Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയരക്ഷാ പ്രവർത്തനം മുതൽ മേയർ ബ്രോ വരെ നിശ്ചലദൃശ്യമായ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപനഘോഷയാത്ര; വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച ഫ്‌ളോട്ടുകളിൽ നിറഞ്ഞ് നിന്നത് കേരളത്തിന്റെ അതിജീവനം തന്നെ; പൂരക്കളി മുതൽ ഓണാട്ടുകര കെട്ടുകാള വരെ തലസ്ഥാന നഗരിയിൽ വിരുന്നെത്തി; ഇതര സംസ്ഥാനത്തെ കലാരൂപങ്ങളും സമാപനത്തിന് കൊഴുപ്പേകി; പ്രളയത്തിന്റെ നടുക്കും വിട്ടുമാറിയ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷത്തിൽ താരമായി ആരിഫ് മുഹമ്മദ് ഖാനും

പ്രളയരക്ഷാ പ്രവർത്തനം മുതൽ മേയർ ബ്രോ വരെ നിശ്ചലദൃശ്യമായ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപനഘോഷയാത്ര; വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച ഫ്‌ളോട്ടുകളിൽ നിറഞ്ഞ് നിന്നത് കേരളത്തിന്റെ അതിജീവനം തന്നെ; പൂരക്കളി മുതൽ ഓണാട്ടുകര കെട്ടുകാള വരെ തലസ്ഥാന നഗരിയിൽ വിരുന്നെത്തി; ഇതര സംസ്ഥാനത്തെ കലാരൂപങ്ങളും സമാപനത്തിന് കൊഴുപ്പേകി; പ്രളയത്തിന്റെ നടുക്കും വിട്ടുമാറിയ സംസ്ഥാനത്തിന്റെ ഓണം വാരാഘോഷത്തിൽ താരമായി ആരിഫ് മുഹമ്മദ് ഖാനും

എം.എസ്.ശംഭു

തിരുവനന്തപുരം: പ്രളയത്തെ അതീജീവിച്ച കേരളത്തിന്റെ കരുത്തും മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനവും നിശ്ചല ദൃശ്യങ്ങളിൽ പകർന്നാടി സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്ര. 136 ലധികം കാലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും കാഴ്ചവിരുന്നേകിയാണ് സംസ്ഥാനത്തിന്റെ ഓണം വാരാഘോഷ സമാപനം നടന്നത്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷനിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് വരിവരിയായി ഘോഷയാത്രകൾ എത്തിതുടങ്ങിയത്.

ഗവർണറോടൊപ്പം പത്നിയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ പ്രശാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഫ്ളാഗ് ഓഫ് നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണർക്ക് പൊന്നാടയണിച്ചു. ശേഷം ഔപചാരികമായി പഞ്ചാരിമേളത്തിന്റെ മേള പ്രമുഖന് കൊമ്പുകുഴൽ ഗവർണർ കൈമാറിയ ശേഷം മേളവിളമ്പരം ഊതി കൊട്ടിക്കേറിയാണ് ഘോഷയാത്ര മാനവീയം വീഥിയും പിന്നിട്ട് കിഴക്കേക്കോട്ട വരെ എത്തിയത്. എന്നത്തെയും പോലെ നഗരത്തിലെ ഗതാഗതം പൂർണമായി നിയന്ത്രിച്ചിരുന്നു.

കേരളാ പൊലീസിന്റെ ആശ്വാരൂഡ സേനയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര 136 കാലവിരുന്നുകൾ സമ്മാനിച്ചാണ് അനന്തപുരിയുടെ രാജവീഥിയിലൂടെ കടന്നുപോയത്. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ അതീജീവനം അടുത്തുകാട്ടുന്ന നിശ്ചല ദൃശ്യങ്ങളായിരുന്നു ഇവയിലേറെയും. ഫയർഫോഴ്സിന്റെ പ്രളയരക്ഷാ പ്രവർത്തനവും, കെ.എസ്.ഇ.ബിയുടെ പ്രളയരക്ഷാപ്രവർത്തനവും നിശ്ചലദൃശ്യങ്ങളിൽ വേറിട്ട് നിന്നു. ഇതിന് പിന്നാലെ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും, മോഹിനിയാട്ടവും. തിരുവാതിരിയും, ഒപ്പനയും തുടങ്ങി, കേരളത്തിന്റെ മതേതര പൈതൃകം ഉറപ്പിക്കുന്ന നിരവധി വർണക്കാഴ്ചകൾക്കാണ് അനന്തപുരി രണ്ടര മണിക്കൂർ സാക്ഷിയായത്. റോഡുകൾ മൂന്നു മണിയോടെ തന്നെ ജനങ്ങൾ കൈയടിക്കിയിരുന്നു.

മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരസഭ ഏറ്റെടുത്ത് നടത്തിയ ചരിത്ര വിജയമായിരുന്നു പ്രളയദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചത്. തിരുവനന്തപുരത്തിനെ മലയാളികൾ നെഞ്ചോട് ചേർക്കുന്ന ഈ ദൃശ്യമായിരുന്നു തിരുവനന്തപുരം നഗരസഭയുടെ ഫ്‌ളോട്ട്

രാജസ്ഥാനിൽനിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവ കേരത്തിത്തിന് പുറത്തു നിന്നുള്ള കലാരൂപങ്ങൾക്ക് മാറ്റ് കൂട്ടി.

അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കിയിരുന്നു. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, പുലിക്കളിഗരുഡൻപറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്ന് 80ന് മുകളിലാണ് നിശ്ചല ദൃശ്യം മാത്രം കടന്നു പോയത്.

യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കിയിരുന്ന പവലിയനിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിച്ചത്. പതിനാല് ജില്ലകളിലേയും ടൂറിസം പ്രമോഷൻ കൗൺസിൽ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും വേറിട്ട് നിന്നു. ഓണാട്ടുകര കെട്ടുകാളയുമായി ആലപ്പുഴ എത്തിയപ്പോൾ വള്ളികളിയുമായി കൊല്ലം എത്തി. ആറമ്മുള കണ്ണാടിയായിരുന്നു പത്തനം തിട്ട ടൂറിസത്തിന്റെ നിശ്ചലദൃശ്യം. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP