Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിൽ; ചുമട്ടു തൊഴിലാളിയിൽ നിന്ന് ലോകം കേൾക്കുന്ന ഗായകനിലേക്കുള്ള വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നത്

മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിൽ; ചുമട്ടു തൊഴിലാളിയിൽ നിന്ന് ലോകം കേൾക്കുന്ന ഗായകനിലേക്കുള്ള വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകൻ എം കുഞ്ഞിമൂസ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വടകരയിലായിരുന്നു അന്ത്യം.91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മകനാണ്. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയൻ, ശ്രീധരനുണ്ണി, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെ രചനകൾക്ക് സംഗീതം നൽകിയായിരുന്നു മൂസ ശ്രദ്ധേയനായത്.ജീവിതസാഹചര്യങ്ങൾ മൂലം ഏഴാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളർത്തിയെടുത്തതിൽ നിർണായക പങ്കുവഹിച്ചത് കെ രാഘവൻ മാസ്റ്റററാണ്.

ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവൻ മാസ്റ്റർ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷൻ ടെസ്റ്റിന് അയച്ചത്. 1967 മുതൽ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ട്, ബദറുൽ മുനീർ, ഹുസുനുൽ ജമാൽ എന്നിവ പുതിയ ശൈലിയിൽ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങൾക്കും അദ്ദേഹം സംഗീതം നിർവഹിച്ചിരുന്നു.

70-80 കാലഘട്ടങ്ങളിൽ ബ്രഹ്മാനന്ദൻ, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലൻ എന്നിവർക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളിൽ നീയാണ്... എന്ന പാട്ട് പാടിയാണ് മകൻ താജൂദീൻ വടകര 2000-ത്തിന്റെ ആരംഭത്തിൽ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നൽകി സംസ്ഥാന സർക്കാർ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP