Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`മെമ്മറി കാർഡ് ഒരു കാരണവശാലും ദിലീപിന് നൽകരുത്`; സംസ്ഥാന സർക്കാരിന് പിന്നാലെ ഒരേ ആവശ്യം ഉന്നയിച്ച് നടിയും; ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചാൽ സ്വകാര്യതയും സുരക്ഷയും ഭീഷണിയിലാവുമെന്ന് ആക്രമത്തിന് ഇരയായ നടി സുപ്രീം കോടതിയിൽ; കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും നടിയുടെ ആവശ്യം; മെമ്മറി കാർഡ് കിട്ടാതെ എതിർകക്ഷിയായ തന്റെ വാദങ്ങൾ എങ്ങനെ അറിയിക്കുമെന്ന് ചോദിച്ച് നടൻ ദിലീപും

`മെമ്മറി കാർഡ് ഒരു കാരണവശാലും ദിലീപിന് നൽകരുത്`; സംസ്ഥാന സർക്കാരിന് പിന്നാലെ ഒരേ ആവശ്യം ഉന്നയിച്ച് നടിയും; ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചാൽ സ്വകാര്യതയും സുരക്ഷയും ഭീഷണിയിലാവുമെന്ന് ആക്രമത്തിന് ഇരയായ നടി സുപ്രീം കോടതിയിൽ; കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും നടിയുടെ ആവശ്യം; മെമ്മറി കാർഡ് കിട്ടാതെ എതിർകക്ഷിയായ തന്റെ വാദങ്ങൾ എങ്ങനെ അറിയിക്കുമെന്ന് ചോദിച്ച് നടൻ ദിലീപും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:നടൻ ദിലീപിന് എതിരെ അക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയിൽ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിക്ക് എതിരെയാണ് നടിയുടെ ഹർജി. മെമ്മറി കാർഡ് ഒരു കാരണവശാലും ദിലീപിന് കൊടുക്കരുത് എന്നാണ് നടി സുപ്രീം കോടതിയിൽ ആവശ്യപ്പെടുന്നത്. ഇത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കും എന്നാണ് നടി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷി തേരാനുള്ള അപേക്ഷയും നടി നൽകിയിട്ടുണ്ട്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ഒരു കാരണവശാലും ദിലീപിന് നൽകരുത് എന്നും നടിയുടെ സുരക്ഷയ്ക്ക് അത് പ്രശ്‌നമാണ് എന്ന് സംസ്ഥാന സർക്കാരും നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ മെമ്മറി കാർഡി ലഭിച്ചാൽ മാത്രമെ എതിർ കക്ഷി എന്ന നിലയ്ക്ക് തന്റെ വാദങ്ങൾ കോടതിയെ അറിയിക്കാൻ കഴിയുകയുള്ളു എന്നാണ് ദിലീപിന്റെ വാദം

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. മെമ്മറി കാർഡ് ഉൾപ്പടെ ഉള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നു. നടിയ ആക്രമിച്ച കേസിൽ പ്രധാന തെളിവായി പൊലീസ് കോടതിയിൽ ഹാജരാക്കിയതാണ് ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ മനപ്പൂർവം കേസിൽ കുടുക്കാനായി ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങൾ കാണണമെന്നും ദിലീപ് വാദിക്കുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

എന്നാൽ ദിലീപിന് മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ഉദ്ദേശിച്ചതെന്നും വീഡിയോ പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണി ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് തൊണ്ടിമുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

നേരത്തെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് വാദിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇതും കേടതി തള്ളിയിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല എങ്കിൽ കേസ് തള്ളണം എന്നല്ലേ ആവശ്യപ്പെടേണ്ടത് എന്നും എന്തിനാണ് മറ്റൊരു അന്വേഷണ ഏജൻസി എന്ന ആവശ്യമെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പുറമെ അന്വേഷണ ഏജൻസി ഏതെന്ന് തീരുമാനിക്കേണ്ടത് പ്രതിഭാഗം അല്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP