Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംസ് ധോണിയുടെ ക്രിക്കറ്റ് ഭാവി എന്താണ്? ദേശീയ ടീമിലെ കാര്യമാണെങ്കിൽ സിലക്ടർമാർക്ക് പോലും അറിയില്ല എന്ന അവസ്ഥ; ഐപിഎല്ലിൽ ധോണിയുടെ റോളിൽ സംശയം വേണ്ടെന്ന് ടീം ഉടമ എൻ ശ്രീനിവാസൻ; ചെന്നൈ സൂപ്പർ കിങ്‌സിന് ഒരേ ഒരു `തല`; അടുത്ത സീസണിലും സിഎസ്‌കെ നായകൻ എംഎസ്ഡി തന്നെ

എംസ് ധോണിയുടെ ക്രിക്കറ്റ് ഭാവി എന്താണ്? ദേശീയ ടീമിലെ കാര്യമാണെങ്കിൽ സിലക്ടർമാർക്ക് പോലും അറിയില്ല എന്ന അവസ്ഥ; ഐപിഎല്ലിൽ ധോണിയുടെ റോളിൽ സംശയം വേണ്ടെന്ന് ടീം ഉടമ എൻ ശ്രീനിവാസൻ; ചെന്നൈ സൂപ്പർ കിങ്‌സിന് ഒരേ ഒരു `തല`; അടുത്ത സീസണിലും സിഎസ്‌കെ നായകൻ എംഎസ്ഡി തന്നെ

സ്പോർട്സ് ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണിയുടെ ക്രിക്കറ്റിലെ ഭാവി എന്താണ്? ലോകകപ്പ് സെമിയിലെ തോൽവിക്ക് പിന്നാലെ ഉയർന്ന് ഈ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ലോകകപ്പിന് ശേഷം വിൻഡീസ് പര്യടനത്തിന് തന്നെ ഉൾപ്പെടുത്തേണ്ട എന്നും ധോണി പറഞ്ഞിരുന്നു. ഇപ്പോൾ സൗത്താഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ടി20 ടീമിലും ധോണിയെ പരിഗണിച്ചിട്ടില്ല. മുൻ ലോകകപ്പ് ജേതാവ് കൂടിയായ നായകൻ നീലക്കുപ്പായത്തിൽ ഇനി തിരിച്ച് വരുമോ എന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പുമില്ല. എന്നാൽ ഐപിഎല്ലിൽ ഇതല്ല അവസ്ഥ തങ്ങളുടെ ടീമിനെ അടുത്ത വർഷവും `തല` തന്നെ നയിക്കും എന്നാണ് ടീം ഉടമ ഇപ്പോൾ പറയുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സിന് ഒരേ ഒരു നായകനെ തൽക്കാലം ഉള്ളുവെന്നും അത് മഹേന്ദ്രസിങ് ധോണി ആണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ എൻ ശ്രീനിവാസൻ ഉറപ്പ് പറയുന്നു. എനിക്ക് മറ്റൊരു കാര്യത്തിലും ഉറപ്പു നല്കാനാകില്ല. പക്ഷേ അടുത്ത സീസണിലും ധോണിയാകും ഞങ്ങളെ നയിക്കുക. അക്കാര്യം നൂറുശതമാനം ഗ്യാരണ്ടി- ശ്രീനിവാസൻ പറയുന്നു. എന്നാൽ ദേശീയ ടീമിൽ ധോണിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ ദിവസം ധോണി ബിസിസിഐ ആസഥാനത്ത് എത്തുകയും ധോണി പണ്ടച് ഒരു മത്സരത്തിൽ തന്നെ ഒരു ഫിറ്റ്‌നെസ് ടെസ്റ്റിലേതിന് സമാനമായി ഓടിച്ചു എന്ന വിരാട് കോലിയുടെ ട്വീറ്റും വന്നതിന് പിന്നാലെ അദ്ദേഹം വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും ഇത് അഭ്യൂഹം മാത്രമാണ് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോണി പറഞ്ഞിരുന്നു.ധോണിയോട് ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തിടെ ദേശീയ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ധോണി തന്റെ തീരുമാനം പരസ്യമായോ ബോർഡിനു മുമ്പിലോ അവതരിപ്പിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP