Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`വേണ്ടി വന്നാൽ കശ്മീരിൽ നേരിട്ട് പോയി സ്ഥിതി ഗതികൾ മനസ്സിലാക്കും`; ജനങ്ങൾക്ക് കശ്മീർ ഹൈക്കോടതിയിൽ പോകാൻ കഴിയില്ലെന്ന ഹർജിയിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി; സാധാരണ ഗതി പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് പരമോന്നത കോടതി; ഗുലാം നബി ആസാദിനും തരിഗാമിക്കും കശ്മീരിൽ പോകാനും അനുമതി

`വേണ്ടി വന്നാൽ കശ്മീരിൽ നേരിട്ട് പോയി സ്ഥിതി ഗതികൾ മനസ്സിലാക്കും`; ജനങ്ങൾക്ക് കശ്മീർ ഹൈക്കോടതിയിൽ പോകാൻ കഴിയില്ലെന്ന ഹർജിയിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി; സാധാരണ ഗതി പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് പരമോന്നത കോടതി; ഗുലാം നബി ആസാദിനും തരിഗാമിക്കും കശ്മീരിൽ പോകാനും അനുമതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്മീരിന്റെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് വ്യത്യസ്തമായ അഭിപ്രായങ്ങളാണ്. എന്നാൽ വിഷയത്തിൽ ഇപ്പോൾ നേരിട്ട് ഇടപെട്ടിരിക്കുകയാണ് സുപ്രീം കോടതി. ആവശ്യം വന്നാൽ കശ്മീരിലേക്ക് നേരിട്ട് പോകും എന്ന പ്രസ്താവനയുമായി ചീഫ് ജസ്റ്റിസ് തരുൺ ഗൊഗോയ്. ജമ്മുകശ്മീർ ഹൈക്കോടതിയിൽ ജനങ്ങൾക്ക് പോകാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. അതെ സമയം ജമ്മു ഹൈക്കോടതിയോട് സൂപ്രീം കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ജനങ്ങൾക്ക് കോടതിയിൽ പോകാൻ പറ്റുന്നില്ല എന്നത് ഗൗരവമായ ഒരു ആരോപണം തന്നെയാണ്. എന്നാൽ ഈ സ്ഥിതി പരിശോധിക്കാൻ വേണ്ടി വന്നാൽ താൻ കശ്മീരിലേക്ക് പോകും എന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം ദേശ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് കോടതി പറഞ്ഞു.

ഡൽഹിൽ ചികിത്സയിലുള്ള യൂസുഫ് തരിഗാമിക്കും ഗുലാം നബി ആസാദിനും കശ്മീരിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകി. ഗുലാം നബി ആസാദിനോട് താഴ്‌വരയിലെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എസ്.എ ബോബ്‌ഡെ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ല എന്ന ഉറപ്പിൽ കശ്മീരിൽ പോകാൻ അനുമതി നൽകിയത്.

യൂസുഫ് തരിഗാമിക്ക് വേണ്ടി സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് സൂപ്രീം കോടതിയെ സമീപിച്ചിരുന്നത്. യൂസുഫ് തരിഗാമിക്കും ഉപാധികളോടെയാണ് കോടതി കശ്മീർ സന്ദർശനത്തിന് അനുമതി നൽകിയത്. നേരത്തെ സെപ്റ്റംബർ അഞ്ചിന് മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജക്ക് മാതാവിനെ കാണാനുള്ള അനുമതി നൽകിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി വിഭജിച്ചതിന് ശേഷം ഇൽതിജ താഴ്‌വരയിൽ വീട്ടുതടങ്കലിലായിരുന്നു.

ജമ്മു കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ദേശീയ താൽപര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ സാധാരണ ജീവിത സാഹചര്യം തിരിച്ചുവന്നുവെന്ന് ഉറപ്പു വരുത്താനായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സർക്കാരിന് നിർദ്ദേശം നൽകുന്നു- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കശ്മീർ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങൾ. കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേധം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP