Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ തീരുമാനം; അടുത്ത മാസം ആദ്യം ആരംഭിക്കുന്ന പണി ഒരു വർഷത്തിനുള്ളിൽ തീർക്കും; ചെന്നൈ ഐഐടി റിപ്പോർട്ടിൽ അവ്യക്തതയെന്ന് മുഖ്യമന്ത്രി; പദ്ധതിയുടെ പുനർനിർമ്മാണത്തിന് പരിഗണിച്ചത് ഈ ശ്രീധരന്റെ റിപ്പോർട്ട് മാത്രം; പുതിയ പാലം ഉയരുക മെട്രോ മാന്റെ മേൽനോട്ടത്തിൽ; പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നതിനും തത്വത്തിൽ അംഗീകാരം; ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ ഇന്ന് ഉന്നതതല ചർച്ച; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ തീരുമാനം; അടുത്ത മാസം ആദ്യം ആരംഭിക്കുന്ന പണി ഒരു വർഷത്തിനുള്ളിൽ തീർക്കും; ചെന്നൈ ഐഐടി റിപ്പോർട്ടിൽ അവ്യക്തതയെന്ന് മുഖ്യമന്ത്രി; പദ്ധതിയുടെ പുനർനിർമ്മാണത്തിന് പരിഗണിച്ചത് ഈ ശ്രീധരന്റെ റിപ്പോർട്ട് മാത്രം; പുതിയ പാലം ഉയരുക മെട്രോ മാന്റെ മേൽനോട്ടത്തിൽ; പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നതിനും തത്വത്തിൽ അംഗീകാരം; ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ ഇന്ന് ഉന്നതതല ചർച്ച; മന്ത്രിസഭ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടനിലയിലാണ് എന്ന് കണ്ടെത്തിയ പാലാരിവട്ടം പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അടുത്ത മാസം ആദ്യം ആയിരിക്കും പണി ആരംഭിക്കുക. ഒരു വർഷം കൊണ്ട് പണി തീരുന്ന തരത്തിലാണ് തീരുമാനം. ഈ ശ്രീധരനായിരിക്കും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. ഒക്ടോബർ ആദ്യ വാരം തന്നെ പണി ആരംഭിക്കും. പദ്ധതിക്ക് മൊത്തം എത്ര രൂപയാണ് ചെലവ് വരുക എന്ന് ഇത് സംബന്ധിച്ച് ശ്രീധരന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളു. പാലം പണിയുന്നത് സംബന്ധിച്ച് ഈ ശ്രീധരനുമായി വിശദമായി തന്നെ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുന്നു. പാലം പുതുക്കി പണിയാൻ തീരുമാനിച്ചതോടെ കൊച്ചി നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക് പോവുകയാണ്

പാലം പുതുക്കി പണിയുന്നതിന് പൂർണമായും സർക്കാർ അംഗീകരിച്ചത് ഈ ശ്രീധരന്റെ റിപ്പോർട്ടാണ്. ചെന്നൈ ഐഐടി സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരൻ പറയുന്നത് പാലം പൂർണ്ണമായും പുനർ നിർമ്മിക്കണമെന്നാണ് . ഈ അഭിപ്രായം പരിഗണിച്ചാണ് സർക്കാർ പാലം പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.

പാലാരിവട്ടം പാലം പണിതത് സംബന്ധിച്ച് വലിയ അഴിമതിയാണ് നടന്നത്. അന്നത്തെ മന്ത്രിമാർ നടത്തിയത് ഖജനാവിനെ കൊള്ളയടിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് നേരെയുള്ള എല്ലാവിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടപടി സ്വാഗതർഹമാണ് എന്നും ഖജനാവിന് നഷ്ടമുണ്ടാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് തൃക്കാക്കര എംഎൽഎ പിടി തോമസ് പ്രതികരിച്ചു.

പിഎസ്‌സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുള്ള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനും ധാരണയായി. മുഖ്യമന്ത്രിയും പിഎസ്‌സി ചെയർമാനും നടത്തിയ ചർച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം.പരീക്ഷകൾ മലയാളത്തിലാക്കുന്നതിൽ എതിർപ്പില്ലെന്ന് പിഎസ്‌സി ചെയർമാൻ യോഗത്തിൽ അറിയിച്ചു. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം.

പിഎസ്‌സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പിൽ കഴിഞ്ഞ പത്തൊൻപത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.സി ചെയർമാനും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു.പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തുന്നതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം.

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് യോഗം വിളിച്ചത്. സംസ്ഥാനത്ത് പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് നിയമത്തിലെ പഴുതുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത സെക്രട്ടറി ഇന്ന് ഉന്നതതലയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര നിയമം അനുസരിച്ചുള്ള ഉയർന്ന പിഴയിൽ വ്യാപക ജനരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പിഴത്തുക കുറയ്ക്കുന്നത് അടക്കം പരിഗണിക്കുന്നത്. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയപാർട്ടികളും കടുത്ത പിഴയെ എതിർത്ത് രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP