Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനാലിലെ വെള്ളത്തിന്റെ നിറംമാറ്റം സംബന്ധിച്ച് വിശദമായ പരിശോധന നടത്താതെ അധികൃതർ; ചുവപ്പ് നിറം വന്നത് രാസമാലിന്യമെന്ന ആശങ്കയിൽ പ്രദേശവാസികൾ; ചെങ്കൽപ്പൊടി കലർന്നെന്ന് പൊലീസും

കനാലിലെ വെള്ളത്തിന്റെ നിറംമാറ്റം സംബന്ധിച്ച് വിശദമായ പരിശോധന നടത്താതെ അധികൃതർ; ചുവപ്പ് നിറം വന്നത് രാസമാലിന്യമെന്ന ആശങ്കയിൽ പ്രദേശവാസികൾ; ചെങ്കൽപ്പൊടി കലർന്നെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കായലിലേക്ക് ഒഴുകിയെത്തുന്ന കനാലിലെ വെള്ളത്തിന്റെ നിറം മാറ്റത്തിൽ ആശങ്കപ്പെട്ട് നഗരവാസികൾ. എന്നാൽ വിശദപരിശോധന പോലും നടത്താൻ തയ്യാറാകാതെ അധികാരികളും. മംഗളവനത്തിനുള്ളിലൂടെ കൊച്ചി കായലിലേക്കു വന്ന് ചേരുന്ന കനാലാണ് കഴിഞ്ഞ ദിവസം പകൽ മുഴുവൻ ചുവന്നൊഴുകിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചു. ആളുകളുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി എങ്കിലും സംഭവം വേണ്ട ഗൗരവത്തിലെടുത്തില്ല. കെട്ടിട അവശിഷ്ടമായ ചുടുകട്ടപ്പൊടി കലർന്നതാണെന്ന നിഗമനത്തിലെത്തി പൊലീസ് നടപടി തീർത്തു.

നഗര മധ്യത്തിൽ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മംഗള വനത്തിലൂടെ ഒഴുകി കെട്ടുവള്ളം പാലത്തിനടിയിലൂടെ കായലിൽ ചേരുന്ന കനാലാണ് ചുവന്നൊഴുകിയത്. രാവിലെ വേലിയേറ്റ സമയത്തും പിന്നീടു വേലിയിറക്ക സമയത്തുമെല്ലാം ചുവപ്പു നിറത്തിലായിരുന്നു വെള്ളമെന്ന് കനാലിനു സമീപം പൂർവ ഓഷ്യാന അപ്പാർട്‌മെന്റിലെ നിവാസികൾ പറയുന്നു. വൈകിട്ട് വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോൾ ചെളിയിൽ ചുവപ്പ് അടിഞ്ഞതു വ്യക്തമായിരുന്നു.

കനാലിലെ വെള്ളത്തിൽ രാസമാലിന്യങ്ങൾ വ്യാപകമായി കലർന്നതാണെന്ന ആശങ്ക സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതു സംബന്ധിച്ച് വിശദ പരിശോധന ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP