Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നെ കൊണ്ട് വേറെ കോപ്പൊന്നും പറയിപ്പിക്കരുത്; തനിക്കറിയാത്ത കാര്യമാണ്! അതേപ്പറ്റി ചോദിച്ചാൽ താൻ വേറെ വല്ലതും പറയും; സഹോദരനെതിരെയുള്ള കേസിനെക്കുറിച്ച് ചോദിച്ച മധ്യമപ്രവർത്തകരോട് തട്ടിക്കയറി എംഎം മണി; പിന്നാലെ ശകാരവും

എന്നെ കൊണ്ട് വേറെ കോപ്പൊന്നും പറയിപ്പിക്കരുത്; തനിക്കറിയാത്ത കാര്യമാണ്! അതേപ്പറ്റി ചോദിച്ചാൽ താൻ വേറെ വല്ലതും പറയും; സഹോദരനെതിരെയുള്ള കേസിനെക്കുറിച്ച് ചോദിച്ച മധ്യമപ്രവർത്തകരോട് തട്ടിക്കയറി എംഎം മണി; പിന്നാലെ ശകാരവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചിന്നക്കനാലിലെ സർക്കാർഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസിൽ തന്റെ സഹോദരനെതിരായ കുറ്റപത്രം സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. അതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മണി തട്ടിക്കയറി ശകാരവും ചൊരിഞ്ഞു. അതിനെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നും ക്ഷുഭിതനായി മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തനിക്കറിയാത്ത കാര്യമാണ്. അതേപ്പറ്റി ചോദിക്കരുതെന്നും താൻ വല്ല കോപ്പുമൊക്കെ പറയുമെന്നും ക്ഷുഭിതനായി പറഞ്ഞ മണി തുടർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ തന്റെ സ്വഭാവം മാറുമെന്ന് കയർക്കുകയും ചെയ്തു. മണിയുടെ സഹോദരൻ ലംബോദരനെതിരായി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രി മണിയുടെ അസഹിഷ്ണുതയോടെയുള്ള മറുപടി.

ചിന്നക്കനാലിലെ സർക്കാർഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസിൽ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരൻ എം എം ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെയാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാംപ്രതിയും. റവന്യൂരേഖകളിൽ കൃത്രിമം കാണിച്ച് സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

2004-05 കാലയളവിൽ നടന്ന ക്രമക്കേടിനെ കുറിച്ച് 2007ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ ദൗത്യകാലത്താണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കർ 98 സെന്റ് സർക്കാർ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികൾ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP