Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ തവണ ജയിക്കുമ്പോഴും സമ്മാനം തരാൻ അച്ഛനുണ്ടായിരുന്നു; ഇപ്പോൾ ഞാൻ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു; എട്ടുവർഷത്തോളം നൈറ്റ് ഷിഫ്റ്റ് എടുത്ത് കഠിനാദ്ധ്വാനം ചെയ്തത് എനിക്ക് വേണ്ടി മാത്രമായിരുന്നു; ഏഷ്യാ കപ്പിലെ സുവർണനേട്ടം അച്ഛന് സമർപ്പിച്ച് അഥർവ അൻകൊലേക്കർ

ഓരോ തവണ ജയിക്കുമ്പോഴും സമ്മാനം തരാൻ അച്ഛനുണ്ടായിരുന്നു; ഇപ്പോൾ ഞാൻ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു; എട്ടുവർഷത്തോളം നൈറ്റ് ഷിഫ്റ്റ് എടുത്ത് കഠിനാദ്ധ്വാനം ചെയ്തത് എനിക്ക് വേണ്ടി മാത്രമായിരുന്നു; ഏഷ്യാ കപ്പിലെ സുവർണനേട്ടം അച്ഛന് സമർപ്പിച്ച് അഥർവ അൻകൊലേക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അണ്ടർ-19 ഏഷ്യകപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ തറ പറ്റിച്ചപ്പോൾ ടീമിന്റെ വിജയശിൽപിയായ അഥർവ്വയെപ്പറ്റിയായിരുന്നു എല്ലാവരും പറഞ്ഞത്. ചെറിയ സ്‌കോറിൽ ഇന്ത്യൻ ബാറ്റിങ്ങ് നിരയിലുള്ള ഓരോരുത്തരും പുറത്തായപ്പോൾ തോൽക്കുമോ എന്ന് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചു. എന്നാൾ വെറും 28 റൺസ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് വീഴ്‌ത്തി 5 റൺസിന്റെ വിജയം അഥർവ ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തന്റെ അപൂർവ്വ നേട്ടം മരിച്ചുപോയ തന്റെ അച്ഛനു സമർപ്പിക്കുന്നതായി അഥർവ പറഞ്ഞിരിക്കുകയാണ്.

മുംബൈ പബ്ലിക് ട്രാൻസ്പോർട്ട് സർവ്വീസിലെ കണ്ടക്ടറായിരുന്നു അഥർവ്വയുടെ അച്ഛൻ അൻകൊലേക്കർ. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി അച്ഛൻ എട്ടുവർഷത്തോളം നൈറ്റ് ഷിഫ്റ്റ് ചെയ്ത് കഠിനാദ്ധ്വാനം ചെയ്തതായി പറഞ്ഞ അഥർവ ഒരു നിമിഷത്തേക്ക് വികാരാധീനനായി. ഇന്ത്യൻ ജേഴ്സിയണിഞ്ഞ നിമിഷം താൻ കരഞ്ഞു പോയെന്നും ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ അച്ഛൻ ഇല്ലല്ലോ എന്ന ചിന്ത തനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും താരം പറഞ്ഞു. 2010 ലാണ് അഥർവ്വയുടെ അച്ഛൻ മരിച്ചത്. എല്ലാ ഉത്തരവാദിത്വങ്ങളും അമ്മ ഏറ്റെടുക്കുമ്പോൾ അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ മാത്രമാണ് തന്നോട് പറഞ്ഞതെന്നും അഥർവ ഓർക്കുന്നു.

അഥർവ്വയുടെ പിതാവിന്റെ മരണ ശേഷം മാതാവ് വൈദേഹിയും മകന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി കഠിനാദ്ധ്വാനത്തിലാണ്. മുംബൈ പബ്ലിക് ട്രാൻസ്പോർട്ട് സർവ്വിസിൽ കണ്ടക്ടറാണ് ഇപ്പോൾ അഥർവ്വയുടെ അമ്മ വൈദേഹി. അൻകൊലേക്കർ മരിച്ചപ്പോൾ ആ ജോലി വൈദേഹിക്കു ലഭിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച അഥർവ തന്നെയായിരുന്നു ഫൈനലിലെ താരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP