Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലച്ചോറ് തുരന്ന് തിന്നുന്ന അമീബ പ്രവേശിച്ചതിനെ തുടർന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയിൽ; അപകടകാരിയായ അമീബ തലച്ചോറിൽ പ്രവേശിച്ചത് നീന്തൽ കുളത്തിൽ നിന്ന്; മൂക്കിലൂടെ ശരീരത്തിൽ കയറുന്ന അമീബ നേരെ പോകുന്നത് തലച്ചോറിലേക്ക്; ഇതു വരെ രക്ഷിക്കാൻ സാധിച്ചത് അഞ്ച് പേരെ മാത്രം

തലച്ചോറ് തുരന്ന് തിന്നുന്ന അമീബ പ്രവേശിച്ചതിനെ തുടർന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയിൽ; അപകടകാരിയായ അമീബ തലച്ചോറിൽ പ്രവേശിച്ചത് നീന്തൽ കുളത്തിൽ നിന്ന്; മൂക്കിലൂടെ ശരീരത്തിൽ കയറുന്ന അമീബ നേരെ പോകുന്നത് തലച്ചോറിലേക്ക്; ഇതു വരെ രക്ഷിക്കാൻ സാധിച്ചത് അഞ്ച് പേരെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ടെക്സാസ്: നീന്തൽ കുളത്തിൽ നിന്ന് അപകടകാരിയായ അമീബ തലച്ചോറിൽ പ്രവേശിച്ചതിനെ തുടർന്ന് പത്ത് വയസ്സുകാരി ഗുരുതരാവസ്ഥയിൽ. തലച്ചോറിനെ നശിപ്പിക്കുന്ന നെയ്ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത്. ടെക്സാസിൽ നിന്നുള്ള ലിലി അവാന്റ് എന്ന പെൺകുട്ടി സെപ്റ്റംബർ രണ്ടിന് ബോസ്‌ക് കൗണ്ടിയിലെ തടാകത്തിലും സമീപത്തെ പുഴയിലും നീന്തിക്കുളിക്കുന്നതിനിടെയാണ് അമീബ ബാധയുണ്ടായതെന്ന സംശയത്തിലാണ് ഡോക്ടർമാർ. ഈ അമീബ ബാധ ഉണ്ടായവരെ രക്ഷിക്കുന്നത് ഏറെ കഠിനമായ കാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതു വരെ അഞ്ച് പേരെയാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.

സെപ്റ്റംബർ എട്ടിന് രാത്രി കുടത്ത തലവേദനയോടെയാണ് ലിലിയെ ആശുപത്രിയിലെത്തിച്ചത്. വൈറൽ പനിയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്. അബോധാവസ്ഥയിലായ ലിലിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയൊന്നും കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ലിലിയുടെ തലച്ചോറിൽ നെയ്ഗ്ലോറിയ ഫൗലേറി അമീബയുടെ സാന്നിധ്യം കണ്ടെത്തി. മൂക്കിലൂടെ ശരീരത്തിൽ കയറിയ അമീബ ഇതുവഴി തലച്ചോറിലേക്ക് കടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. പ്രൈമറി അണീബിക് മെനിംഗോഎൻസഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു.

തടാകങ്ങളും നദികളും പോലുള്ള ശുദ്ധജലത്തിൽ ആണ് ഈ അമീബയെ സാധാരണയായി കാണപ്പെടുന്നത്. ഇവ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. 2009 നും 2018 നും ഇടയിൽ മാത്രം യുഎസിൽ നെയ്‌ഗ്ലേരിയ ഫൗലേറിയെ സംബന്ധിച്ചുള്ള 34 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP