Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരാംകോയിലെ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി; ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവിന്റെ ആഘാതം നേരിയ അളവിൽ മാത്രമേ വിതരണത്തെ ബാധിക്കൂ; ക്രൂഡ് ഓയിൽ സംഭരിക്കാനുള്ള പദ്ധതികൾ ഇന്ത്യയുടെ കൈവശമുള്ളതും അനുഗ്രഹം; ഓരോ രാജ്യത്തിനും നൽകുന്നത് വ്യത്യസ്ത ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ

അരാംകോയിലെ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി; ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവിന്റെ ആഘാതം നേരിയ അളവിൽ മാത്രമേ വിതരണത്തെ ബാധിക്കൂ; ക്രൂഡ് ഓയിൽ സംഭരിക്കാനുള്ള പദ്ധതികൾ ഇന്ത്യയുടെ കൈവശമുള്ളതും അനുഗ്രഹം; ഓരോ രാജ്യത്തിനും നൽകുന്നത് വ്യത്യസ്ത ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: അരാംകോയിലെ എണ്ണപ്പാടത്തിലുണ്ടായ ആക്രമണം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി ഉറപ്പ് നൽകി. ഡ്രോൺ ആക്രമണം മൂലം ലോകത്താകമാനമുള്ള സൗദിയുടെ എണ്ണ വിതരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാൽ ഈ നഷ്ടം നികത്താൻ എണ്ണ ഉത്പാദനം പഴയ നിലയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് സൗദി അറേബ്യ നൽകുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ ആയിരിക്കില്ല അരാംകൊ ഇനി നൽകുകയെന്നാണ് സൂചന.സൗദിയിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന ക്രൂഡ് ഓയിൽ അളവിൽ കുറവ് സംഭവിക്കാത്തത് ഇതുകൊണ്ടാണ്. മാത്രമല്ല, ക്രൂഡ് ഓയിൽ സംഭരിക്കാൻ വ്യത്യസ്തമായ സംഭരണ പദ്ധതികളും ഇന്ത്യയുടെ കൈവശമുണ്ട്.

ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവിന്റെ ആഘാതം നേരിയ അളവിലായിരിക്കും വിതരണത്തെ ബാധിക്കുക എന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടായ പെട്ടെന്നുള്ള വിലവർദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിക്കും. അസംസ്‌കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെയാണ് എത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. ഇപ്പോഴത്തെ നിലയിൽ 80 ഡോളർ വരെ വില വർധിക്കുമെന്നുമാണ് വിലയിരുത്തൽ.

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് ഇത് കാര്യമായി ബാധിക്കുക. എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ വിലവർദ്ധനയും ഒരു വർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകളിൽ 10,700 കോടിയുടെ വർദ്ധനവ് വരുത്തും. 2018-19 സാമ്പത്തിക വർഷത്തിൽ മാത്രം 111.9 ബില്ല്യൺ ഡോളറാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ചിലവഴിച്ചത്. അതിനാൽ തന്നെ ഇറാനിലെ സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. സെപ്റ്റംബർ 11നാണ് അരാംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങൾക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീതേകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP