Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലം അഞ്ചലിൽ പഴകിയ ഷവായ് വിൽപന; ചന്തവിളയിലെ ഭാരത് ബേക്കറി ഭക്ഷ്യ സുരക്ഷ വകുപ്പ് അടച്ചു പൂട്ടി; നടപടി ഷവായ് കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന്; പിടികൂടിയത് ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും പുഴുങ്ങിയ മുട്ടകളും പഴകിയ മസാലക്കൂട്ടുകളും

കൊല്ലം അഞ്ചലിൽ പഴകിയ ഷവായ് വിൽപന; ചന്തവിളയിലെ ഭാരത് ബേക്കറി ഭക്ഷ്യ സുരക്ഷ വകുപ്പ് അടച്ചു പൂട്ടി; നടപടി ഷവായ് കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന്; പിടികൂടിയത് ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും പുഴുങ്ങിയ മുട്ടകളും പഴകിയ മസാലക്കൂട്ടുകളും

മറുനാടൻ ഡെസ്‌ക്‌

അഞ്ചൽ;കൊല്ലം അഞ്ചലിൽ പഴകിയ ഷവായ് വിൽപന നടത്തിയ ബേക്കറി അടച്ചുപൂട്ടി.അഞ്ചൽ ചന്തവിളയിലെ ഭാരത് ബേക്കറിയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ താൽകാലികമായി അടപ്പിച്ചത്. ഏറം ലക്ഷം വീട് സ്വദേശി സജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കറിയിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകൾ, പഴകിയ മസാലക്കൂട്ടുകൾ എന്നിവ കണ്ടെത്തി. ഇതേത്തുടർന്നാണ് ബേക്കറി താൽകാലികമായി അടപ്പിച്ചത്.

ഇവിടെ നിന്ന് ഷവായ് കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്നായിരുന്നു നടപടി.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏറം ലക്ഷം വീട് സ്വദേശി സജിൻ ചന്തമുക്കിലെ ഭാരത് ബേക്കറിയിൽ നിന്ന് ഷവായ് വാങ്ങിയത്. ഇത് കഴിച്ച സജിന്റെ കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിഞ്ഞത്. തുടർന്ന് സജിൻ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകി.ഭക്ഷ്യസുരക്ഷ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സമയം നൽകിയിട്ടുണ്ട്. അതിനുശേഷം വീണ്ടും പരിശോധന നടത്തിയശേഷമാകും ബേക്കറി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP