Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ആദ്യ വൈദ്യുത റോ-റോ സർവീസ് കേരളത്തിലെത്തും; സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന റോ-റോയുടെ സാധ്യതാ പഠനം അവസാന ഘട്ടത്തിൽ; പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നത് വൈറ്റില-തവണക്കടവ് റൂട്ടിൽ

രാജ്യത്തെ ആദ്യ വൈദ്യുത റോ-റോ സർവീസ് കേരളത്തിലെത്തും; സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന റോ-റോയുടെ സാധ്യതാ പഠനം അവസാന ഘട്ടത്തിൽ; പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നത് വൈറ്റില-തവണക്കടവ് റൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യത്തെ ആദ്യ വൈദ്യുത റോ-റോ സർവീസ് കേരളത്തിലേക്കെത്തിക്കാനുള്ള പദ്ധതിയുമായി ജലഗതാഗത വകുപ്പ്. ഇത് പ്രാവർത്തികമാക്കാനുള്ള സാധ്യതാ പഠനം അവസാന ഘട്ടത്തിലാണ്. സർവീസ് ആരംഭിച്ച ആദ്യ യാത്രാ ബോട്ടായ 'ആദിത്യ'യുടെ മാതൃകയിലായിരിക്കും റോ-റോ പ്രവർത്തിപ്പിക്കുക. സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വൈദ്യുത റോ-റോ സർവീസിനുള്ള സാധ്യതാ പഠനം നടക്കുകയായിരുന്നു.കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.ബി. സുധീറാണ് പഠനം നടത്തുന്നത്.

മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മലിനീകരണം തടയാനും ഇന്ധനം ലാഭിക്കാനും ഇത്തരം സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഡോ. സുധീർ പറഞ്ഞു. സോളാർ പാനലും ബാറ്ററികളും ഉപയോഗിച്ച് റോ-റോ പ്രവർത്തിപ്പിക്കാമെന്നാണ് കണ്ടെത്തൽ. വൈറ്റില-തവണക്കടവ് റൂട്ടിലാണ് സാധ്യതാ പഠനം നടക്കുന്നത്. ആദ്യ സർവീസും ഇതേ റൂട്ടിൽ തന്നെയായിരിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു റോ-റോ ആയിരിക്കും സർവീസ് നടത്തുക. ഇത് വിജയകരമാകുമോ എന്ന കാര്യത്തിൽ പഠനം പൂർത്തിയായ ശേഷം റിപ്പോർട്ട് സമർപ്പിക്കും. ഒരു വർഷത്തിനുള്ളിൽ തന്നെ റോ-റോ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര വാഹനം ഒരേസമയം കയറ്റാൻ സാധിക്കും, റോ-റോയുടെ വീതി തുടങ്ങിയ സാങ്കേതിക കാര്യങ്ങളാണ് ഇനി ചർച്ച ചെയ്യാനുള്ളത്. നിലവിലെ സംവിധാനത്തിൽനിന്ന് 60 ശതമാനത്തോളം ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഡയറക്ടർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP