Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ജീപ്പ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരം

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ജീപ്പ് അപകടം;  മൂന്നുപേർക്ക് ദാരുണാന്ത്യം; പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒട്ടേറെപേർക്ക് പരിക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തിൽനിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

നിറയെ തൊഴിലാളികളുമായി പോയ ജീപ്പ് കാറ്റാടിഭാഗത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഹെയർപിൻ വളവിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇരുപതോളം തൊഴിലാളികൾ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP