Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും

കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: യുഎസും ഇറാനും തമ്മിൽ ഏത് നിമിഷവും കടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമായി. ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞാൽ ഇറാനെതിരെ ആയുധപ്രയോഗം തുടങ്ങുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങൾക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീതേകിയിരിക്കുന്നത്.

ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ട്. ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോൾ.സൗദിയിലെ എണ്ണവ്യവസായത്തിന്റെ ഹൃദയത്തെ തകർക്കുന്ന ആക്രമണമാണ് ഇറാൻ ശനിയാഴ്ച സൗദിയിൽ നടത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് സൗദിയിലെ ക്രൂഡ്ഓയിലിന്റെ പകുതിയിലധികം അല്ലെങ്കിൽ ആഗോള വിതരണത്തിന്റെ അഞ്ച് ശതമാനം നശിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇറാൻ യുദ്ധത്തിന് തയ്യാറാണെന്നാണ് ഒരു മുതിർന്ന റവല്യൂഷണറി ഗാർഡ് കമാൻഡർ ട്വിറ്ററിലെ ട്രംപിന്റെ യുദ്ധ ഭീഷണിക്കുള്ള മറുപടിയെന്നോണം വെളിപ്പെടുത്തിയിരിക്കുന്നത്.റവല്യൂണറി ഗാർഡ്സ് കോർപ്സ് എയറോസ്പേസ് ഫോഴ്സിന്റെ തലവനായ അമിറാലി ഹാജിസാദെഹാണ് ഇറാന് വേണ്ടി യുദ്ധസന്നദ്ധത വെളിപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ യുഎസ് മിലിട്ടറി ബേസുകൾ ഇറാന്റെ മിസൈലുകളുടെ കൈയെത്തും ദൂരത്താണെന്ന് ഓർത്താൽ നന്നായിരിക്കുമെന്നാണ് അദ്ദേഹം താക്കീതേകിയിരിക്കുന്നത്. എല്ലാ അമേരിക്കൻ ബേസുകളും യുദ്ധ വിമാനങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയായ 2000 കിലോമീറ്ററിനുള്ളിലാണെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

സൗദി എണ്ണപ്പാടത്തെ ഇറാൻ ആക്രമണം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നതിന് കാരണമായിത്തീർന്നിരിക്കുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കിൽ തങ്ങളുടെ സ്ട്രാറ്റജിക്ക് പെട്രോളിയം റിസർവുകൾ പുറത്തിറക്കി എണ്ണവിലയിൽ സ്ഥിരത കൊണ്ട് വരുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. യുഎസിന്റെ കസ്റ്റഡിയിലുള്ള പെട്രോളിയം റിസർവ് ഇതിന് മുമ്പ് ഇത്തരത്തിൽ പുറത്തിറക്കേണ്ടി വന്നത് മൂന്ന് പ്രാവശ്യം മാത്രമാണ്. ഏറ്റവും ഒടുവിൽ ഇതുപയോഗിച്ചത് 2011ൽ ലിബിയയിലെ യുദ്ധ കാലത്തായിരുന്നു. ആക്രമണത്തെ തുടർന്ന ന്യൂയോർക്കിൽ ഞായറാഴ്ച വൈകുന്നേരം വ്യാപാരം തുടങ്ങുമ്പോൾ ക്രൂഡ് ഓയിൽ വിലയിൽ 9.5ശതമാനം വർധനവുണ്ടാവുകയും 60 ഡോളറിലെത്തുകയുംചെയ്തിരുന്നു.

ആക്രണത്തെ തുടർന്ന് സൗദിയിൽ ദിവസത്തിൽ 5.7 മില്യൺ ബാരലുകളുടെ ഉൽപാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടർന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്. സൗദി ഓയിൽ ഇൻസ്റ്റലേഷനുകളിൽ ശനിയാഴ്ച ആക്രമണം നടത്തിയത് ഇറാനാണെന്ന അമേരിക്കയുടെ ആരോപണം ശക്തമായി നിഷേധിച്ചാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.ആക്രമണത്തെ തുടർന്ന് ഈ ഫെസിലിറ്റിയിൽ നിന്നും കറുത്ത കട്ടികൂടിയ പുക ഉയരുന്നുണ്ടായിരുന്നു.

സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിലുണ്ടായ ആക്രമണത്തെ തുടർന്ന് കടുത്ത തീ പിടിത്തമുണ്ടായെന്നും ധാരാളം ക്രൂഡ് ഓയിൽ നശിച്ചുവെന്നും സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അബ്ദുൾ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരൻ സ്ഥിരീകരിച്ചിട്ടുണ്ട്.ആക്രമണത്തെ തുടർന്ന് ക്രൂഡ്ഓയിൽ ബാരലിന് മേൽ പത്ത് ഡോളർ വർധനവുണ്ടാകുമെന്ന് മുന്നറിയിപ്പുയർന്നിരുന്നു. പമ്പുകളിൽ നിന്നും ഇന്ധനമടിക്കുന്ന സാധാരണ ഉപഭോക്താവിന് മേൽ ഇത് വൻ ആഘാതമായിരിക്കുമുണ്ടാക്കാൻ പോകുന്നത്. നിലവിൽ ബാരലിന് 60 ഡോളർ വിലയിലാണ് വിൽക്കുന്നത്. എന്നാൽ ആക്രമണത്തെ തുടർന്ന് ബാരലിന് 100 ഡോളർ വരെ വില കുതിച്ച് കയറിയേക്കാമെന്നാണ് ട്രേഡർമാർ മുന്നറിയിപ്പേകിയിരിക്കുന്നത്.

പത്ത് ഹൈടെക് ഡ്രോണുകളാണ് സൗദി എണ്ണപ്പാടത്ത് ആക്രമണം നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിക്ക് മേൽ അത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. അതിനാൽ ഇത് സൗദിയെ മാത്രമല്ല ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന് മേൽ കടുത്ത ആഘാതമാണുണ്ടാക്കാൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP