Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിൽ നിന്ന് കരകയറാൻ കൈത്താങ്ങ് വേണം; 2100 കോടിയുടെ കേന്ദ്രസഹായം തേടി കേരളം; കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തിന് മുമ്പാകെ നഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ; അടുത്തടുത്ത വർഷങ്ങളിലെ അതിതീവ്രമഴ ദുരന്തം വിതയ്ക്കുന്നത് 68 വർഷത്തിനിടെ ആദ്യം; ഈ വർഷത്തെ അപേക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ട് ദുരിതാശ്വാസ കമ്മീഷണർ

പ്രളയത്തിൽ നിന്ന് കരകയറാൻ കൈത്താങ്ങ് വേണം; 2100 കോടിയുടെ കേന്ദ്രസഹായം തേടി കേരളം; കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തിന് മുമ്പാകെ നഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ; അടുത്തടുത്ത വർഷങ്ങളിലെ അതിതീവ്രമഴ ദുരന്തം വിതയ്ക്കുന്നത് 68 വർഷത്തിനിടെ ആദ്യം; ഈ വർഷത്തെ അപേക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ട് ദുരിതാശ്വാസ കമ്മീഷണർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പ്രളയത്തിൽ നിന്ന് കരകയറാൻ 2100 കോടിയുടെ സഹായം വേണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ലെ പ്രളയം മൂലവും ഉരുൾപൊട്ടൽ മൂലവും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുവാൻ കൊച്ചിയിൽ എത്തിയ കേന്ദ്ര സംഘത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പ്രകാശിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രതിനിധീകരിച്ചു സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോ:വി. വേണു കേന്ദ്ര മാനദണ്ഡ പ്രകാരം തയ്യാറാക്കിയ 2101.9 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമോറാണ്ടം കേന്ദ്ര സംഘത്തിന് സമർപ്പിച്ചു. ശരിയായ നാശനഷ്ടം ഇതിനും പതിന്മടങ്ങ് വരുമെങ്കിലും, കേന്ദ്ര മാനദണ്ഡം അനുസരിച്ച് മാത്രമേ മെമോറാണ്ടം തയ്യാറാക്കി നൽകുവാൻ സാധിക്കൂ.

അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നത് എന്ന് ദുരന്ത നിവാരണ അഥോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു. ആയതിനാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ ഈവർഷത്തെ അപേക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.

2018 ലെ പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറി വന്നുകൊണ്ടിരുന്ന കേരള സമൂഹത്തിന് 2019 ലെ പ്രളയം വലിയ തിരിച്ചടിയാണ് നൽകിയത്. കവളപാറയിലെയും പുതുമലയിലെയും രണ്ട് വലിയ ഉരുൾ പൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 വിലപ്പെട്ട ജീവനുകളാണ്. 31000 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് കേരളത്തിൽ നഷ്ടപെട്ടത്. കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ 41 കോടി രൂപയുടെ നാശ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഖലയിൽ 116കോടിയുടെ നഷ്ട്ടവും, വൈദ്യുത മേഖലയിൽ 103 കോടി രൂപയുടെ നഷ്ട്ടവും, പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205കോടി രൂപയുടെ നഷ്ട്ടവും, തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമ്മിതികൾക്ക് 170 കോടി രൂപയുടെ നഷ്ട്ടവും കണക്കാക്കിയിട്ടുണ്ട്.

അടിയന്തര സഹായമായി 316 കോടി രൂപയും, ക്യാമ്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും, വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും കേന്ദ്ര മാനദണ്ഡ പ്രകാരം നാശ നഷ്ട്ടമായി കണക്കാക്കി നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ സദർശനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവനന്തപുരത്ത് മുഖ്യ മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ സന്ദർശിച്ച ശേഷം മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP