Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മ മകളെ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; കൊണ്ട് പോയ വ്യക്തി പതിനഞ്ച് വയസുകാരിയോട് ആവശ്യപ്പെട്ടത് വിവാഹ വസ്ത്രം ധരിച്ച് വരാൻ; ജീവനും കൊണ്ട് രക്ഷപ്പെട്ട പെൺകുട്ടി സഹായത്തിന് യാചിച്ചത് അയൽക്കാരോട്; വനിതാ കമ്മീഷൻ രക്ഷപ്പെടുത്തിയപ്പോൾ പറഞ്ഞത് ഒരു വയസുള്ള സഹോദരനേയും അമ്മ വിറ്റെന്ന്

അമ്മ മകളെ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്; കൊണ്ട് പോയ വ്യക്തി പതിനഞ്ച് വയസുകാരിയോട് ആവശ്യപ്പെട്ടത് വിവാഹ വസ്ത്രം ധരിച്ച് വരാൻ; ജീവനും കൊണ്ട് രക്ഷപ്പെട്ട പെൺകുട്ടി സഹായത്തിന് യാചിച്ചത് അയൽക്കാരോട്; വനിതാ കമ്മീഷൻ രക്ഷപ്പെടുത്തിയപ്പോൾ പറഞ്ഞത് ഒരു വയസുള്ള സഹോദരനേയും അമ്മ വിറ്റെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഒരാഴ്ച മുൻപ് അമ്മ ഒരു ലക്ഷം രൂപയ്ക്ക വിറ്റ 15 വയസുകാരിയെ കണ്ടെത്തിയതായി ഡൽഹി വനിതാ കമ്മീഷൻ അറിയിച്ചു. തന്റെ ഒരു വയസുള്ള സഹോദരനേയും അമ്മ ഇത്തരത്തിൽ വിറ്റതായി പെൺകുട്ടി പറഞ്ഞു. കഴിഞ്ഞയാഴ്ച അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാൻ കൂടെ വരണെന്ന് അമ്മ ആവശ്യപ്പെട്ടുവെന്നും പക്ഷേ കൊണ്ട് പോയത് ഒരു ഹോട്ടലിലേക്ക് ആയിരുന്നു എന്നും കുട്ടി പറഞ്ഞു. ഹോട്ടലിൽ എത്തിയ ഉടനെ തനിക്ക് മറ്റെവിടേക്കോ പോകണമെന്നും ഒരാൾ കൊണ്ട് പോകാൻ വരുമെന്നും പറഞ്ഞു.

ഹോട്ടലിൽ എത്തിയ വ്യക്തി കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് ചെയ്്തത്. അവിടെ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന മറ്റ് പെൺകുട്ടികൾ അവളോട് വിവാഹ വസ്ത്രം ധരിക്കാനും തയ്യാറാകാനും ആവശ്യപ്പെട്ടു. അമ്മ തന്നെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി അപ്പോഴാണ് കുട്ടി അറിയുന്നത്. എന്നാൽ പെൺകുട്ടി അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. തിരിച്ച് അവൾ തന്റെ സ്വദേശമായ ബവാനയിലെത്തി അയൽവാസികളോട് സഹായം ചോദിച്ചു. അവർ വനിതാ കമ്മീഷനെ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി.

പെൺകുട്ടിയും അമ്മയും രണ്ടാനച്ഛനും നാല് സഹോദരങ്ങളും ചേർന്നാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ കടക്കെണിയിലാണെന്നും പണം നൽകാനാണ് തന്നെ വിറ്റതെന്നും അവർ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അമ്മയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കുട്ടിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP