ ആദ്യയാത്രയ്ക്കുള്ള ബുക്കിങ്ങിന് വലിയ രീതിയിൽ ഉള്ള പ്രതികരണമാണ് ഇന്ത്യക്കാരിൽനിന്ന്. ബാൽക്കണിയുള്ള, 4 പേർക്കു താമസിക്കാവുന്ന മുറികൾ പൂർണമായും വിറ്റുതീർന്നു. ജാലകം ഇല്ലാത്ത മുറികളിൽ ഭൂരിഭാഗവും ബുക്ക് ചെയ്തു കഴിഞ്ഞു. കടലിലേക്കു ജാലകമുള്ള ചില മുറികൾ മാത്രമാണ് ആദ്യയാത്രയ്ക്ക് ഇനി ലഭ്യമായുള്ളത്.

മുംബൈ മുതൽ കൊച്ചിവരെ 4 രാത്രിയും കൊച്ചി മുതൽ മാലദ്വീപ് വരെ 3 രാത്രിയുമാണ് പ്രധാനമായും ഉള്ള പാക്കേജുകൾ. മുംബൈമാലദ്വീപ് യാത്രയ്ക്കു നികുതികൾ ഉൾപ്പെടെ 39,800 രൂപ മുതലും കൊച്ചിമാലദ്വീപ് നിരക്ക് നികുതികൾ ഉൾപ്പെടെ 28,890 രൂപ മുതലുമാണ്. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം ഉൾപ്പെടെയാണു നിരക്കുകൾ. വീസ വേണ്ട പാസ്‌പോർട്ട് കരുതേണ്ടി വരും. കുട്ടികൾക്കു തികച്ചും സൗജ്യം.നവംബർ 13, 27, ഡിസംബർ 11, 25, 2020 ജനുവരി 8, 22, ഫെബ്രുവരി 5, 19, മാർച്ച് 4.കൊച്ചിയിൽനിന്നു തുടങ്ങുന്ന യാത്രകൾ

കോസ്റ്റ വിക്ടോറിയ

യാത്രക്കാർ: 2400

964 മുറികൾ.

242 മുറികൾക്കു ബാൽക്കണി

20 സ്വീറ്റ് റൂമുകൾ, അതിൽ നാലെണ്ണത്തിനു ബാൽക്കണി.

ഇറ്റാലിയൻ വിഭവങ്ങൾക്കു പ്രാമുഖ്യം.

വെജ്, ജെയിൻ വിഭവങ്ങളും വിളമ്പും.

സ്വകാര്യ ചടങ്ങുകൾ നടത്താൻ ഹാളുകളും തിയറ്ററുകളും.

ദിവസവും വൈകിട്ടു കലാപരിപാടികൾ.

5 ഭക്ഷണശാലകൾ, 10 ബാർ

3 നീന്തൽക്കുളങ്ങൾ

4 പേർക്കുള്ള മുറിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന 18ൽ താഴെയുള്ളവർക്കു യാത്ര സൗജന്യം.

4 പേർക്കുള്ള മുറിയിൽ മൂന്നാമത്തെയും നാലാമത്തെയും യാത്രക്കാർക്ക് മുറിവാടകയിൽ 50% സൗജന്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP